head3
head1

എഐബി 70 ബ്രാഞ്ചുകള്‍ ‘പൂട്ടുന്നു’; ഇടപാടുകള്‍ പോസ്റ്റ് ഓഫീസ് വഴി, പ്രതിഷേധം വ്യാപകം

ഡബ്ലിന്‍ : എ.ഐ.ബിയുടെ 70 ബ്രാഞ്ചുകള്‍ ഡിജിറ്റലൈസ് ചെയ്യാനുള്ള തീരുമാനം വിവാദത്തില്‍. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് സംഭവത്തില്‍ പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ ഇടപെട്ടു. ഇത്രയും ബ്രാഞ്ചുകള്‍ കാഷ്ലെസ് ആക്കാനുള്ള നീക്കം പുനപ്പരിശോധിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ബാങ്ക് മേധാവികളുമായി പ്രശ്നം ചര്‍ച്ചചെയ്യുന്നതിനും പ്രധാനമന്ത്രി തീരുമാനിച്ചിട്ടുണ്ട്. ബന്ധപ്പെട്ട യോഗത്തില്‍ ധനമന്ത്രി പാസ്‌കല്‍ ഡോണോയും പങ്കെടുക്കുന്നുണ്ട്.

സര്‍ക്കാരിന് 70 ശതമാനത്തിലധികം ഓഹരിയുള്ള ബാങ്കില്‍ നിന്നും അപ്രതീക്ഷിതമായി കഴിഞ്ഞയാഴ്ചയാണ് ബാങ്കിന്റെ ഡിജിറ്റലൈസേഷന്‍ തീരുമാനമുണ്ടായത്. ഗ്രാമീണ മേഖലയിലെ ശാഖകളാണ് നിര്‍ത്തലാക്കുന്നത്. ഇതാണ് കര്‍ഷകരുടെയും പ്രായമായ ഉപഭോക്താക്കളുടെയും മറ്റും പ്രതിഷേധത്തിന് കാരണമായത്.

സാമ്പത്തിക ഇടപാടുകള്‍ മാത്രമല്ല ബാങ്കുകളിലൂടെ ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി സിംഗപ്പൂരില്‍ വ്യക്തമാക്കി. ചില സാമൂഹിക ബാധ്യതകള്‍ കൂടി ഇവയ്ക്ക് നിറവേറ്റാനുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇക്കാര്യത്തില്‍ ഇടപെടണമെന്ന് ധനവകുപ്പിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഗ്രാമീണ ഉപഭോക്താക്കളെ, പ്രത്യേകിച്ചും സീനിയര്‍ സിറ്റിസണ്‍സിനെ, വളരെ ദോഷകരമായി ബാധിക്കുന്ന തീരുമാനമാണിത്. അതിനാല്‍ ഇക്കാര്യത്തില്‍ പുനപ്പരിശോധന ആവശ്യമാണെന്ന് മാര്‍ട്ടിന്‍ പറഞ്ഞു.

സര്‍ക്കാരിന്റെ നിലപാട് എഐബി മേധാവി കോളിന്‍ ഹണ്ടിനെ അറിയിച്ചിട്ടുണ്ടെന്ന് ജൂനിയര്‍ ധനമന്ത്രി സീന്‍ ഫ്ളെമിംഗ് ഫിന ഫാള്‍ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പറഞ്ഞു. ഇക്കാര്യത്തിലുള്ള സര്‍ക്കാരിന്റെ അതൃപ്തിയും അറിയിച്ചിട്ടുണ്ട്. ധനവകുപ്പുമായി ബന്ധപ്പെടണമെന്ന് നിര്‍ദ്ദേശിച്ചിട്ടുമുണ്ട്. പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് എ ഐ ബി പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പ്രശ്നത്തില്‍ ഇടപെടാനുള്ള പ്രധാനമന്ത്രിയുടെ തീരുമാനത്തെ ഏജ് ആക്ഷന്‍ സ്വാഗതം ചെയ്തു. നിലവിലെ സാഹചര്യത്തെക്കുറിച്ചുള്ള പ്രായമായവരുടെ ആശങ്കകള്‍ അറിയിച്ച് എ ഐ ബി, ധനകാര്യ മന്ത്രി, സെന്‍ട്രല്‍ ബാങ്ക്, ഐറിഷ് ബാങ്കിംഗ് കള്‍ച്ചര്‍ ബോര്‍ഡ് എന്നിവയ്ക്ക് കത്തെഴുതിയതായി സംഘടനയുടെ ഭാരവാഹികള്‍ അറിയിച്ചു.

എഐബിയ്ക്കെതിരെ വിമര്‍ശനം

അതിനിടെ, ഫിന ഗേല്‍ ടിഡി മീഹോള്‍ റിംഗ് പാര്‍ലമെന്ററി ഫിനാന്‍സ് കമ്മിറ്റിക്ക് മുമ്പാകെ ഹാജരാകണമെന്ന് ബാങ്ക് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. തീര്‍ത്തും ഗ്രാമീണമേഖലയിലാണ് കാഷ് ലെസ് ആക്കുന്ന ബ്രാഞ്ചുകളിലേറെയുമെന്ന് ടി ഡി ചൂണ്ടിക്കാട്ടി. ഇതിന്റെ യുക്തിയും ലക്ഷ്യവും പാര്‍ലമെന്ററി സമിതിയില്‍ വിശദീകരിക്കണമെന്നും ടി ഡി ആവശ്യപ്പെട്ടു.

