ഡബ്ലിന്‍: കോവിഡ് 19 നെ പ്രതിരോധിക്കാന്‍ പുതിയ ഒരു വാക്‌സിന്‍ കൂടി അംഗീകരിക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ മെഡിസിന്‍ റെഗുലേറ്ററുടെ തീരുമാനമായി.
18 വയസ്സിന് മുകളിലുള്ളവര്‍ക്ക് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല വികസിപ്പിച്ചെടുത്ത കോവിഡ് -19 വാക്‌സിനായ ആസ്ട്രാസെനെക്ക വിതരണം ചെയ്യാമെന്നാണ് യൂറോപ്പിലെ മെഡിസിന്‍ റെഗുലേറ്റര്‍ അംഗരാജ്യങ്ങളോട് ശുപാര്‍ശ ചെയ്തത്..
ഇവ അംഗീകരിച്ചതോടെ യൂറോപ്യന്‍ യൂണിയനില്‍ ഉപയോഗിക്കുന്നതിനായി അംഗീകരിച്ച വാക്സിനുകളുടെ എണ്ണം മൂന്നായി.
അസ്ട്രാസെനെക്ക വാക്‌സിന്‍ ഇത് വരെയുള്ളപരീക്ഷണങ്ങളില്‍ 60% ഫലപ്രാപ്തി കാണിക്കുന്നുവെന്ന് യൂറോപ്യന്‍ മെഡിസിന്‍സ് ഏജന്‍സി (ഇഎംഎ) പ്രസ്താവനയില്‍ പറഞ്ഞു.
55 വയസ്സിനു മുകളിലുള്ളവര്‍ക്ക് ഈ ഗ്രൂപ്പിന് വാക്‌സിന്‍ എത്രത്തോളം നന്നായി പ്രവര്‍ത്തിക്കുമെന്ന് നിര്‍ണ്ണയിക്കാന്‍ ഇതുവരെ മതിയായ ഫലങ്ങള്‍ ലഭിച്ചിട്ടില്ലെന്നും ഇഎംഎ പറഞ്ഞു.
എന്നിരുന്നാലും, വാക്‌സിനില്‍ നിന്നും പ്രതിരോധം പ്രതീക്ഷിക്കുന്നതായും പ്രായമായവര്‍ക്ക് വാക്‌സിന്‍ നല്‍കാമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
പകര്‍ച്ചവ്യാധിയോടുള്ള പോരാട്ടത്തില്‍ അവരുടെ പൗരന്മാരെ സംരക്ഷിക്കുന്നതിനായുള്ള ഇഇഎ അംഗരാജ്യങ്ങളുടെശേഷിയെ പുതിയ മരുന്നുകള്‍ വര്‍ധിപ്പിക്കുമെന്ന്’ ഇഎംഎ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എമര്‍ കുക്ക് പറഞ്ഞു.
യൂറോപ്പിലെ വാക്‌സിനേഷന്‍ പ്രോഗ്രാം വേഗത്തിലാക്കാന്‍ കൂടുതല്‍ വാക്‌സിനുകള്‍ ആവശ്യമാണ്, ആസ്ട്രാസെനെക്ക, ഫൈസര്‍ തുടങ്ങിയ വിതരണക്കാര്‍ മുമ്പ് വാഗ്ദാനം ചെയ്ത അളവില്‍ ഇപ്പോള്‍ യൂറോപ്പിന് വാക്‌സിനുകള്‍ ലഭിക്കുന്നില്ല.
‘മറ്റൊരു വാക്‌സിന്‍ കൂടി ആസ്ട്രാസെനെക്ക ലഭിക്കുന്നുവെന്നത് ഒരു സന്തോഷവാര്‍ത്തയാണെന്ന് ഉപ പ്രധാനമന്ത്രി ലിയോ വരദ്കര്‍ പറഞ്ഞു.
ഇഎംഎയുടെ കര്‍ശന മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് അടുത്ത ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ 85 വയസ്സിനു മുകളിലുള്ളവര്‍ക്ക് അസ്ട്രാസെനെക്ക വാക്‌സിനേഷന്‍ ആരംഭിക്കും.’
ഫൈസര്‍ വാക്സിനേക്കാള്‍ ലളിതമായി അസ്ട്രാസെനെക്ക കോവിഡ് വാക്സിനെ സംഭരിക്കാന്‍ ആകും. രണ്ട് മുതല്‍ എട്ട് ഡിഗ്രി സെല്‍ഷ്യസ് താപനിലയിലാണ് സൂക്ഷിക്കുന്നത്. അതുകൊണ്ട് തന്നെ സാധാരണ റഫ്രിജറേറ്ററുകള്‍ ഉപയോഗിക്കാന്‍ ആകും. എന്നാല്‍ ഫൈസര്‍ വാക്സിന്‍ സൂക്ഷിക്കാന്‍ 70 ഡിഗ്രിയില്‍ പ്രത്യേകം സജ്ജീകരിച്ച റഫ്രിജറേറ്ററുകളാണ് ഉപയോഗിക്കുക.
അതിതീവ്ര വ്യാപന ശേഷിയുള്ള കൊറോണ വൈറസുകള്‍ക്ക് അസ്ട്രാസെനെക്ക ഫലപ്രദമാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മറ്റ് വാക്സിനുകളെ അപേക്ഷിച്ച് പാര്‍ശ്വഫലങ്ങള്‍ കുറവാണെന്നും സുരക്ഷിതമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
വ്യാപനം തുടരുന്നു ,മരണം 48
കൊറോണ വൈറസുമായി ബന്ധപ്പെട്ട 48 മരണങ്ങളും 1,254 പുതിയ കേസുകളും ഇന്ന് റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യവകുപ്പ്അറിയിച്ചു.
ഐസിയുവുകളില്‍ ഇപ്പോഴും കോവിഡ് ബാധിതരായ 211 രോഗികള്‍ അഡ്മിറ്റാണ്.കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 51 പേരാണ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടത്.അധിക . ഇന്ന് ഉച്ചക്ക് 2 മണിയോടെ 1,518 പേരാണ്കൊറോണ വൈറസ് രോഗികളായി ആശുപത്രികളിലുള്ളത്.
ഐറിഷ് മലയാളി ന്യൂസ്
https://chat.whatsapp.com/
Comments are closed.