head3
head1

അടയ്ക്കാ രാജുവിന്റെ തെളിവുകള്‍ നീതിയായി പരിഗണിക്കപ്പെടുമ്പോള്‍ ….വിളിയെടാ ജെയ് രാജുവിന്….!


സിസ്റ്റര്‍ അഭയയുടെ മരണവുമായി ബന്ധപ്പെട്ട കേസിന്റെ വിധി കേരളത്തിലെ മാധ്യമങ്ങള്‍ എല്ലാം ഒരേ പോലെയാണ് സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്തത്.

അടയ്ക്കാ രാജൂ എന്ന മഹാപ്രതിഭയുടെ ‘ തങ്കപ്പകിട്ടുള്ള സത്യസന്ധതയും ന്യായബോധവും പരമ്പരയാക്കികൊണ്ടുള്ള മാധ്യമങ്ങളുടെ ചര്‍ച്ച ഇതേ വരെ അവസാനിപ്പിച്ചിട്ടില്ല. എന്തായാലും ഒരു കാര്യം ഉറപ്പാണ് സ്വപ്നാ നായരുടെ സ്വര്‍ണ്ണക്കള്ളക്കടത്തും, മത തീവ്രവാദികളുടെ മയക്കുമരുന്ന് കടത്തുവിശേഷവും ,സി എം രവീന്ദ്രന്റെ കോവിഡും ,ചര്‍ച്ച ചെയ്യപ്പെടാതെ കോള്‍ഡ് സ്റ്റോറേജില്‍ വെച്ചു, ക്രിസ്മസ് നാളുകളില്‍ മഹാപാപികളായ ‘രണ്ട് കൊടും കുറ്റവാളികളെ’ ജയിലിലെ ഉണ്ട തീറ്റിയ്ക്കാന്‍ അയച്ചതില്‍ ജോമോന്‍ പുത്തന്പുരയ്ക്കലിനേക്കാള്‍ മറ്റാരൊക്കെയോ സന്തോഷിക്കുന്നുണ്ട്.

കേരളാ കത്തോലിക്കാ സഭയ്ക്കിട്ട് പണിയാന്‍ കിട്ടിയ ഒരവസരം യാതൊരു കാരണവശാലും പ്രയോജനപ്പെടുത്താതിരിക്കരുത് എന്ന ഉദ്ദേശ്യത്തോടെ എല്ലാ ‘ധാര്‍മ്മിക സാന്മാര്‍ഗിക’ വാദികളും ഒരുമിച്ചു രംഗത്തുണ്ട്.

വിധി വരുന്നതിനും ദിവസങ്ങള്‍ക്ക് മുമ്പേ തന്നെ ‘ശിക്ഷ ഉറപ്പിക്കപ്പെട്ട വിവരം’ ചോര്‍ത്തികൊടുക്കപ്പെട്ടു കൊണ്ട് കേരളത്തിലെ മാധ്യമപ്രവര്‍ത്തകരില്‍ ചിലര്‍ ഗവേഷണ ചര്‍ച്ച തുടങ്ങി വെച്ചിരുന്നു എന്നറിയുമ്പോള്‍ ജഡ്ജിയുടെ നിഷ്പക്ഷതയ്ക്ക് ചുരുങ്ങിയത് ഒരു തങ്കമോതിരം എങ്കിലും ഇട്ടേ പറ്റു.

ഉത്തരങ്ങളേക്കാള്‍ കൂടുതല്‍ ചോദ്യങ്ങള്‍
അഭയാക്കേസ് വിധി വായിക്കുമ്പോള്‍ ഉത്തരങ്ങളേക്കാള്‍ ചോദ്യങ്ങളും സംശയങ്ങളും ആണ് കൂടുന്നത്. വിധിയില്‍ തോന്നിയ ചില സംശയങ്ങള്‍ ജസ്റ്റിന്‍ ജോസഫ് എന്നയാള്‍ ഫേസ് ബുക്കില്‍ പങ്കുവെച്ചത് വായിച്ചാല്‍ വിധിയുടെ സാംഗത്യത്തെ തന്നെ തകിടം മറിയ്ക്കുന്നവയാണ് .ജസ്റ്റീന്റെ വാദഗതികള്‍ ഇങ്ങനെയാണ് :

