head3
head1

ആമസോണ്‍ പ്രൈമില്‍ മാസ്റ്റര്‍ എത്തി…..ആഹ്ളാദപൂർവ്വം അയർലണ്ടിലെ പ്രവാസികളും 

ലോകേഷ് കനഗരാജിന്റെ സംവിധാനത്തില്‍ വിജയ്യും വിജയ് സേതുപതിയും പ്രധാന വേഷങ്ങളിലെത്തിയ മാസ്റ്റര്‍ കാണാന്‍ കാത്തിരുന്നവര്‍ നിരാശരായില്ല.

ഇന്ന് ജനുവരി 29 ന്   ഇന്ത്യൻ സമയം  പുതിയ ദിവസത്തിലേക്ക് കടന്നപ്പോൾ തന്നെ  ആമസോണ്‍ പ്രൈമില്‍ ‘മാസ്റ്റര്‍’ റിലീസായി.

ഇന്നലെ രാത്രി ഏഴുമണിയോടെ  തന്നെ അയർലണ്ടിലെ  ആസ്വാദകർക്ക് മുമ്പിൽ   മാസ്റ്റർ   പ്രത്യക്ഷപ്പെട്ടു.

സ്‌നാക്‌സും,,പാനീയങ്ങളുമായി  കുടുംബസമേതം  മാസ്റ്ററെ  കാത്തിരുന്നവർക്ക്  മൂന്നു മണിക്കൂറോളം  ആമസോൺ  മതിയാവോളം ആഹ്ളാദം നൽകിയെന്നതാണ് ആദ്യ റിപ്പോർട്ടുകൾ.

റിലീസ് ട്രെയിലര്‍ ആമസോണ്‍ പ്രൈം നേരത്തെ തന്നെ പുറത്തുവിട്ടിരുന്നു.




റിലീസ് ചെയ്ത് 17 ദിവസങ്ങള്‍ക്കു ശേഷമാണ് ചിത്രം ഓടിടി റിലീസിനെത്തുന്നത്.പൊങ്കല്‍ റിലീസ് ആയി ജനുവരി 13-നാണ് മാസ്റ്റര്‍ തിയറ്ററുകളിലെത്തിയത്.

കൊവിഡിനെ തുടര്‍ന്ന് അടച്ചിട്ട തീയറ്ററുകള്‍ തുറന്നത് മാസ്റ്റര്‍ പ്രദര്‍ശനത്തോടെയാണ്.കേരളത്തില്‍ ഉള്‍പ്പെടെ മികച്ച വരവേല്‍്പ്പാണ് ചിത്രത്തിനു ലഭിച്ചത്. റീലീസായി ദിവസങ്ങള്‍ക്കുള്ളില്‍ 100 കോടി ക്ലബിലെത്തിയ ചിത്രം ഇപ്പോള്‍ 220 കോടി രൂപ ആഗോളതലത്തില്‍ നേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

മാളവിക മോഹനാണ് ചിത്രത്തിലെ നായിക. അര്‍ജുന്‍ ദാസ്, ആന്ദ്രേ ജെറമിയ, നാസര്‍ തുടങ്ങി നീണ്ട ഒരു താരനിര തന്നെ ചിത്രത്തിലുണ്ട്. അനിരുദ്ധാണ് സംഗീതം.

ആമസോണ്‍ പ്രൈമില്‍ മാസ്റ്റര്‍ കണ്ട അയര്‍ലണ്ടില്‍ നിന്നുള്ള സിനിമാസ്വാദകന്റെ ആദ്യ പ്രതീകരണം നോക്കാം:

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും   വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/DI6e4vSsv329e4CXtWXO8H

Comments are closed.