മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരനായ പുനത്തില്‍ കുഞ്ഞബ്ദുള്ള മരിച്ച് മൂന്നുവര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹത്തിന്റെ ജീവചരിത്രം ഒരുങ്ങുന്നു.
പുനത്തില്‍ മെമ്മേറിയില്‍ ട്രസ്റ്റ് സെക്രട്ടറി ടി. രാജനാണ് പുനത്തിലിന്റെ ജീവചരിത്രം ഒരുക്കുന്നത്. 40 വര്‍ഷത്തോളമായി എഴുത്തുകാരനെ അടുത്തറിയാവുന്നയാളാണ് അധ്യാപകന്‍ കൂടിയായ രാജന്‍.
പുനത്തിലിന്റെ ജീവിതത്തിലെ ആര്‍ക്കുമറിയാത്ത പല കഥകളും എന്നെ ശ്മശാനത്തിലേക്ക് നയിക്കുന്ന ഞാന്‍’ എന്ന് പേരിട്ടിരിക്കുന്ന പുസ്തകത്തിലുണ്ടെന്നാണ് വിവരം.
മലയാളിയുടെ കപടസദാചാരത്തെ തുറന്നുകാട്ടിയ എഴുത്തുകാരനായിരുന്നു പുനത്തില്‍. കുടുംബമെന്ന സ്ഥാപനത്തെ വെല്ലുവിളിച്ചുകൊണ്ടായിരുന്നു അദ്ദേഹം ജീവിച്ചത്. പുനത്തിലിന്റെ പല പ്രസ്താവനകളും വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. അരാചകത്വത്തിന്റെ എഴുത്തുകാരന്‍ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത് തന്നെ. വിവാഹേതര ബന്ധങ്ങളെ അനുകൂലിച്ച് സംസാരിച്ചിരുന്ന അദ്ദേഹം വലിയ വിമര്‍ശനങ്ങളും നേരിട്ടിട്ടുണ്ട്.
പുനത്തില്‍ പഠിച്ചിരുന്ന അലിഗഡില്‍ വെച്ച് അദ്ദേഹം വിവാഹം കഴിച്ച മറിയത്തിന്റെ അപൂര്‍വ ഫോട്ടോകള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ജീവചരിത്രം തയാറാക്കുന്നത്.
അലിഗഡ് മെഡിക്കല്‍ കോളജിലെ നഴ്‌സസ് സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സില്‍ രണ്ടുപേരും ഒരുമിച്ചായിരുന്നു താമസിച്ചിരുന്നത്. മറിയയെ ‘മറിയാമ്മ’ എന്നായിരുന്നു പുനത്തില്‍ സ്നേഹപൂര്‍വം വിളിച്ചിരുന്നത്. ഈ ബന്ധത്തില്‍ പുനത്തിലിന് ഒരു മകനുമുണ്ട്. ഒരുമിച്ച് താമസിച്ച് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ഇവര്‍ മരിച്ചു. പുസ്തകത്തില്‍ മറിയയുടെ മരണത്തെക്കുറിച്ചും വിശദമായി പ്രതിപാദിക്കുന്നുണ്ട്.
മരിക്കുന്നതിന് മുന്‍പ് തന്നെ പുനത്തില്‍ തന്റെ അപൂര്‍വങ്ങളായ 16,000 എഴുത്തുകളും ഫോട്ടോകളും മുഴുവന്‍ വര്‍ക്കുകളും രാജന് കൈമാറിയിരുന്നു. പുസ്തകത്തിന്റെ 15 അധ്യായങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു. ജനുവരിയില്‍ പുനത്തിലിന്റെ ജന്മദേശമായ വടകരക്കടുത്തുള്ള കാരക്കാട് വെച്ച് പുസ്തകം പ്രകാശനം ചെയ്യുമെന്ന് രാജന്‍ പറഞ്ഞു.
ഐറിഷ് മലയാളി ന്യൂസ്
Comments are closed.