head3
head1

എ.ആര്‍ റഹ്‌മാന്റെ ‘പരംസുന്ദരി’ എന്ന ഗാനം ഗ്രാമി പുരസ്‌കാര പരിഗണനയില്‍

കൃതി സനോണ്‍ നായികയായെത്തിയ ബോളിവുഡ് ചിത്രം ‘മിമി’യിലെ ‘പരംസുന്ദരി’ എന്ന ഗാനം സോഷ്യല്‍മീഡിയയിലുള്‍പ്പെടെ വലിയ തരംഗമായിരുന്നു. ഗാനത്തിനൊപ്പം ചുവടുവെച്ച് നിരവധിപേര്‍ വീഡിയോകളും മറ്റുമായി ആഘോഷമാക്കിയിരുന്നു. ഇപ്പോഴിതാ പരംസുന്ദരി ഗ്രാമി പുരസ്‌കാരത്തിനായി സമര്‍പ്പിച്ച സന്തോഷം പങ്കുവെച്ചിരിക്കുകയാണ് സംഗീത സംവിധായകന്‍ എ.ആര്‍ റഹ്‌മാന്‍.

‘മിമി’ എന്ന ബോളിവുഡ് ചിത്രത്തിനായി ഒരുക്കിയ ഗാനം 64-ാം ഗ്രാമി പുരസ്‌കാരത്തിനായി സമര്‍പ്പിച്ചിരിക്കുന്ന വിവരം സന്തോഷത്തോടെ അറിയിക്കുന്നു എന്ന് കുറിച്ചുകൊണ്ട് ട്വീറ്റ് ചെയ്തിരിക്കുകയാണ് എ.ആര്‍ റഹ്‌മാന്‍. പിന്നാലെ അഭിനന്ദനം അറിയിച്ച് കൃതി സനോണ്‍ ഉള്‍പ്പെടെ നിരവധി താരങ്ങളും ആരാധകരും കമന്റുകളുമായി എത്തിയിട്ടുണ്ട്.

അമേരിക്കന്‍ ദമ്പതിമാര്‍ക്ക് വേണ്ടി വാടക ഗര്‍ഭം ധരിക്കുന്ന ഒരു യുവതിയുടെ കഥയാണ് സിനിമ പറഞ്ഞിരുന്നത്. ലക്ഷ്മണ്‍ ഉട്ടേക്കറായിരുന്നു സിനിമയുടെ സംവിധാനം. നെറ്റ്ഫ്ലിക്സ് റിലീസായെത്തിയ ചിത്രത്തില്‍ പങ്കജ് ത്രിപാഠി, മനോജ് പഹ്വ, സുപ്രിയ പതക്ക് തുടങ്ങിയവരും പ്രധാന വേഷത്തിലെത്തിയിരുന്നു.

അമിതാഭ് ഭട്ടാചാര്യ എഴുതി എ.ആര്‍ റഹ്‌മാന്‍ ഈണമിട്ട് ശ്രേയാ ഘോഷാല്‍ പാടിയ ഗാനം യൂട്യൂബില്‍ ഇതിനകം 210 മില്ല്യണിലേറെ കാഴ്ചക്കാരെയാണ് നേടിയിട്ടുള്ളത്.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/LdLhE82ExfWGQlqDthwBdE

Comments are closed.