head3
head1

എ ഐ ബിയില്‍ ഇനി സെല്‍ഫി ചെക്ക് , കാര്‍ഡ് റീഡര്‍ വേണ്ട

ഡബ്ലിന്‍ :മൊബൈല്‍ ബാങ്കിംഗില്‍ കാര്‍ഡ് റീഡറിന് പകരം സെല്‍ഫിയിലൂടെ പേമെന്റ് നടത്താവുന്ന പുതിയ ഐഡന്റിറ്റി വെരിഫിക്കേഷന്‍ സംവിധാനവുമായി എ ഐ ബി.

ഒരു തവണ 10,000 യൂറോ വരെ പേയ്‌മെന്റുകള്‍ നടത്താന്‍ ഇതിലൂടെ കഴിയുമെന്ന് ബാങ്ക് വ്യക്തമാക്കി.

ഉപഭോക്താക്കള്‍ക്ക് വലിയ തുകയ്ക്കുള്ള ഒറ്റത്തവണ ട്രാന്‍സ്ഫറുകള്‍, പതിവ് പേയ്‌മെന്റുകള്‍ തുടങ്ങിയ ചില ഓണ്‍ലൈന്‍ ബാങ്കിംഗ് ഇടപാടുകള്‍ക്ക് കാര്‍ഡ് റീഡറാണ് ഉപയോഗിച്ചിരുന്നത്. ഇതിന് കാര്‍ഡ് റീഡറിനൊപ്പം അവരുടെ ഡെബിറ്റ് കാര്‍ഡും ആവശ്യമായിരുന്നു.ഈ സംവിധാനമാണ് പുതിയതിന് വഴിമാറിയത്. ഇനി മുതല്‍ കാര്‍ഡ് റീഡര്‍ വേണ്ട, സെല്‍ഫി ചെക്ക് മതിയാകും. പുതിയ സെല്‍ഫി വെരിഫിക്കേഷന്‍ ആപ്പ്, കാര്‍ഡ് റിഡര്‍ പോലെ സുരക്ഷയുള്ളതാണെന്നും എളുപ്പത്തിലും വേഗത്തിലും പൂര്‍ത്തിയാക്കാമെന്നും ബാങ്ക് പറഞ്ഞു.

ഈ പുതിയ ആപ്പ് സൈന്‍ അപ്പ് ചെയ്യുന്നതിന്, ഉപഭോക്താക്കള്‍ക്ക് ആപ്പിലെ സെറ്റിംഗ്സില്‍ പോയി മെനുവില്‍ നിന്ന് സെക്യൂരിറ്റി ആന്റ് ആക്സസ് ടാപ്പ് ചെയ്യണം. തുടര്‍ന്ന് ഓണ്‍-സ്‌ക്രീന്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് സെല്‍ഫി ചെക്ക് ,എന്റോള്‍’ എന്നിവയില്‍ ക്ലിക്ക് ചെയ്താല്‍ മതിയാകും.

10,000 യൂറോ വരെയുള്ള പേയ്‌മെന്റ് നടത്തേണ്ടവര്‍ക്ക് എ ഐ ബി മൊബൈല്‍ ആപ്പ് വഴി അവരുടെ മൊബൈല്‍ ഫോണില്‍ ഒരു സെല്‍ഫി എടുത്താല്‍ ഐഡന്റിറ്റി പരിശോധനാ വിധേയമാകും.ഭാവിയിലെ സെല്‍ഫികള്‍ നിലവിലുള്ള ഈ ഫോട്ടോയുമായി താരതമ്യം ചെയ്യാനും സംവിധാനമുണ്ട്.

ഇന്റര്‍നെറ്റ് ബാങ്കിംഗില്‍ കാര്‍ഡ് റീഡര്‍ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത പുതിയ ഉപകരണം ഇല്ലാതാക്കുമെന്നും ആപ്പ് വഴി കൂടുതല്‍ ഉയര്‍ന്ന പേയ്‌മെന്റുകള്‍ നടത്താന്‍ ഉപഭോക്താക്കളെ അനുവദിക്കുമെന്നും ബാങ്ക് പറഞ്ഞു.ഈ പേയ്‌മെന്റുകള്‍ അതേ ദിവസം നടക്കും.മറ്റ് ബാങ്കുകളിലേക്കുള്ള പേയ്‌മെന്റുകള്‍ ഉച്ചയ്ക്ക് രണ്ടിന് മുമ്പ് അയച്ചാല്‍ അന്നത്തെ പ്രവൃത്തി സമയത്തിനുള്ളിലേ ലഭിക്കൂവെന്നും എ ഐ ബി പറയുന്നു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IZbC8BOLqSJExbJfGM63zO

Comments are closed.