ഡബ്ലിന്‍ : അയര്‍ലണ്ടിലെ നഴ്സിംഗ് ഹോമുകളെയും ആശുപത്രികളെയും പ്രതിസന്ധിയിലാക്കി വീണ്ടും കോവിഡ് .ഒക്ടോബറില്‍ ഏകദേശം 1,500 പേരാണ് കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.നഴ്സിംഗ് ഹോമുകളിലും ആശുപത്രികളില്‍ നിന്നുമാണ് ഏറ്റവും കൂടുതല്‍ കേസുകളെത്തിയതെന്ന് ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ സര്‍വൈലന്‍സ് സെന്റര്‍ (എച്ച് പി എസ് സി) റിപ്പോര്‍ട്ട് പറയുന്നു.
65 വയസും അതില്‍ കൂടുതലുമുള്ള ആളുകളെയാണ് ഏറ്റവും കൂടുതല്‍ രോഗം ബാധിക്കുന്നത്.45-64 പ്രായക്കാരാണ് തൊട്ടുപിന്നില്‍. 15-24 പ്രായക്കരിലും രോഗ ബാധിതരുണ്ട്.ഐസിയു പ്രവേശനം കുറവാണ്. മരണങ്ങളും ഒറ്റ അക്കത്തില്‍ ഒതുങ്ങുന്നു.
ഒക്ടോബറില്‍ ഡബ്ലിനിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്, തൊട്ടുപിന്നില്‍ കോര്‍ക്ക്, ലൂത്ത്, കില്‍ഡെയര്‍, കെറി, ലിമെറിക്ക്, ഗോള്‍വേ, ടിപ്പററി എന്നിവയാണ്. ലാസിലാണ് ഏറ്റവും കുറവ് രോഗബാധിതര്‍.
സമ്മറുമായി താരതമ്യപ്പെടുത്തുമ്പോള്‍ അണുബാധ കുത്തനെ കുറഞ്ഞതായും റിപ്പോര്‍ട്ട് പറയുന്നു.ആഴ്ചയില്‍ 600 കേസുകളായിരുന്നു ഈ സമയത്തുണ്ടായത്.കഴിഞ്ഞ ആഴ്ച 221 പുതിയ കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. ഇതില്‍ 98 രോഗികള്‍ക്ക് ആശുപത്രി പരിചരണം ആവശ്യമായി വന്നു.എന്നിരുന്നാലും ആരേയും ഐസിയുവില്‍ പ്രവേശിപ്പിക്കേണ്ടി വന്നില്ല. പുതിയ മരണവും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഒക്ടോബറിന്റെ ആദ്യ ആഴ്ചയില്‍, 40-ാം ആഴ്ചയില്‍ 10 മരണവും, 41, 42 ആഴ്ചകളില്‍ മൂന്ന് മരണങ്ങളുമുണ്ടായിരുന്നു.
കോവിഡ്-19 താഴ്ന്നതോ മിതമായതോ ആയ അളവില്‍ ഇപ്പോഴും തുടരുന്നതായി ഏറ്റവും പുതിയ ഇന്റഗ്രേറ്റഡ് റെസ്പിറേറ്ററി വൈറസ് ബുള്ളറ്റിന്‍ സൂചിപ്പിക്കുന്നു. 100,000 പേരില്‍ 4.3 എന്ന തോതിലാണിത് കാണുന്നത്.42ാം ആഴ്ചയില്‍ നിന്ന് 43ാം ആഴ്ചയിലേക്ക് എത്തുമ്പോള്‍ കേസുകളില്‍ 37 ശതമാനം കുറവുണ്ടായി. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതും കുറഞ്ഞിട്ടുണ്ട്.
36 മുതല്‍ 40 ആഴ്ചകള്‍ വരെയുള്ള കേസുകളില്‍ 83 ശതമാനത്തിലധികവും എക്സ്എഫ്ജി വകഭേദമായിരുന്നു. ഇവ ഇപ്പോഴും പ്രബലമാണ്. ഏകദേശം 14 ശതമാനം എന്‍ബി.1.8.1 ആണ്.കഴിഞ്ഞ ആഴ്ചയില്‍ 15 ഔട്ട് ബ്രേയ്ക്കുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.ഒക്ടോബര്‍ ഒന്നു മുതല്‍ 91 ഔട്ട് ബ്രേയ്ക്കുകളുമുണ്ടായി.വര്‍ഷത്തിന്റെ തുടക്കം മുതല്‍ നഴ്സിംഗ് ഹോമുകളിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് ബാധയുണ്ടായത്.ഏപ്രില്‍ അവസാനത്തോടെ 300 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇപ്പോള്‍ ആ സംഖ്യ ആഴ്ചയില്‍ ഏകദേശം 50 ആയി കുറഞ്ഞു.എന്നിരുന്നാലും ആശുപത്രികളില്‍ ആഴ്ചയില്‍ 25 മുതല്‍ 50 വരെ കേസുകള്‍ സ്ഥിരമായി വരുന്നുണ്ട്.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.