Pt.44, 45 സി.അഭയയുടെ കഴുത്തില്‍ മുറിവുകള്‍ കണ്ടെന്ന് ഫോട്ടോഗ്രാഫര്‍ പറയുന്നു. എന്നാല്‍ autopsyയില്‍ ഇതിനെ പറ്റി പറയുന്നില്ല. Autopsy ചെയ്ത ഡോക്ടര്‍ കൂറ് മാറാത്ത prosecution സാക്ഷിയാണ് (വൈദികരുടെ അല്ല). Medical expertന്റെ മൊഴിക്ക് പ്രാധാന്യം കൊടുക്കണം എന്ന സുപ്രീം കോടതി വിധി നിലനില്‍ക്കേ ഇവിടെ ഫോട്ടോഗ്രാഫറുടെ മൊഴി ശരിയെന്ന് പറയുന്നു. Close up photo എടുത്തപ്പോള്‍ കണ്ട് കാണും എന്ന് പറയുന്നു. പക്ഷേ ഫോട്ടോ എടുക്കാന്‍ നിമിഷങ്ങള്‍ മതി, autopsy ചെയ്യുന്നത് മണിക്കൂറുകള്‍ എടുത്താണ്. അത് പരിഗണിക്കുന്നില്ല.

PT.49 സി.അഭയയുടെ തലക്ക് പിന്നിലുള്ള മുറിവുകള്‍ കിണറ്റിലേക്കുള്ള വീഴ്ചയില്‍ സംഭവിക്കാം എന്ന് ഡോക്ടര്‍ പറയുന്നു. ഇത് natural buoyancy എന്നൊരു technicalityയില്‍ അംഗീകരിക്കുന്നില്ല.

സി.അഭയയുടെ തലക്ക് പിന്നിലുണ്ടായിരുന്ന ഈ മൂന്ന് മുറിവുകളെ പറ്റി Pt.37 പറയുന്നു. കോടാലിക്കടിച്ചു എന്നൊക്കെ പറയുന്ന മുറിവുകള്‍ ആണ് ഒന്നും രണ്ടും.1. 2 cm നീളവും 0.5 cm വീതിയുമുള്ള ഇതിന്റെ ആഴം വെറും 0.2 cm ആണ്. അതായത് തൊലി മാത്രം മുറിഞ്ഞ് പോയത്.2. 1.5 cm നീളവും 0.5 cm വീതിയുമുള്ള മുറിവ്. ഇതിന്റെ ആഴം 0.3 cm ആണ്. തൊലി മാത്രം മുറിഞ്ഞത്.3. 2 cm നീളവും വീതിയും ഉള്ള ഒരു ചതവ്.മുങ്ങി മരണമെന്ന് Postmartem report പറയുമ്പോഴും തീരെച്ചെറിയ, തൊലി മാത്രം ഉരഞ്ഞ് പോയ, ഈ മുറിവുകളും മരണത്തിന് കാരണമായെന്ന് കോടതി അനുമാനിക്കുന്നു.

Pt.128 164 പ്രകാരം അടക്കാരാജു കൊടുത്ത മൊഴിയില്‍ ഒരിടത്ത് സാധാരണ മോഷ്ടിക്കാന്‍ പോകുന്ന സമയം 1-1.30 ആണെന്നും മറ്റൊരിടത്ത് 2-2.30 എന്നും പറയുന്നു. ഇത് ഒരു contradiction അല്ല എന്നാണ് കോടതിയുടെ കണ്ടെത്തല്‍. മോഷണസ്ഥലത്ത് എത്തുന്ന സമയവും മോഷണം നടത്തുന്ന സമയവും തമ്മിലുള്ള confusion എന്നാണ് ചുരുക്കം. പക്ഷേ ഇതില്‍ പറയുന്നത് 2-2.30ന് വന്നിട്ട് 3-3.30ന് മോഷണം നടത്തുന്നു എന്നാണ്. Defence ഉന്നയിച്ച contradiction 1-1.30നെ പറ്റിയാണ്, 3-3.30നെ പറ്റിയല്ല?

Pt.125 CBIക്ക് കൊടുത്ത മൊഴിയില്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ മഠത്തില്‍ മോഷണത്തിന് എത്തി എന്ന് പറയുന്നു. പക്ഷേ കോടതിക്ക് കൊടുത്ത മൊഴി ഇടവിട്ട ദിവസങ്ങളില്‍ എന്നാണ്. ഇതിലും കോടതി പ്രശ്‌നം കാണുന്നില്ല.

