head3
head1

ബാബുരാജും വാണിവിശ്വനാഥും വീണ്ടും ഒന്നിക്കുന്നു; ‘ദി ക്രിമിനല്‍ ലോയര്‍’

തിരുവനന്തപുരം : തേര്‍ഡ് ഐ മീഡിയ മേക്കേഴ്സിന്റെ ബാനറില്‍ ജിതിന്‍ ജിത്തു സംവിധാനം ചെയ്യുന്ന ‘ദി ക്രിമിനല്‍ ലോയര്‍’ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ അനൗണ്‍സ്മെന്റ് തിരുവനന്തപുരം റസിഡന്‍സി ടവറില്‍ നടന്നു.

മലയാള സിനിമയിലെ താരദമ്പതികളായ ബാബുരാജും വാണിവിശ്വനാഥും വീണ്ടും ഒന്നിക്കുന്നുവെന്നതാണ് സിനിമയുടെ ഹൈലൈറ്റ്സ്. ‘കല വിപ്ലവം പ്രണയം’ എന്ന ചിത്രത്തിന് ശേഷം ജിതിന്‍ ജിത്തു സംവിധാനം ചെയ്യുന്ന സിനിമയാണ് ഇത്.

ജഗദീഷ്, സുധീര്‍ കരമന, അബൂസലീം, ഷമ്മി തിലകന്‍, സുരേഷ് കൃഷ്ണ, ജോജി, റിയ സൈറ, സിന്ധു മനുവര്‍മ തുടങ്ങിയവര്‍ അഭിനയിക്കുന്നു.

ഉമേഷ് എസ് മോഹന്‍ രചന നിര്‍വഹിക്കുന്ന സിനിമയുടെ ചായാഗ്രഹണം ഷിനോയ് ഗോപിനാഥ് നിര്‍വഹിക്കുന്നു. സംഗീതം നിര്‍വഹിക്കുന്നത് വിഷ്ണു മോഹന്‍ സിതാരയാണ്. പ്രോജക്ട് ഡിസൈനര്‍ സച്ചിന്‍ കെ ഐബക്ക്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിനോദ്. തിരുവനന്തപുരത്തും പരിസരപ്രദേശങ്ങളിലുമായി നവംബര്‍ മാസത്തില്‍ ഷൂട്ടിംഗ് ആരംഭിക്കും.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/LdLhE82ExfWGQlqDthwBdE

Comments are closed.