ബാങ്കിംഗ് കാര്യങ്ങള്‍ ഓണ്‍ലൈനായി നടത്താനുള്ള ഡിജിറ്റല്‍ വൈദഗ്ധ്യം ഇല്ലാത്ത നിരവധി ഉപഭോക്താക്കളുണ്ട്. മാത്രമല്ല, പണമിടപാട് നടത്താന്‍ താല്‍പ്പര്യപ്പെടുന്ന ബിസിനസ്സുകളേറെയാണെന്നും ഇദ്ദേഹം വെളിപ്പെടുത്തി.

എഐബി ഉപഭോക്താക്കളോട് അനാദരവ് കാണിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ഐറിഷ് ക്യാറ്റില്‍ ആന്റ് ഷീപ്പ് ഫാര്‍മേഴ്സ് അസോസിയേഷനും എഐബി തീരുമാനത്തിനെതിരെ രംഗത്തുവന്നിരുന്നു.

എ ഐ ബി വിശദീകരണം

ബാങ്കിന്റെ മറ്റ് 170 ബ്രാഞ്ചുകള്‍ നിലനിര്‍ത്തുമെന്ന് ബാങ്ക് വിശദീകരിക്കുന്നു. ആന്‍ പോസ്റ്റുമായി ചേര്‍ന്നുള്ള 20 വര്‍ഷത്തെ എഐബി അറ്റ് ആന്‍ പോസ്റ്റ് സംവിധാനത്തിന്റെ ഭാഗമായാണ് ഈ പുതിയ ക്രമീകരണം വരുന്നത്.

ഇതിന്റെ ഭാഗമായി ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്കെല്ലാം രാജ്യത്തെ 920 പോസ്റ്റോഫീസുകളിലും ബാങ്ക് ഇടപാടുകള്‍ നടത്താനാകും. ശനിയാഴ്ചയടക്കം കൂടുതല്‍ പ്രവൃത്തി സമയവും പദ്ധതി വാഗ്ദാനം ചെയ്യുന്നു. പോസ്റ്റ് ഓഫീസില്‍ ഉപഭോക്താക്കള്‍ക്കും പണം പിന്‍വലിക്കാനും സംവിധാനമുണ്ടാകും.

കറന്റ് അക്കൗണ്ടില്‍ നിന്ന് പ്രതിദിനം 1,500 യൂറോയും ആഴ്ചയില്‍ 5,000 യൂറോ വരെയും പിന്‍വലിക്കാം. നിര്‍ത്തലാകുന്ന സ്ഥലങ്ങളിലെ കെട്ടിടങ്ങളും പോസ്റ്റോഫീസും തമ്മിലുള്ള ദൂരം 350 മീറ്ററില്‍ താഴെയാണ്. മാത്രമല്ല, മറ്റ് ബാങ്കുകളുടെ എടിഎമ്മുകളും 25,000 പോയിന്റ് വില്‍പന ലൊക്കേഷനുകളും ഈ മേഖലയിലുണ്ട്. ബാങ്കിന്റെ 4,000 എ ടി എമ്മുകളും പ്രവര്‍ത്തിക്കും. അതിനാല്‍ ഉപഭോക്താക്കളെ ഒരു വിധത്തിലും ബാധിക്കില്ലെന്നും ബാങ്ക് പറഞ്ഞു.

സെപറ്റംബര്‍ മുതല്‍ നേരിട്ടുള്ള പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന ബ്രാഞ്ചുകള്‍ :

Abbeyfeale Co. Limerick

Adare Co. Limerick

Athy Co. Carlow

Ballinamore Co. Leitrim

Ballybofey Co. Donegal

Ballyshannon Co. Donegal

Birr Co. Offaly

Bishopstown Co. Cork

Buncrana Co. Donegal

Caherciveen Co. Kerry

Carndonagh Co. Donegal

Carrigaline Co. Cork

Castleisland Co. Kerry

Castlerea Co. Roscommon

Celbridge Co. Kildare

Dingle Co. Kerry

Dungloe Co. Donegal

Edenderry Co. Offaly

Ennistymon Co. Clare

Glanmire Co. Cork

Gorey Co. Wexford

Greystones Co. Wicklow

Kenmare Co. Kerry

Killaloe Co. Clare

Killorglin Co. Kerry

Killybegs Co. Donegal

Kilmallock Co. Limerick

Kilrush Co. Clare

New Ross Co. Wexford

Raheen Co. Limerick

Rathdowney Co. Laois

Shannon Co. Clare

Tubbercurry Co. Sligo

Tullow Co. Carlow

Western Road Co. Cork

Wicklow Co. Wicklow

ഒക്ടോബര്‍ മുതല്‍ നേരിട്ടുള്ള പ്രവര്‍ത്തനം അവസാനിപ്പിക്കുന്ന ബ്രാഞ്ചുകള്‍ :

Ardkeen Co. Wateford

Athenry Co. Galway

Ballinasloe Co. Galway

Ballinrobe Co. Mayo

Cahir Co. Tipperary

Carrickmacross Co. Monaghan

Carrick-On-Suir Co. Tipperary

Cashel Co. Tipperary

Castleblayney Co. Monaghan

Catletownbere Co. Cork

Claremorris Co. Mayo

Clifden Co. Galway

Clonskeagh Co. Dublin

Cobh Co. Cork

Cornelscourt Co. Dublin

Dundrum Co. Dublin

Dunmanway Co. Cork

Gort Co. Galway

Kanturk Co. Cork

Kells Co. Meath

Lismore Co. Waterford

Longford Co. Longford

Millstreet Co. Cork

Mithelstown Co. Cork

Oranmore Co. Galway

Rathfarnham Co. Dublin

Roscrea Co. Tipperary

Salthill Co. Galway

Sandymount Co. Dublin

Spiddal Co. Galway

The Lab Co. Galway

Tramore Co. Waterford

Youghal Co. Cork

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn

Comments are closed.