head3
head1

ഹാലോവീന്‍ പടക്കങ്ങളില്‍ തീപ്പിടുത്തങ്ങളും: ഡബ്ലിനിലെ അഗ്‌നിരക്ഷാ സേനയ്ക്ക് തലവേദനയായി

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ ഹാലോവീന്‍ ആഘോഷങ്ങളുടെ ഭാഗമായി നഗരത്തിലെങ്ങും കരിമരുന്നുപ്രയോഗങ്ങളും തീപ്പിടുത്തങ്ങളും ഡബ്ലിനിലെ അഗ്‌നിരക്ഷാ സേനയ്ക്ക് തലവേദനയായി.ഡസന്‍ കണക്കിന് ഹാലോവീന്‍ തീപിടുത്തങ്ങളാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

ഒന്നിന് പുറകേ മറ്റൊന്ന് എന്ന നിലയില്‍ ഫയര്‍ കോളുകള്‍ വന്നത് വലിയ ദുരിതമാണ് ഡബ്ലിന്‍ ഫയര്‍ ബ്രിഗേഡിന് നല്‍കിയത്.നാടിന്റെ നാനാ ഭാഗങ്ങളിലേയ്ക്കും പായേണ്ടി വന്നു.രാത്രി മുഴുവന്‍ തീപിടുത്തങ്ങള്‍, വെടിക്കെട്ടുകള്‍,ഇതുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ എന്നിവയുമായി എമര്‍ജെന്‍സി വിഭാഗം പാഞ്ഞു.അതിനിടെ കില്‍ബറാക്കില്‍ ഫയര്‍ എഞ്ചിന് കടന്നുപോകാന്‍ ഇടമില്ലാത്തത് പ്രശ്നമുണ്ടാക്കി. അനധികൃതമായി കാറുകള്‍ പാര്‍ക്ക് ചെയ്തതാണ് കുഴപ്പമായത്. ഇതുമൂലം ഡബ്ലിന്‍ ഫയര്‍ ബ്രിഗേഡ് സംഘത്തിന് മറ്റൊരു വഴിയേ തിരിച്ചുവിടേണ്ടി വന്നു.

ബോണ്‍ഫയര്‍, ബിന്‍ ഫയര്‍, വ്യാജ അലാറങ്ങള്‍ എന്നിവയ്ക്കെതിരെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ഡബ്ലിന്‍ ഫയര്‍ ബ്രിഗേഡ് അഭ്യര്‍ത്ഥിച്ചിരുന്നു .നിയമവിരുദ്ധ പാര്‍ക്കിംഗ് ഫയര്‍ എഞ്ചിനുകള്‍ക്ക് തടസ്സങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് ബ്രിഗേഡ് പറഞ്ഞു. അടിയന്തരഘട്ടങ്ങളില്‍ ഓരോ സെക്കന്‍ഡും പ്രധാനമാണെന്നും ബ്രിഗേഡ് ചൂണ്ടിക്കാട്ടി.

ഹാലോവീന്റെ ഭാഗമായി ഡബ്ലിനിലുടനീളം അനധികൃത പടക്കങ്ങള്‍ പരസ്യമായി വില്‍ക്കുന്നുണ്ടെന്ന് ഡബ്ലിന്‍ ഫയര്‍ ബ്രിഗേഡ് പറഞ്ഞു.പടക്കം പൊട്ടിക്കലുകള്‍ ഗുരുതരമായ പരിക്കുകള്‍ക്കും തീപിടുത്തങ്ങള്‍ക്കും കാരണമാകുമെന്ന് ബ്രിഗേഡ് മുന്നറിയിപ്പ് നല്‍കി. കുട്ടികളെ അവയില്‍ നിന്ന് അകറ്റി നിര്‍ത്താന്‍ മാതാപിതാക്കളോട് ഫയര്‍ ബ്രിഗേഡ് അഭ്യര്‍ത്ഥിച്ചിരുന്നു .

ഇനിയുള്ള ദിവസങ്ങളിലും നിയമവിരുദ്ധമായ ബോണ്‍ഫയറുകള്‍, വെടിക്കെട്ടുകള്‍ തുടങ്ങിയ അപകടകരമായ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഗാര്‍ഡയിലോ എമര്‍ജെന്‍സി സര്‍വ്വീസിലോ റിപ്പോര്‍ട്ട് ചെയ്യണം. റോഡില്‍ മാര്‍ഗ്ഗതടസ്സമുണ്ടാക്കാതിരിക്കാനും ശ്രദ്ധിക്കണമെന്ന് ഡബ്ലിന്‍ ഫയര്‍ ബ്രിഗേഡ് അഭ്യര്‍ത്ഥിച്ചു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IZbC8BOLqSJExbJfGM63zO

Leave A Reply

Your email address will not be published.