Pt.155 അടക്കാരാജു മൂന്ന് മണിക്കും മൂന്നരക്കും ഇടയില്‍ മോഷ്ടിക്കാന്‍ മഠത്തില്‍ വന്നു, പക്ഷേ അവസാനം വന്നപ്പോള്‍ ആളനക്കം കണ്ടത് കൊണ്ട് അകത്ത് കേറാന്‍ പറ്റിയില്ല, അത് കൊണ്ട് അഞ്ച് മണിക്ക് സൈറണ്‍ കേള്‍ക്കുന്നത് വരെ അവിടെ നിന്നു എന്ന് ഇവിടെ പറയുന്നു. ഇതെങ്ങനെ ശരിയാവും? മൂന്ന് മുതല്‍ അഞ്ച് വരെ രാജു അവിടെ ഉണ്ടായിരുന്നെങ്കില്‍ സി.അഭയയുടെ ശരീരം കിണറ്റിലിടുന്നത് കാണണ്ടേ? അത് കണ്ടിട്ടില്ല. രണ്ടു പേരെ സൈറണ്‍ സമയത്തിന് മുമ്പേ അടുത്ത് കണ്ടു എന്ന് മാത്രം. കിണറ്റില്‍ എന്തെങ്കിലും വീഴുന്ന ശബ്ദമെങ്കിലും പത്തടിയോ മറ്റോ അകലത്തില്‍ നില്‍ക്കുമ്പോള്‍ കേള്‍ക്കണ്ടേ? അങ്ങനെ മൊഴിയില്ല.

Pt.130 CBI DySP Agarwalന് കൊടുത്ത മൊഴി ഒന്നരക്ക് മഠത്തിന്റെ മതില്‍ ചാടി compoundല്‍ കടന്ന് ഒരു മണിക്കൂറോളം അവിടെ ചിലവഴിച്ചു എന്നാണ്. കോടതിയില്‍ കൊടുത്ത മൊഴി മൂന്നരക്ക് വന്ന് മതിലില്‍ കയറാന്‍ തുടങ്ങിയപ്പോള്‍, ആളെ കണ്ട് അകത്ത് കേറിയില്ല എന്നാണ്. മൂന്നര എന്ന് പറഞ്ഞത് ഒന്നര എന്ന് കേട്ടതാണെന്ന് കോടതി ന്യായീകരിക്കുന്നു. പക്ഷേ ഇവിടെ സമയം മാത്രമല്ല പ്രശ്‌നം. മഠത്തിന്റെ compoundന് അകത്ത് കടന്നെന്നും ഇല്ലെന്നും രണ്ട് മൊഴിയാണ്. ഈ contradictionനെ പറ്റി വിധിയില്‍ മിണ്ടുന്നില്ല.

Pt.132 മഠത്തിന്റെ മതില്‍ ചാടാനായി കൊക്കോ മരത്തില്‍ കേറാന്‍ തുടങ്ങുമ്പോള്‍ സ്റ്റയറിന് അടുത്ത് ആളെ കണ്ടു എന്ന് പറയുന്നു. ഇതെങ്ങനെ ശരിയാവും? കാരണം രാജു മഠത്തില്‍ വന്നെന്ന് പറയുന്ന (Pt.130) മൂന്നിനും മൂന്നരക്കും ഇടയില്‍ അല്ലല്ലോ, നാലരക്ക് ശേഷമല്ലേ വൈദീകര്‍ stair വഴി മുകളിലേക്ക് പോയത്? അഭയയുടെ ശരീരം മറവ് ചെയ്യാന്‍ പറ്റിയ സ്ഥലം നോക്കി? അപ്പോള്‍ മൂന്നരക്ക് stairന് അടുത്ത് ആരെ കണ്ടെന്നാണ്?

Pt.125 Agarwalന് കൊടുത്ത മൊഴി ടെറസ്സില്‍ രണ്ടു പേരെ കണ്ടെന്നാണ്. Pt.126ല്‍ ടെറസ്സിന് മുകളില്‍ രണ്ടു പേരെ കണ്ടെന്ന മൊഴിയില്‍ വ്യത്യാസമില്ല എന്ന് പറയുന്നു. താഴെ നില്‍ക്കുന്ന ഒരാള്‍ (മരത്തില്‍ കേറിയിട്ടില്ല, Pt.132) പത്ത് പതിനഞ്ചടി അകലെയുള്ള കെട്ടിടത്തിന്റെ നാലാം നിലക്ക് മുകളിലുള്ള രണ്ട് പേരെ എങ്ങനെ വ്യക്തമായി കണ്ടു?

Pt.132ല്‍ പക്ഷേ ടെറസ്സില്‍ എന്നല്ല, stairന് അടുത്ത് ആളെ കണ്ടു എന്നാണ്. ഇവിടേയും വിധിയില്‍ എന്തോ contradiction/confusion ഉണ്ട്.

