നോക്ക് : കൃപാസനം അയര്‍ലന്‍ഡ് ശാഖയുടെ നേതൃത്വത്തില്‍ ,ഓള്‍ അയര്‍ലന്‍ഡ് രണ്ടാമത് ‘കൃപാസനം സംഗമം’ ഒക്ടോബര്‍ 25 ന് നോക്കില്‍ വച്ച് നടന്നു. രാവിലെ 11 മണി മുതല്‍ അഖണ്ഡ ജപമാലയും തുടര്‍ന്ന് 3.15 ന് വിശുദ്ധ കുര്‍ബാനയര്‍പ്പണവും നടന്നു.
ഫാ.ബ്രിട്ടസ് കടവുങ്കല്‍,ഫാ.ഡിക്‌സി,ഫാ.ജേക്കബ് മെന്‍ഡസ് എന്നിവര്‍ കാര്‍മ്മികരായിരുന്നു.അയര്‍ലന്‍ഡിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയിരത്തോളം വിശ്വാസികള്‍ പങ്കെടുത്തു.കൃപാസനം മാതാവിന്റെ മധ്യസ്ഥതയാല്‍ ഏവരും അനുഗ്രഹം പ്രാപിച്ച ദിനമായിരുന്നു എന്ന് പരിപാടികള്‍ക്ക് നേതൃത്വം കൊടുത്ത ഫാ.ബ്രിട്ടസ് കടവുങ്കല്‍ പറഞ്ഞു.
കൃപാസനം അയര്‍ലന്‍ഡ് ശാഖയുടെ നേതൃത്വത്തില്‍ എല്ലാ ദിവസവും രാവിലെ 5.40 ന് ജപമാലയും,ആദ്യ വെള്ളിയാഴ്ചകളില്‍ വെളുപ്പിന് മൂന്ന് മണിമുതല്‍ അഖണ്ഡ ജപമാലയും കഴിഞ്ഞ രണ്ടുവര്‍ഷങ്ങളായി നടന്നു വരുന്നു.ജപമാല ഗ്രൂപ്പില്‍ അംഗങ്ങളാകാന്‍ താല്പര്യമുള്ളവര്‍ ബന്ധപ്പെടുക: ജോജോ ദേവസ്സി 0894562531.
വാര്‍ത്ത: ജോബി മാനുവല്‍
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.

