ചെറിയ തോതില്‍ ആരംഭിച്ച ഈ ഓണ്‍ ലൈന്‍ വിദ്യാഭ്യാസകേന്ദ്രം ആയിരത്തോളം കുട്ടികളും എഴുപതോളം അധ്യാപകരും അടങ്ങുന്ന AKSHARABEMAX EDU PVT LTD എന്ന കമ്പനിയായി വളര്‍ന്നിരിക്കുന്നു.
വിദേശീയരായ കുട്ടികളെ മലയാളം പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ ഈ സ്ഥാപനം ഇപ്പോള്‍ മാക്‌സ്, കെമിസ്ട്രി, ഫിസിക്‌സ്, കോഡിങ്, എക്കണോമിക്‌സ്, ബിസിനസ് സ്റ്റഡീസ്,അക്കൗണ്ടന്‍സി,ബയോളജി എന്നീ വിഷയങ്ങള്‍ക്കും BEMAX എന്ന പേരിലും AKSHARA ARTS AND MUSIC എന്നപേരില്‍ കീബോര്‍ഡ്,ഗിത്താര്‍, വയലില്‍, ഡ്രംസ്,പെയിന്റിംഗ്, ഡ്രോയിങ്, യോഗ എന്നീ ക്ലാസ്സുകളും AKSHARA എന്ന പേരില്‍ മലയാളം ഇംഗ്ലീഷ് ക്ലാസുകളും നല്‍കുന്നു .
പ്രഗല്‍ഭരായ അധ്യാപകര്‍ നയിക്കുന്ന ക്ലാസുകള്‍ കുട്ടികളുടെ സമയപ്രകാരം നല്‍കിയിരുന്നു നിസ്സാരമായ ഫീസാണ് കുട്ടികളില്‍ നിന്ന് ഈടാക്കുന്നത്.മലയാളം ഇംഗ്ലീഷ്, ചിത്രരചന, പെയിന്റിംഗ് എന്നി വിഷയങ്ങളില്‍ ഗ്രൂപ്പ് ക്ലാസ്സുകളും one to one ക്ലാസ്സുകളും ഉണ്ടാകും.
ഓണ്‍ ലൈന്‍ ട്യൂഷന്‍
മാക്‌സ്, കെമിസ്ട്രി, ഫിസിക്‌സ്, അക്കൗണ്ടന്‍സി, ബിസിനസ് സ്റ്റഡീസ്, കോഡിങ്, വിഷയങ്ങള്‍ക്ക് ചേര്‍ന്ന കുട്ടികള്‍ക്ക് കഴിഞ്ഞ അക്കാദമിക് ഇയറില്‍ നല്ല രീതിയിലുള്ള നല്ല റിസള്‍ട്ട് ആണ് ഉണ്ടാക്കാന്‍ സാധിച്ചത് വെക്കേഷന്‍ ക്ലാസുകളും ഇപ്പോള്‍ നടന്നുവരുന്നു മുന്‍കൂട്ടി ക്ലാസ്സുകള്‍ നല്‍കുന്നതുകൊണ്ട് കുട്ടികള്‍ക്ക് സ്‌കൂള്‍ സമയത്ത് സഹായകരമാകും പ്രൊഫഷണല്‍ ആയ ടീച്ചേഴ്‌സ് ആണ് ക്ലാസുകള്‍ നിയന്ത്രിക്കുന്നത് വളരെ ഫ്രണ്ട്‌ലിയുള്ള സമീപനമാണ് കുട്ടികളോട് ടീച്ചേഴ്‌സ് പുലര്‍ത്തി പോകുന്നത്. ഒരു മണിക്കൂറിനു 7 യൂറോ ആണ് ഈ ക്ലാസുകള്‍ക്ക് ഫീസ് ആയി നല്‍കേണ്ടത്.
അക്ഷര മ്യുസിക്ക് ക്‌ളാസുകള്‍
അക്ഷരയുടെ മ്യൂസിക് സെക്ഷനില്‍ കീബോര്‍ഡ്,ഗിത്താര്‍, വയലിന്‍,ഡ്രംസ്, ശാസ്ത്രസംഗീതം, ചിത്രരചന,പെയിന്റിംഗ് എന്നീ ക്ലാസുകളും നല്‍കുന്നുണ്ട് കലാഭവനിലെയും RLV യിലെയും പ്രഗല്‍ഭരായ അധ്യാപകരാണ് ക്ലാസുകള്‍ നല്‍കുന്നത് ഈ ക്ലാസുകള്‍ക്ക് 10 യൂറോ ആണ് ഫീസ് ഈടാക്കുന്നത് എല്ലാ ആഴ്ചയിലും ക്ലാസുകള്‍ നല്‍കുന്നു.
