head1
head3

ഐക്യഅയര്‍ലണ്ട് 10 വര്‍ഷത്തിനുള്ളില്‍ യാഥാര്‍ഥ്യമാകും, സിന്‍ ഫെയ്ന്‍ സ്വപ്‌നം പങ്കുവെച്ച്    പാര്‍ട്ടി പ്രസിഡന്റ് മേരി ലൂ   മക് ഡൊണാള്‍ഡ്

ഡബ്ലിന്‍ : ഐക്യ അയര്‍ലണ്ടെന്ന സിന്‍ ഫെയ്ന്‍ സ്വപ്‌നം പങ്കുവെച്ച് പാര്‍ട്ടി പ്രസിഡന്റ് മേരി ലൂ മക് ഡൊണാള്‍ഡ് . ഐക്യഅയര്‍ലണ്ട് 10 വര്‍ഷത്തിനുള്ളില്‍ യാഥാര്‍ഥ്യമാകുമെന്ന് അവര്‍ വ്യക്തമാക്കി. ബ്രിട്ടീഷ് മാധ്യമ പ്രവര്‍ത്തകന്‍ ഓവന്‍ ജോണ്‍സുമായി നടത്തിയ സംഭാഷണത്തിലാണ് പാര്‍ട്ടിയുടെ രാഷ്ട്രീയ കാഴ്ചപ്പാട് തുറന്നു പറഞ്ഞത്.

യുണൈറ്റഡ് അയര്‍ലന്‍ഡിനുള്ള അവസരങ്ങളുടെ ദശകമാണിതെന്ന് സിന്‍ ഫെയ്ന്‍ പ്രസിഡന്റ് പറഞ്ഞു. യുണൈറ്റഡ് അയര്‍ലന്‍ഡ് റഫറണ്ടം നടത്തിയാല്‍ അതില്‍ നന്നായി  വിജയിക്കാന്‍ കഴിയുമെന്ന് അവര്‍ ഉറപ്പിച്ചു പറഞ്ഞു. ഐറിഷ് ഐക്യം സംബന്ധിച്ച റഫറണ്ടം വൈകാതെ  ഉണ്ടാകുമെന്നും   മേരി ലൂ മക്‌ഡൊണാള്‍ഡ്  പ്രത്യാശ പ്രകടിപ്പിച്ചു. .

നോര്‍ത്തേണ്‍ അയര്‍ലന്‍ഡ്, -ഐറിഷ് ഐക്യത്തിന് അനുകൂലമായി വോട്ട് ചെയ്താല്‍ ബ്രിട്ടീഷായി തന്നെ തുടരാമെന്ന ഉറപ്പും അവര്‍ അള്‍സ്റ്റര്‍ യൂണിയനിസ്റ്റുകള്‍ക്ക് നല്‍കുന്നു.വിഭജിക്കപ്പെട്ട അയര്‍ലണ്ടില്‍ അവര്‍ ബ്രിട്ടീഷുകാരാണെങ്കില്‍ ഐക്യ അയര്‍ലണ്ടിലും അവര്‍ ബ്രിട്ടീഷുകാരായിരിക്കും. ഐക്യ അയര്‍ലണ്ടിന് വളരെയധികം തയ്യാറെടുപ്പുകള്‍ ആവശ്യമാണെന്ന് സിന്‍ ഫെയ്ന്‍ നേതാവ് പറഞ്ഞു. പുനസ്സംഘടനയെക്കുറിച്ചുള്ള സംഭാഷണത്തിന്റെ ഭാഗമാകാന്‍ യൂണിയനിസ്റ്റുകളോട് അവര്‍ ആവശ്യപ്പെട്ടു. ‘

ഐക്യ അയര്‍ലണ്ടിനോടുള്ള പ്രധാനമന്ത്രി മീഹോള്‍  മാര്‍ട്ടിന്റൈ സമീപനത്തെ മക്‌ഡൊണാള്‍ഡ് വിമര്‍ശിച്ചു. അദ്ദേഹം വളരെ മന്ദഗതിയിലാണ്.നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ യൂണിയനിസ്റ്റുകള്‍ ഉള്‍പ്പെടെ ദ്വീപിലെ ആര്‍ക്കും ഇത് ആശ്വാസം നല്‍കുന്നതല്ല ഇതെന്നും അവര്‍ ആരോപിച്ചു.

ഏകീകൃത അയര്‍ലണ്ടിനായി ആസൂത്രണം ചെയ്യുക, കമ്മ്യൂണിറ്റിയിലെ വിവിധ അംഗങ്ങളുടെ അഭിപ്രായങ്ങളും ആശങ്കകളും ശ്രദ്ധിക്കുക എന്നിവയാണ് ഉത്തരവാദിത്തമുള്ള കാര്യം.എന്നാല്‍ ഇതൊന്നും ഉണ്ടാകുന്നില്ല.ഐറിഷ് ഐക്യമെന്നത് ‘കോമണ്‍സെന്‍സ് സമീപന’മാണെന്ന് മക്‌ഡൊണാള്‍ഡ് വിശദീകരിച്ചു.

യൂറോപ്യന്‍ യൂണിയനുമായുള്ള ബന്ധം വിച്ഛേദിക്കാന്‍ യുകെ തയാറായതോടെ ഐറിഷ് ദ്വീപില്‍ താമസിക്കുന്ന എല്ലാവര്‍ക്കും ഏറ്റവും അനുകൂലമായ പദ്ധതിയാണിതെന്നും അവര്‍ പറയുന്നു.

ഐറിഷ് മലയാളി ന്യൂസ്

 



Comments are closed.