head1
head3

ജീവിതച്ചെലവില്‍ ലോകത്ത് 13ാം സ്ഥാനത്ത് അയര്‍ലണ്ട്

ഡബ്ലിന്‍ : ലോകത്തിലെ ഏറ്റവും ജീവിതച്ചെലവേറിയ 13ാമത്തെ രാജ്യമായി അയര്‍ലണ്ട്.വില-താരതമ്യ വെബ്‌സൈറ്റായ നമ്പിയോയുടെ കണക്ക് പ്രകാരമാണിത്. 139 രാജ്യങ്ങളിലെ സാധനങ്ങളുടെയും സേവനങ്ങളുടെയും ശരാശരി വില അടിസ്ഥാനമാക്കിയാണ് ഈ റാങ്കിംഗ് നടത്തിയത്.2021ലെ ഈ പട്ടികയില്‍ ജീവിതച്ചെലവിന്റെ കാര്യത്തില്‍ ഫ്രാന്‍സ്, സ്വീഡന്‍, ഹോങ്കോംഗ് തുടങ്ങിയ രാജ്യങ്ങളെക്കാള്‍ മുന്നിലാണ് അയര്‍ലണ്ട്

അതേസമയം,ഓസ്‌ട്രേലിയ, ജപ്പാന്‍, നോര്‍വേ, ഐസ്ലാന്റ് എന്നിവയേക്കാള്‍ പിന്നിലുമാണ് .ചാനല്‍ ദ്വീപിലെ ജഴ്സിയാണ് ലോകത്തിലെ ഏറ്റവും ചെലവേറിയ സ്ഥലം. ഏറ്റവും ചെലവു കുറഞ്ഞത് പാകിസ്ഥാനാണ്.

ന്യൂയോര്‍ക്ക് നഗരവുമായി താരതമ്യപ്പെടുത്തുമ്പോഴുള്ള ചെലവിനെ അടിസ്ഥാനമാക്കിയാണ് നമ്പിയോ പട്ടിക തയ്യാറാക്കിയത്. യുഎസ് നഗരം സ്‌കെയിലില്‍ 100 എന്ന അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്നു.അയര്‍ലണ്ടിന്റെ ജീവിതച്ചെലവ് സൂചിക 83.11 ആണ്. ഇത് ന്യൂയോര്‍ക്കിനേക്കാള്‍ 17 ശതമാനം കുറവാണ്.

പലചരക്ക് സാധനങ്ങള്‍, റെസ്റ്റോറന്റുകള്‍, ഗതാഗതം, യൂട്ടിലിറ്റികള്‍ എന്നിവയുള്‍പ്പെടെയുള്ള ഉപഭോക്തൃവസ്തുക്കളുടെ വിലകള്‍ ജീവിതച്ചെലവില്‍ ഉള്‍പ്പെടുന്നു.എന്നാല്‍ വാടക ,മോര്‍ട്ട്ഗേജ് പോലുള്ള താമസ ചെലവുകള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.വാടക ഉള്‍പ്പെടുത്തിയാല്‍ ആഗോള റാങ്കിംഗില്‍ അയര്‍ലണ്ട് പത്താം സ്ഥാനത്തേക്ക് നീങ്ങും. വാടക മാത്രം ഒഴിവാക്കിയാല്‍ അയര്‍ലണ്ട് ലോകത്ത് എട്ടാം സ്ഥാനത്തും യൂറോപ്പില്‍ ലക്സംബര്‍ഗ്, ജേഴ്സി, സ്വിറ്റ്സര്‍ലന്‍ഡ് എന്നിവയ്ക്ക് പിന്നിലായി നാലാം സ്ഥാനത്തുമെത്തും.

പ്രോപ്പര്‍ട്ടി വെബ്‌സൈറ്റ് ഡാഫ്റ്റ്.ഇ പ്രകാരം, സംസ്ഥാനത്തെ ശരാശരി വാടക ഇപ്പോള്‍ 1,400 യൂറോയാണ്. ഡബ്ലിനില്‍ ഇത് 2,000 യൂറോയില്‍ കൂടുതലാണ്.എങ്കിലും ബഹുഭൂരിപക്ഷം കൗണ്ടികളിലും ആയിരം യൂറോയില്‍ താഴെയും വാടക വീടുകള്‍ ലഭിക്കുന്നുണ്ട്.

പലചരക്ക് വിലയുടെ കാര്യത്തില്‍ അയര്‍ലണ്ടിന് 25ാം സ്ഥാനമുണ്ട്. ഇതില്‍ മാംസം, , അരിബ്രഡ് , മുട്ട, പഴം, പച്ചക്കറികള്‍, മദ്യം എന്നിവയുടെ വില ഉള്‍പ്പെടുന്നു.ഭക്ഷണവും റെസ്റ്റോറന്റ് ചെലവുകള്‍ മാത്രം കണക്കിലെടുക്കുമ്പോള്‍, അയര്‍ലണ്ട് പന്ത്രണ്ടാം സ്ഥാനത്താണ്.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും,ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/HfU9heCDO4fIkC1YG9V7AJ

 



Comments are closed.