യോഗാ ക്ളാസിന് ഒരു യൂറോ ഫീസ്..!
യോഗ ക്ലാസുകള്‍ എല്ലാ ദിവസവും നടക്കുന്നുണ്ട് ഒരു ക്ലാസിന് 1യൂറോ ആണ് ഫീസ് രാവിലെയും വൈകുന്നേരവും ക്ലാസുകള്‍ നല്‍കുന്നു. ക്ലാസുകള്‍ നഷ്ടപെടാതിരിക്കുന്നതിനാണ് ഇങ്ങനെ ചെയ്യുന്നത്. ഒരാള്‍ക്ക് രണ്ട് ക്ലാസും അറ്റന്‍ഡ് ചെയ്യാം ഫീസ് അധികമായി നല്‍കേണ്ടതില്ല.
മലയാളം, നമ്മുടെ സ്വന്തം മലയാളം !
അക്ഷരയുടെ മലയാളം ക്ലാസുകള്‍ മൂന്ന് വര്‍ഷമായി നല്ലരീതിയില്‍ നടന്നു വരുന്നു. ആഴ്ചയില്‍ ഒരു മണിക്കൂര്‍ വീതമുള്ള ഒരു ക്ലാസ് ആണ് നടത്തപ്പെടുക. ഒരു ക്ലാസിന് 2 യൂറോ ആണ് ഫീസ്. ഇത് മാസത്തിലോ, രണ്ട് മാസം കൂടുമ്പോഴോ ഒരുമിച്ച് നല്‍കിയാല്‍ മതി.
ഓരോ കുട്ടിക്കും കൃത്യമായ ശ്രദ്ധ ഉറപ്പുവരുത്താനായി 5-6 പേര്‍ മാത്രമുള്ള വിവിധ ഗ്രൂപ്പുകളാക്കി കുട്ടികളെ തിരിച്ച ശേഷം, ഗൂഗിള്‍ മീറ്റ് ഫ്‌ലാറ്റ്‌ഫോം വഴിയാണ് ക്ലാസുകള്‍ നടത്തപ്പെടുക. ഓരോ ഗ്രൂപ്പിനും ഓരോ അദ്ധ്യാപകര്‍ വീതമുണ്ടാകും. ശനി, ഞായര്‍ ദിവസങ്ങളിലാണ് ക്ലാസുകള്‍. ഓരോ ദിവസവും നാല് സ്ലോട്ടുകള്‍ വീതമുള്ളതിനാല്‍ ദിവസം, സമയം എന്നിവ കുട്ടിയുടെ സൗകര്യത്തിനനുസരിച്ച് തെരഞ്ഞെടുക്കാം.
വലിയ ഹോം വര്‍ക്കുകളോ, സമ്മര്‍ദ്ദം ചെലുത്തുന്ന സിലബസോ ഒന്നുമില്ലാതെ, കുട്ടികളെ രസിപ്പിക്കുന്ന തരത്തില്‍ മാതൃഭാഷയെ പരിചയപ്പെടുത്തുകയാണ് തങ്ങള്‍ ചെയ്യുന്നതെന്ന് അദ്ധ്യാപകര്‍ ഉറപ്പുതരുന്നു.
10 വയസുവരെയുള്ള കുട്ടികള്‍ക്ക് അവര്‍ക്ക് അനുയോജ്യമായ രീതിയിലും, 10 വയസിന് മുകളിലുള്ളവര്‍ക്ക് അവരുടെ പ്രായത്തിന് യോജിച്ച രീതിയിലുമാകും ക്ലാസുകള്‍. അയര്‍ലണ്ടിന് പുറമെ യു.കെയിലും ‘അക്ഷര’ ക്ലാസുകള്‍ ലഭ്യമാണ്.
ക്ലാസ്സുകളില്‍ നിങ്ങളുടെ കുട്ടിയെ ചേര്‍ക്കുന്നത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി ബന്ധുപെടേണ്ട നമ്പര്‍ താഴെ നല്‍കുന്നു.
+353894561890 (ജോജി അബ്രഹാം)
0091 8281855178(ജോബി വി ജി)
WEB SITE: http://www.akshara.ie
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.
Comments are closed.