head3
head1

ഡബ്ലിന്‍ എയര്‍പോര്‍ട്ടിലേയ്ക്ക് ഡ്രോണ്‍ പറന്നെത്തി, 20 മിനിറ്റ് വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചു

ഡബ്ലിന്‍ : അജ്ഞാത ഡ്രോണ്‍ പറന്നെത്തിയതിനെ തുടര്‍ന്ന് ഡബ്ലിന്‍ എയര്‍പോര്‍ട്ടിന്റെ പ്രവര്‍ത്തനം ഏതാനും സമയത്തേയ്ക്ക് തടസ്സപ്പെട്ടു. എയര്‍പോര്‍ട്ടിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും 20 മിനിറ്റ് സമയമണ് നിര്‍ത്തിവെച്ചത്.

എയര്‍പോര്‍ട്ട് പ്രദേശത്ത് ഡ്രോണ്‍ പറത്തിയതിനെ തുടര്‍ന്നാണ് ഡബ്ലിന്‍ വിമാനത്താവളത്തിലെ എല്ലാ ഫ്ളൈറ്റ് ഓപ്പറേഷനുകളും ഇന്നലെ ഉച്ചയ്ക്ക് നിര്‍ത്തിവച്ചതെന്ന് ഡിഎഎ സ്ഥിരീകരിച്ചു.

ഡബ്ലിന്‍ എയര്‍പോര്‍ട്ടിലെയും മറ്റ് ഏജന്‍സികളിലെയും ജീവനക്കാര്‍ ഡ്രോണുമായി ബന്ധപ്പെട്ട് ജാഗ്രത പുലര്‍ത്തുകയാണെന്ന് ഡിഎഎ വക്താവ് പറഞ്ഞു. എയര്‍പോര്‍ട്ട് ഉപയോക്താക്കളുടെ സുരക്ഷ എല്ലായ്‌പ്പോഴും ഡിഎഎയുടെ മുന്‍ഗണനയാണെന്നും വക്താവ് വിശദീകരിച്ചു. മുമ്പും സമാനമായ സംഭവങ്ങളുടെ പേരില്‍ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസ്സപ്പെട്ടിട്ടുണ്ട്.

2019 ഫെബ്രുവരിയില്‍ അരമണിക്കൂര്‍ ഓപ്പറേഷന്‍ നിര്‍ത്തിയതിനെ തുടര്‍ന്ന് രണ്ട് വിമാനങ്ങള്‍ ബെല്‍ഫാസ്റ്റ്, ഷാനണ്‍ വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടിരുന്നു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/EWMkeqYm3IqDxMtAbZeiBG

Comments are closed.