ഡബ്ലിന്‍ : ഗര്‍ഭഛിദ്ര സേവനങ്ങളും പരിചരണവും ലഭിക്കുന്നതിനുള്ള തടസ്സങ്ങള്‍ കാരണം ആയിരക്കണക്കിന് സ്ത്രീകള്‍ക്ക് സ്വന്തം രാജ്യം വിട്ട് യൂറോപ്പിലെ തന്നെ അയല്‍ രാജ്യങ്ങളിലേക്ക് പോകേണ്ടിവരുന്നതായി കണക്കുകള്‍.ഡാറ്റയുടെയും വ്യക്തിഗത സാക്ഷ്യങ്ങളുടെയും അടിസ്ഥാനത്തിലാണ് എക്‌സ്‌പോര്‍ട്ടിംഗ് അബോര്‍ഷനെക്കുറിച്ചുള്ള ഈ വിവരം പുറത്തുവന്നത്.
ഗര്‍ഭഛിദ്ര പരിചരണം ലഭിക്കുന്നതിലെ ബുദ്ധിമുട്ടുകള്‍ മൂലം എല്ലാ വര്‍ഷവും 5,000ത്തിലധികം സ്ത്രീകള്‍ക്ക് സ്വന്തം രാജ്യത്തിന് പുറത്തുപോകേണ്ടി വരുന്നതായി സ്പാനിഷ് മാധ്യമമായ പുബ്ലിക്കോയുടെ നേതൃത്വത്തില്‍ ഭൂഖണ്ഡത്തിലുടനീളമുള്ള ഒരു കൂട്ടം പത്രപ്രവര്‍ത്തകര്‍ നടത്തിയ മാസങ്ങള്‍ നീണ്ട ഗവേഷണം പറയുന്നു.2023ല്‍ 5,860 സ്ത്രീകളാണ് ഇത്തരത്തില്‍ യാത്ര ചെയ്തതെന്ന് കണക്കുകള്‍ വെളിപ്പെടുത്തുന്നു.
വ്യത്യസ്തമായ കാരണങ്ങളാണ് ഓരോ കേസുകള്‍ക്ക് പിന്നിലുമെന്ന് ഈ റിപ്പോര്‍ട്ട് പറയുന്നു. ഗര്‍ഭിണിയാണെന്ന് അറിയാന്‍ വൈകുന്നതാണ് പ്രധാന കാരണം. ഗര്‍ഭഛിദ്രത്തിനുള്ള നിയമപരമായ സമയപരിധി കഴിഞ്ഞതിന് ശേഷമാകും മിക്കവരും ഇത് തിരിച്ചറിയുന്നതും അബോര്‍ഷന്‍ ആവശ്യപ്പെടുന്നതും.
ഡോക്ടര്‍മാര്‍ അബോര്‍ഷനെ ഗൗരവമായി കാണാത്ത പ്രശ്നങ്ങള്‍ അയര്‍ലണ്ടടക്കുമുള്ള രാജ്യങ്ങളിലുണ്ട്.2018ല്‍ അബോര്‍ഷന്‍ നിയമപരമാക്കിയിട്ടും അയര്‍ലണ്ടില്‍ നിന്നും സ്ത്രീകള്‍ ഇതിനായി യാത്ര ചെയ്യാന്‍ നിര്‍ബന്ധിതമാകുന്ന പ്രശ്നം തുടരുന്നുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു.
2019നും 2023നുമിടയില്‍ ഗര്‍ഭഛിദ്രത്തിനായി അയര്‍ലണ്ടിലെ സ്ത്രീകള്‍ അവരുടെ രാജ്യം വിട്ട് മറ്റൊരു രാജ്യത്തേക്ക് 27,200 തവണ യാത്ര ചെയ്തെന്ന് കണക്കുകള്‍ പറയുന്നു.ഇതിനേക്കാള്‍ ഉയര്‍ന്നതാണ് യഥാര്‍ത്ഥ കണക്കുകളെന്നാണ് വ്യക്തമാകുന്നത്. കാരണം പല രാജ്യങ്ങളിലും ഇത്തരത്തില്‍ ഒരു കണക്കേയില്ല.ബെല്‍ജിയം 2022, 2023 വര്‍ഷങ്ങളിലെ കണക്കുകള്‍ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല, യു കെ 2023 ലെ ഡാറ്റ പുറത്തുവിട്ടിട്ടില്ല, സ്വിറ്റ്സര്‍ലന്‍ഡ് 2022ലാണ് ഈ വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങിയത്.
ഗര്‍ഭഛിദ്ര അവകാശങ്ങള്‍ക്ക് നിയന്ത്രണമുള്ള രാജ്യങ്ങളില്‍ സ്ത്രീകള്‍ ഗര്‍ഭഛിദ്ര ഗുളികകള്‍ ഓര്‍ഡര്‍ ചെയ്തു വരുത്തി കഴിക്കുന്ന പ്രവണത വര്‍ദ്ധിച്ചുവരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി. യാതോരു മെഡിക്കല്‍ സൂപ്പര്‍വിഷനുമില്ലാതെയാണ് ഇത് നടക്കുന്നത്.പോളണ്ടിലും മാള്‍ട്ടയിലും ഈ പ്രവണത ശക്തമാണെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.


Comments are closed.