head3
head1

വാട്സാപ്പ് മെസേജുകളുടെ ആയുസ് ഏഴു ദിവസത്തേയ്ക്ക് മാത്രമാക്കിയേക്കും

ഡബ്ലിന്‍ : വാട്സാപ്പ് മെസേജുകളുടെ ആയുസ് ഏഴു ദിവസത്തേയ്ക്ക് മാത്രമായി പരിമിതപ്പെടുത്തുന്നത് ഫെയ്സ്ബുക്ക് പരിഗണിക്കുന്നു. ആഗോളതലത്തില്‍ രണ്ട് ബില്ല്യണിലധികം ആളുകളാണ് വാട്ട്‌സാപ്പ് ഉപയോഗിക്കുന്നത്.ഈ മേഖലയിലെ എതിരാളി സ്‌നാപ്പ് ചാറ്റ് ഉയര്‍ത്തുന്ന വെല്ലുവിളി നേരിടുന്നതിന്റെ ഭാഗമായാണിത്.

കഴിഞ്ഞ മാസം യുഎസ് കൗമാരക്കാരില്‍ നടത്തിയ സര്‍വേയില്‍ സ്‌നാപ്ചാറ്റിനെ അവരുടെ പ്രിയപ്പെട്ട സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായി തിരഞ്ഞെടുത്തിരുന്നു.ടിക് ടോക്ക് ഇന്‍സ്റ്റാഗ്രാമിനെ മറികടന്ന് രണ്ടാം സ്ഥാനത്തെത്തിയിരുന്നു.

ആളുകള്‍ക്ക് അവരുടെ സന്ദേശങ്ങള്‍ സൂക്ഷിക്കണോ അതോ ഏഴു ദിവസത്തിനുശേഷം സ്വയം ഇല്ലാതാകാന്‍ അനുവദിക്കണോ എന്ന് തിരഞ്ഞെടുക്കാന്‍ പുതിയ സംവിധാനമുണ്ടാകും.അതനുസരിച്ച് ആവശ്യപ്പെടുന്നവ നിലനില്‍ക്കും,അല്ലാത്തത് ഓട്ടോമാറ്റിക്കായി അപ്രത്യക്ഷമാകും.

വാട്ട്‌സാപ്പ് സന്ദേശങ്ങള്‍ ഫോണുകളില്‍ എന്നെന്നേക്കുമായി നിലനില്‍ക്കുന്നതാണ് ഇപ്പോഴത്തെ സ്ഥിതി. അത്ശാശ്വതമായി നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നില്ലെന്ന് വാട്ട്‌സാപ്പ് ബ്ലോഗ് പോസ്റ്റ് പറഞ്ഞു.വാട്‌സാപ്പിലെ സംഭാഷണങ്ങള്‍ എന്നെന്നേക്കുമായി നിലനില്‍ക്കേണ്ടവയല്ലെന്നാണ് മനസ്സിലാക്കുന്നതെന്ന് പോസ്റ്റില്‍ പറയുന്നു.

സ്നാപ്ചാറ്റിനെ പിന്തുടര്‍ന്ന് ഫേസ്ബുക്ക് അതിന്റെ മെസഞ്ചര്‍ പ്ലാറ്റ്‌ഫോമില്‍ സമാനമായ ഒരു ഓപ്ഷന്‍ അവതരിപ്പിച്ചിരുന്നു. ഇത് യുവ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കള്‍ക്കിടയില്‍ ശക്തമായ ഫോളോവേഴ്‌സിനെ നേടിയിരുന്നു.വാട്ട്‌സാപ്പ് ഏഴ് ദിവസത്തെ ആയുസ്സാണ് സംഭാഷണങ്ങള്‍ക്ക് ഉള്ളത്. ഇത് ശാശ്വതമല്ലെന്ന് ഓര്‍ക്കണം.ഒപ്പം എന്താണ് ചാറ്റ് ചെയ്യുന്നതെന്ന് മറക്കരുതെന്നും ബ്ലോഗ് പോസ്റ്റ് പറയുന്നു.

‘കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ലഭിച്ച ഷോപ്പിംഗ് ലിസ്റ്റോ സ്റ്റോര്‍ വിലാസമോ ആവശ്യമുണ്ടെങ്കില്‍ അവിടെ ഉണ്ടാകും. ആവശ്യമില്ലാത്തത് അപ്രത്യക്ഷമാകും’.

ഫെയ്‌സ്ബുക്കിന്റെ പ്രധാന സോഷ്യല്‍ നെറ്റ്വര്‍ക്ക് ഉപയോക്താക്കളായ ചെറുപ്പക്കാരെ നഷ്ടമാകുന്ന സാഹചര്യത്തിലാണ് ഫെയ്‌സ്ബുക്കിന്റെ ഈ നീക്കം. അതേസമയം, ഫെയ്‌സ്ബുക്കിന്റെ ഉടമസ്ഥതയിലുള്ള ഇന്‍സ്റ്റാഗ്രാം ചെറുപ്പക്കാര്‍ക്കിടയില്‍ പ്രീതി നഷ്ടപ്പെടാതെ നിലനില്‍ക്കുന്നുമുണ്ട്
ഐറിഷ് മലയാളി ന്യൂസ്

Comments are closed.