നടി ഷക്കീലയുടെ ജീവിതം ആസ്പദമാക്കി ഇന്ദ്രജിത് ലങ്കേഷ് സംവിധാനം ചെയ്യുന്ന ‘ ഷക്കീല നോട്ട് എ പോണ്‍സ്റ്റാര്‍ ‘ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്ത്.
ബോളിവുഡ് നടി റിച്ച ഛദ്ദ ഷക്കീലയായി വേഷമിടുന്ന ചിത്രം ക്രിസ്മസിന് തിയേറ്ററുകളില്‍ എത്തും. 16 വയസുള്ളപ്പോഴാണ് ഷക്കീല ബി ഡ്രേഡ് സിനിമകളില്‍ വേഷമിടുന്നത്. തുടര്‍ന്ന് അവരുടെ ഓണ്‍ സ്ക്രീന്‍, ഓഫ് സ്ക്രീന്‍ ജീവിതത്തിലുണ്ടായ മാറ്റങ്ങളും അനുഭവങ്ങളുമാണ് സിനിമയില്‍ അവതരിപ്പിക്കുന്നത്.
കന്നഡ സംവിധായകനും 2017ല്‍ കൊല ചെയ്യപ്പെട്ട മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ സഹോദരനുമായ ഇന്ദ്രജിത് ലങ്കേഷിന്റെ ആദ്യ ഹിന്ദി ചിത്രം കൂടിയാണ് ‘ഷക്കീല’. റിച്ചയ്ക്ക് പുറമെ പങ്കജ് ത്രിപാഠി, മലയാളി താരം രാജീവ് പിള്ള, കന്നഡ താരം എസ്തര് നൊറോണ എന്നിവരും അഭിനയിക്കുന്നുണ്ട്.
തൊണ്ണൂറുകളില്‍ തെന്നിന്ത്യയെ ഇളക്കിമറിച്ച താരമായ ഷക്കീല തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി 250 ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. ചിത്രത്തിലേക്കുള്ള തയ്യാറെടുപ്പിന്റെ ഭാഗമായി ഷക്കീലയുമായി റിച്ച കൂടിക്കാഴ്ച നടത്തിയിരുന്നു. ഷക്കീലയുടെ ലുക്ക് വരുത്തുകയായിരുന്നു ഏറ്റവും വലിയ വെല്ലുവിളിയെന്നും റിച്ച തുറന്നുപറഞ്ഞിരുന്നു.
ഐറിഷ് മലയാളി ന്യൂസ്


Comments are closed.