Pt.191 കന്യകയാണെന്ന് സ്ഥാപിക്കാന്‍ ലക്ഷങ്ങള്‍ മുടക്കി കന്യാചര്‍മ്മം വെച്ച് പിടിപ്പിച്ചു കന്യകയാണെന്ന് തെളിയിക്കാന്‍ ചെന്ന സി.സെഫി പരിശോധനക്ക് മുമ്പ് തന്റെ ലൈംഗിക അനുഭവത്തെ പറ്റി ഡോക്ടറോട് വിവരിച്ചു. ഇത് അല്‍പമെങ്കിലും ബുദ്ധിയുള്ളവര്‍ എങ്ങനെ വിശ്വസിക്കും? കന്യകാത്വ പരിശോധനക്ക് ചെന്നയാള്‍ സ്വന്തം ലൈംഗിക അനുഭവത്തെ പറ്റി പരിശോധിക്കുന്ന അതേ ഡോക്ടറോട് പറയ്വോ? ഡോക്ടറോട് തുറന്നു പറയാനാണെങ്കില്‍ പിന്നെ എന്തിന് surgery നടത്തി?

PT. 167, 168, 169 യാതൊരു മുന്‍ പരിചയവുമില്ലാത്ത ഒരു വ്യക്തി ഏതോ വാര്‍ത്ത കണ്ട് ഫാ.കോട്ടൂരിനെ വിളിക്കുന്നു. ഉടനെ അച്ഛന്‍ അയാളെ meetingന് വിളിക്കുന്നു. എന്നിട്ട് തെറ്റ് പറ്റിപ്പോയെന്നും ഞാനും സിസ്റ്ററും ഭാര്യ ഭര്‍ത്താക്കന്മാരെ പോലെയാണ് ജീവിച്ചത് എന്നും പറയുന്നു. ബുദ്ധിയുള്ളവര്‍ ഇതെങ്ങനെ വിശ്വസിക്കും? അഭയാക്കേസ് കോടതിയില്‍ നടക്കവേ, മാദ്ധ്യമ വിചാരണ നടന്ന് കൊണ്ടിരിക്കെ, ഒരു പരിചയവും ഇല്ലാത്ത ഒരളോട് എല്ലാ കുറ്റവും ഏറ്റ് പറഞ്ഞു എന്നത് എങ്ങനെ വിശ്വസിക്കാനാകും?

അടക്കാരാജുവിന്റെ മൊഴിക്ക് ഒറ്റക്ക് ബലക്കുറവുണ്ട് എന്നത് കൊണ്ടാണ് ഇങ്ങനെ ഒരു സാക്ഷി വന്നത്. ഈ സാക്ഷി സഭക്കെതിരെ ധാരാളം കേസുകള്‍ നടത്തിയ ആളാണെന്നത് കൂടുതല്‍ സൗകര്യപ്രദമായി.

Pt.170, 183 ഇതേ വ്യക്തിയുടെ മൊഴികളിലെ വൈരുദ്ധ്യങ്ങള്‍ കണക്കിലെടുക്കുന്നില്ല. മൊഴിയിലെ വൈരുദ്ധ്യങ്ങള്‍ witnessന്റെ validityയെ ബാധിക്കുന്നില്ല.ഇങ്ങനെ ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ കുറെയുണ്ട്. ചില ചോദ്യങ്ങള്‍ക്ക് പക്ഷേ ഉത്തരം കിട്ടി എന്ന് പറയാതെ വയ്യ. അടക്കാരാജു യഥാര്‍ത്ഥ സാക്ഷിയാണോ എന്നൊരു സംശയം ഉണ്ടായിരുന്നു. യഥാര്‍ത്ഥത്തില്‍ കണ്ടതാണെങ്കില്‍ മൊഴിയില്‍ ഒരിക്കലും വ്യത്യാസം വരില്ല. ചുരുങ്ങിയ പക്ഷം മഠത്തിന്റെ മതില്‍ ചാടിക്കടന്നെന്നും ഇല്ലെന്നും ഉള്ള വളരെ വലിയ വ്യത്യാസം തീര്‍ച്ചയായും ഉണ്ടാവില്ല.

