ഡബ്ലിന്‍ : ദമ്പതികള്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് കുട്ടിയെ കൂട്ടികൊണ്ട് ജന്മനാട്ടിലേയ്ക്ക് തിരിച്ചുപോയ ഭര്‍ത്താവിനെതിരെ അറസ്റ്റ് വാറണ്ട്.
ആണ്‍കുഞ്ഞുമായി ഏഷ്യന്‍ രാജ്യത്തേക്ക് പലായനം ചെയ്തതായി ആരോപിക്കപ്പെടുന്ന ഒരു മെഡിക്കല്‍ പ്രൊഫഷണലിന് എതിരെയാണ് യൂറോപ്യന്‍ അറസ്റ്റ് വാറണ്ട് (EAW) പുറപ്പെടുവിച്ചത്.
സംഭവത്തിന്റെ വഴിത്തിരിവില്‍ കുട്ടിയുടെ അമ്മ പരിഭ്രാന്തിയിലാണെന്ന് ഇവരുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു.
സെപ്തംബര്‍ മുതല്‍ ഡബ്ലിന്‍ മേഖലയിലുള്ള ഗാര്‍ഡയാണ് കേസ് അന്വേഷിക്കുന്നത്. പബ്ലിക് പ്രോസിക്യൂഷന്‍സ് ഡയറക്ടര്‍ക്ക് (ഡിപിപി) കേസ് സംബന്ധിച്ച സമര്‍പ്പിച്ച വിശദമായ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
കുട്ടിയെ തട്ടിക്കൊണ്ടുപോയതായി സംശയിക്കുന്നയാളെ പ്രതിയാക്കാനാണ് ഡിപിപി നിര്‍ദ്ദേശിച്ചിട്ടുള്ളത്.
ഡണ്‍ഡ്രം ഗാര്‍ഡ സ്റ്റേഷന്‍ ആസ്ഥാനമായുള്ള ഡിവിഷണല്‍ പ്രൊട്ടക്റ്റീവ് സര്‍വീസസ് യൂണിറ്റിലെ ഗാര്‍ഡയുടെ പ്രത്യേക അന്വേഷണത്തിലുള്ള കേസിലെ പ്രതി ആരോഗ്യമേഖലയില്‍ ജോലി ചെയ്തിരുന്ന മധ്യവയസ്‌കനാണ്.
കുട്ടിയെ തട്ടിക്കൊണ്ടുപോയെന്ന കുറ്റത്തിന് പുറമെ സ്ത്രീക്കെതിരെ ബലപ്രയോഗം നടത്തിയെന്ന ആരോപണവും ഇയാള്‍ക്കെതിരെയുണ്ട്.
‘ബ്ലാക്ക്മെയില്‍ തരത്തിലുള്ള പ്രവര്‍ത്തന’വുമായി ബന്ധപ്പെട്ട കേസാണിതെന്നും, ഏഷ്യന്‍ രാജ്യത്ത് എത്തിയ ഇയാള്‍ ആണ്‍കുട്ടിയുമായി താമസിക്കുന്നുണ്ടെങ്കിലും, ഇയാളെ അയര്‍ലണ്ടിലേക്ക് തിരിച്ചു കൊണ്ടുവന്നു വിചാരണ നടത്താനുള്ള ഉദ്ദേശത്തോടെ ഉന്നതതല ചര്‍ച്ചകള്‍ നടന്നേക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു.
തട്ടിക്കൊണ്ടുപോയതായി ആരോപിക്കപ്പെടുന്ന കുട്ടി സുരക്ഷിതാനാണെന്നും അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn
Comments are closed.