ഡബ്ലിന്‍ : ജീവിതച്ചെലവുകളുയര്‍ന്നതോടെ അയര്‍ലണ്ടില്‍ ശരാശരി ടാക്സ് റീഫണ്ട് തുകയും വര്‍ധിച്ചു. ടാക്സ് റീ ഫണ്ടിന്റെ ശരാശരി തോത് ഏതാണ്ട് 1,900 യൂറോയായി വര്‍ധിച്ചെന്ന് ടാക്സ് ബാക്ക് ഡോട്.കോം റിപ്പോര്‍ട്ട് പറയുന്നു.
മുന്‍ വര്‍ഷങ്ങളിലായി ശരാശരി ടാക്സ് റീഫണ്ട് 700 യൂറോയില്‍ കൂടുതല്‍ വര്‍ദ്ധിച്ചെന്ന് റിപ്പോര്‍ട്ട് പറയുന്നു. മുന്‍ വര്‍ഷങ്ങളില്‍ ഇത് 1,076 യൂറോയായിരുന്നു. 2020 അവസാനത്തിനും 2021 അവസാനത്തിനും ഇടയില്‍ ശരാശരി റീഫണ്ട് 1,880 ആയിരുന്നു. മെഡിക്കല്‍ എക്സ്പെന്‍സ് ടാക്സ് റീഫണ്ടാണ് കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതലുണ്ടായത്. ട്യൂഷന്‍ ഫീസ്, ഫ്ളാറ്റ്-റേറ്റ് ചെലവുകള്‍, വര്‍ക്ക് ഫ്രം ഹോം റിലീഫ് എന്നിവയിലും റീഫണ്ടുണ്ടായി.
ഉയര്‍ന്ന പണച്ചെലവാണ് ആളുകളെ റീ ഫണ്ടിന് പ്രേരിപ്പിക്കുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. പുരുഷന്മാരാണ് റീഫണ്ട് ക്ലെയിം ചെയ്യുന്നതില്‍ സ്ത്രീകളേക്കാള്‍ കൂടുതലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം പുരുഷന്‍മാരുടെ ശരാശരി റീഫണ്ട് 490 യൂറോ ആയിരുന്നു. സ്ത്രീകളുടേത് 470 യൂറോയും.
അതിനിടെ ലക്ഷക്കണക്കിന് നികുതിദായകര്‍ കൂടുതലായി നികുതി അടച്ചതായി സിന്‍ ഫെയ്ന്‍ ധനകാര്യ വക്താവ് പിയേഴ്‌സ് ഡോഹെര്‍ട്ടിയ്ക്ക് പാര്‍ലമെന്ററി ചോദ്യത്തിന് ലഭിച്ച മറുപടി വ്യക്തമാക്കുന്നു. 2021ല്‍ 4,50,000 നികുതിദായകര്‍ 300 മില്യണ്‍ യൂറോ അധികമായി അടച്ചതായാണ് റവന്യൂ സ്ഥിരീകരിച്ചത്. 2019ല്‍ ഏതാണ്ട് 620 മില്യണ്‍ യൂറോയും കൂടുതലായി നല്‍കി.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn
Comments are closed.