സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദിയില്‍ തിളങ്ങിയ ‘തിങ്കളാഴ്ച നിശ്ചയം’ ഒടിടി റിലീസിന്; ട്രെയ്‌ലര്‍ പുറത്തിറങ്ങി
കൊച്ചി: ഈ വര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവേദിയില്‍ മികച്ച രണ്ടാമത്തെ സിനിമയായി തിരഞ്ഞെടുക്കപ്പെട്ട ”തിങ്കളാഴ്ച നിശ്ചയത്തിന്റെ ട്രൈലെര്‍ പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍. ചിത്രം ഒടിടി പ്ലാറ്റ്‌ഫോമായ ‘സോണി ലിവി’ (Sony LIV)ലൂടെ റിലീസ് ചെയ്യുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു. റിലീസിംഗ് തീയതി (Releasing Date) പ്രഖ്യാപിച്ചിട്ടില്ല.
മികച്ച രണ്ടാമത്തെ സിനിമയ്‌ക്കൊപ്പം മികച്ച കഥയ്ക്കുള്ള സംസ്ഥാന പുരസ്‌കാരവും ചിത്രത്തിന് ലഭിച്ചിരുന്നു. ഇരുപത്തഞ്ചാമത് ഐ എഫ് എഫ് കെയിലും സിനിമ മികച്ച പ്രതികരണം നേടിയിരുന്നു. ‘മേഡ് ഇന്‍ കാഞ്ഞങ്ങാട്’ എന്ന ടാഗ്‌ലൈനില്‍ എത്തിയ ചിത്രം വ്യത്യസ്തമായ ഭാഷകൊണ്ടും അവതരണം കൊണ്ടും സമ്പന്നമാണ്.ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത് സെന്ന ഹെഗ്‌ഡെ ആണ്, പുഷ്‌കര്‍ ഫിലിംസിന്റെ ബാനറില്‍ പുഷ്‌കര മല്ലികാര്‍ജ്ജുനയ്യ ആണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/LdLhE82ExfWGQlqDthwBdE
Comments are closed.