head1
head3

ബൈഡന് അയര്‍ലണ്ടിലേക്ക് സുസ്വാഗതം: പ്രധാനമന്ത്രി

ഡബ്ലിന്‍ : നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനെ അയര്‍ലണ്ടിലേക്ക് ക്ഷണിച്ച് പ്രധാനമന്ത്രി മൈക്കല്‍ മാര്‍ട്ടിന്‍.

ബൈഡനുമായി ഫോണില്‍ ംസാരിച്ച മൈക്കല്‍ മാര്‍ട്ടിന്‍ അദ്ദേഹത്തെയും വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കമലാ ഹാരിസിനെയും അഭിനന്ദിച്ചു.. ബൈഡന്റെ ഭാര്യ ജില്ലിനെയും അയര്‍ലണ്ടിലേക്ക് ക്ഷണിച്ചതായി പ്രധാനമന്ത്രി പറയുന്നു.

ബ്രെക്‌സിറ്റിന് മുമ്പുള്ള ഗുഡ് ഫ്രൈഡേ കരാറിന്റെ പ്രാധാന്യത്തെക്കുറിച്ചും അയര്‍ണ്ടിന്റെ അതിര്‍ത്തി ഒഴിവാക്കുന്നത് സംബന്ധിച്ചും ഇരുവരും ഫോണില്‍ ചര്‍ച്ച ചെയ്തു.

‘പ്രധാനമന്ത്രി മൈക്കല്‍ മാര്‍ട്ടിനും ജോ ബൈഡനും തമ്മില്‍ ഊഷ്മളമായ സംഭാഷണമായിരുന്നു നടന്നതെന്നും ബൈഡന്‍ അദ്ദേഹത്തിന്റെ ഐറിഷ് വേരുകളെ സംബന്ധിച്ചും, 2016 ല്‍ കുടുംബത്തോടൊപ്പം അയര്‍ലണ്ട് സന്ദര്‍ശിച്ച് അനുഭവവും’ പങ്കുവെച്ചതായി പ്രധാനമന്ത്രിയുടെ വക്താവ് പറഞ്ഞു.

ഗുഡ് ഫ്രൈഡേ കരാര്‍ നടപ്പാക്കുന്നതില്‍ പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്ത ബൈഡന്‍, ഗുഡ് ഫ്രൈഡേ കരാറിന്റെ പശ്ചാത്തലത്തില്‍ അയര്‍ലണ്ടിന്റെ അതിര്‍ത്തികളെ സംബന്ധിച്ചും പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്തു.

യൂറോപ്യന്‍ യൂണിയന്‍-യുഎസ് ബന്ധങ്ങള്‍, യുഎന്‍ – സുരക്ഷാ കൗണ്‍സില്‍ ഉള്‍പ്പെടെ, കോവിഡിന്റെ സാമ്പത്തിക വീണ്ടെടുക്കല്‍, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ ആഗോള വെല്ലുവിളികള്‍ ഉള്‍പ്പെടെയുള്ള നിരവധി അന്താരാഷ്ട്ര മേഖലകളില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച് ഇരുവരും സംസാരിച്ചതായും പ്രധാനമന്ത്രിയുടെ വക്താവ് പറഞ്ഞു.

അതേസമയം, ബൈഡന് തന്റെ പുതിയ റോളിനെ കുറിച്ച് വളരെയധികം അറിവും വിവേകവും ഉണ്ടെന്നും അദ്ദേഹത്തിന് തന്റെ ഐറിഷ് പാരമ്പര്യത്തോട് സ്‌നേഹമുണ്ടെന്നും മാര്‍ട്ടിന്‍ ട്വിറ്ററില്‍ കുറിച്ചു.

ഐറിഷ് മലയാളി ന്യൂസ്

Comments are closed.