രാജു കള്ളസാക്ഷി ആണ് എന്ന് വളരെ വ്യക്തമാണ്. വെളുപ്പിന് നാലരക്ക് ലോകത്ത് ഏതെങ്കിലും കള്ളന്‍ മോഷണത്തിന് പോകുമോ എന്ന ചോദ്യത്തിന് ഇനി പ്രസക്തി ഇല്ല, കാരണം മരണസമയത്തേ കള്ളസാക്ഷിക്ക് വരാനാകൂ. മുമ്പ് പറഞ്ഞതാണ്, ഈ ഒരൊറ്റ മൊഴിയിലാണ് ഈ കേസിന്റെ നിലനില്‍പ്. കാരണം കൃത്യം നടന്ന സമയത്ത്, നടന്ന സ്ഥലത്ത്, പ്രതിയെ ബന്ധിപ്പിക്കുന്ന ഒരേയൊരു സാക്ഷി/തെളിവ് ഇതാണ്.

മറ്റെല്ലാം Supporting evidences മാത്രമാണ്. ഈ സാക്ഷ്യം തള്ളിയാല്‍ കേസ് തള്ളിപ്പോകും.അഭയക്കേസില്‍ നീതി നടപ്പായി എന്ന് ആഘോഷിക്കുന്നവര്‍ ആര്‍ക്കെങ്കിലും ജെയ് വിളിക്കണമെങ്കില്‍, ആരോടെങ്കിലും നന്ദി പറയണമെങ്കില്‍ അത് കള്ളും കഞ്ചാവും ആയി നടക്കുന്ന ഒരു കള്ളസാക്ഷിയോടല്ല. ഒത്തിരി loop holesനും, contradictionsനും, അര്‍ദ്ധസത്യങ്ങള്‍ക്കും ഇടയില്‍ നിന്ന് ഈ വിധി പ്രസ്താവിച്ച സനില്‍കുമാര്‍ എന്ന ജഡ്ജിനോടാണ്.

ചില ചോദ്യങ്ങള്‍ക്ക് പക്ഷേ, ഇപ്പോഴും ഉത്തരമില്ല. ഏറ്റവും കുഴക്കുന്ന പ്രശ്‌നം അഭയ മരിച്ച സമയമാണ്. വെളുപ്പിന് നാലരയ്ക്ക് മതില്‍ ചാടി അനാശാസ്യം എന്നത്, വെളുപ്പിന് നാലരയുടെ മോഷണം പോലെ തന്നെ അവിശ്വസനീയമാണ്. അതും രണ്ട് വൈദികരും കന്യാസ്ത്രീയുമായി ഒന്നിച്ചുള്ള കഥ സാമാന്യ ബുദ്ധിക്ക് നിരക്കുന്നതായി തോന്നുന്നില്ല.

അടുക്കളയില്‍ പിടിവലി/മല്‍പിടുത്തം നടന്നു എന്നത് വിശ്വസനീയമല്ല. തൊട്ട് മുകളിലെ നിലയില്‍ പഠിച്ച് കൊണ്ടിരുന്നവരാരും എന്ത് കൊണ്ട് ഒരു നിലവിളിയോ മറ്റ് ശബ്ദങ്ങളോ കേട്ടില്ല? പക്ഷേ രാവിലെ എഴുന്നേറ്റ് പഠിക്കുകയും മറ്റുള്ളവരെ പഠിക്കാന്‍ വിളിച്ച് എണീപ്പിക്കുകയും ചെയ്ത ഒരാള്‍ ആത്മഹത്യ ചെയ്തു എന്നതും വിശ്വസിക്കാന്‍ കഴിയുന്നില്ല.

പലരേയും കുഴക്കുന്ന പ്രശ്‌നം സന്യാസത്തില്‍ നിന്ന് അനാശാസ്യത്തിലേക്കുള്ള ദൂരക്കുറവാണെന്ന് തോന്നുന്നു. എന്നെ കുഴക്കുന്ന പ്രശ്‌നം പക്ഷേ അനാശാസ്യത്തില്‍ കൊലപാതകത്തിലേക്കുള്ള ദൂരക്കുറവാണ്. സി.അഭയക്ക് നീതി കിട്ടിയോ എന്നെനിക്കറിയില്ല, കിട്ടിയെങ്കില്‍ നല്ലത്. പക്ഷേ നീതിയാണോ തെളിവുകളാണോ കോടതിയില്‍ ജയിക്കേണ്ടത്?

തെളിവുകളിലൂടെ അല്ലാതെ എന്താണ് നീതി എന്ന് എങ്ങനെ വിലയിരുത്തും? തെളിവുകള്‍ ജയിച്ചിരുന്നെങ്കില്‍ ഈ വിധി ഇങ്ങനെ ആവില്ലായിരുന്നു എന്നാണ് എന്റെ അഭിപ്രായം.

ജസ്റ്റിന്‍ ജോസഫ്

ഐറിഷ് മലയാളി ന്യൂസ്

Comments are closed.