ഡബ്ലിന്‍ : വിവാദവും തര്‍ക്കവുമെല്ലാം അവസാനിച്ച് അയര്‍ലണ്ടില്‍ പുതിയ ശമ്പള കരാര്‍ പ്രാബല്യത്തില്‍ വരുന്നു. അയര്‍ലണ്ടിലെ തൊഴിലാളികളില്‍ പകുതിയിലധികം പേരും ഉയര്‍ന്ന പുതുക്കിയ ശമ്പളം ലഭിക്കുമെന്ന പ്രതീക്ഷയിലാണ്.
പണപ്പെരുപ്പവും വിലക്കയറ്റവും നിലയില്ലാതെ കുതിക്കുന്ന ഇപ്പോഴത്തെ പശ്ചാത്തലത്തില്‍ ശമ്പള വര്‍ധന അനിവാര്യമായിരുന്നു. അതിനിടെ, ശമ്പള വര്‍ധനവിന്റെ തോതിന്റെ പേരില്‍ ട്രേഡ് യൂണിയനുകളും സര്‍ക്കാരും തമ്മില്‍ തര്‍ക്കവുമുണ്ടായി. സിപ്റ്റു പണിമുടക്കിന്റെ ഭീഷണിയും ഉയര്‍ത്തിയിരുന്നു.
അതിനിടെ ഇക്കാര്യത്തില്‍ വര്‍ക്ക്‌പ്ലേസ് റിലേഷന്‍സ് കമ്മീഷന്റെ ഇടനിലയുമെത്തി. ചര്‍ച്ചകള്‍ തുടരുന്നതിനിടയിലാണ് ശമ്പള കരാര്‍ സംബന്ധിച്ച് ധാരണയിലായെന്ന റിപ്പോര്‍ട്ട് വരുന്നത്. ജീവനക്കാര്‍ക്ക് 4% വര്‍ധന വേതനത്തിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ രാജ്യത്തെ പണപ്പെരുപ്പത്തിന്റെ തോതുമായി ഒത്തു നോക്കുമ്പോള്‍ ഈ വര്‍ധന വളരെ കുറവാണെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ മാസം 9.6 ശതമാനമാണ് രാജ്യത്തെ പണപ്പെരുപ്പത്തിന്റെ നിരക്ക്.
വ്യവസായം, സര്‍വ്വീസ്, റീടെയ്ല്‍, കണ്‍സ്ട്രക്ഷന്‍ എന്നിവയിലെല്ലാം തൊഴിലാളികളുടെ ക്ഷാമം രൂക്ഷമാണ്. തൊഴിലാളികള്‍ കൂട്ടത്തോടെ ജോലി വിടുന്ന സ്ഥിതിയുമുണ്ട്. ഈ പശ്ചാത്തലത്തില്‍ക്കൂടിയാണ് വേതനം ഉയര്‍ത്തുന്നത്. ശമ്പള വര്‍ധന സംബന്ധിച്ച കാര്യത്തില്‍ അയര്‍ലണ്ടിലെ തൊഴിലാളികള്‍ ശുഭപ്രതീക്ഷയിലാണെന്ന് ബാങ്ക് ഓഫ് അയര്‍ലണ്ട് ഗ്രൂപ്പ് ചീഫ് ഇക്കണോമിസ്റ്റ് ഡോ. ലോറെറ്റ ഒ സുള്ളിവന്‍ പറഞ്ഞു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn
Comments are closed.