head3
head1

അഭയാര്‍ത്ഥിഅപേക്ഷ നിരസിച്ചതിനെതിരെ ടിബറ്റന്‍ സന്ന്യാസി ഹൈക്കോടതിയില്‍

ഡബ്ലിന്‍ : അയര്‍ലണ്ടില്‍ അഭയം നിഷേധിച്ചതിനെ കോടതിയില്‍ ചോദ്യം ചെയ്ത് ടിബറ്റന്‍ സന്യാസി.അന്താരാഷ്ട്ര സംരക്ഷണ അപ്പീല്‍ ട്രൈബ്യൂണലിനും ജസ്റ്റിസ് മന്ത്രിക്കുമെതിരെയാണ് ഇദ്ദേഹം കേസ് ഫയല്‍ ചെയ്തത്.പേര് വെളിപ്പെടുത്താന്‍ കഴിയാത്ത ആ വ്യക്തി ഇന്നലെ രാവിലെ ഹൈക്കോടതിയില്‍ ഹാജരായി.ജഡ്ജി ജസ്റ്റിസ് ഷിബോണ്‍ ഫെലന്റെ മുമ്പാകെയെത്തിയ കേസ് ഹിയറിംഗിനായി അടുത്ത ആഴ്ചത്തേക്ക് മാറ്റി.

2016 ഏപ്രിലിലാണ് ഇദ്ദേഹം ടിബറ്റ് വിട്ടത്.2024 സെപ്റ്റംബര്‍ വരെ നേപ്പാളിലായിരുന്നു. 2024 ഒക്ടോബറില്‍ അയര്‍ലണ്ടില്‍ എത്തി.അതിനുശേഷം അന്താരാഷ്ട്ര സംരക്ഷണത്തിനായി അപേക്ഷിച്ചു.ഈ വര്‍ഷം ജനുവരിയിലാണ് സര്‍ക്കാര്‍ അസൈലം അപേക്ഷ നിരസിച്ചു.ഈ തീരുമാനത്തിനെതിരെ ഇന്റര്‍നാഷണല്‍ പ്രൊട്ടക്ഷന്‍ അപ്പീല്‍സ് ട്രൈബ്യൂണലിന് (ഐ പി എ ടി) അപ്പീല്‍ നല്‍കി. എന്നാല്‍ അപേക്ഷ നല്‍കാനുള്ള സമയപരിധി കഴിഞ്ഞെന്ന കാരണത്താല്‍ അപ്പീല്‍ തള്ളി.അപേക്ഷ നിരസിച്ച് 15 ദിവസത്തിനകം അപ്പീല്‍ നല്‍കണമെന്ന വ്യവസ്ഥ ഇദ്ദേഹം പാലിച്ചിരുന്നില്ല. ഏപ്രിലിലാണ് അപ്പീല്‍ നല്‍കിയത്.തുടര്‍ന്നാണ് ട്രൈബ്യൂണലിനും ജസ്റ്റിസ് മന്ത്രിക്കുമെതിരെ ഹൈക്കോടതിയെ സമീപിച്ചത്.

ഐപിഎടിയുടെ തീരുമാനം പുനപ്പരിശോധിക്കേണ്ട സുപ്രധാന സാഹചര്യമുണ്ടെന്നും സമയം നീട്ടുന്നതില്‍ വിവേചനാധികാരം പ്രയോഗിക്കണമെന്നുമാണ് ഇദ്ദേഹത്തിന്റെ അഭിഭാഷകരുടെ അവകാശവാദം.

രാഷ്ട്രീയ കാരണങ്ങളാലാണ് ചൈന വിട്ടുപോന്നതെന്ന് ഇദ്ദേഹം രേഖകളുടെ പിന്‍ബലത്തില്‍ അവകാശപ്പെടുന്നു.സന്യാസിയെന്ന നിലയില്‍, മതത്തിന്റെയും സംസ്‌കാരത്തിന്റെയും ടിബറ്റന്‍ പ്രതീകമാണ് താനെന്ന് അദ്ദേഹം പറഞ്ഞു.ചൈനയില്‍ തനിക്ക് പീഡനം നേരിടേണ്ടിവരുമെന്നും ഇദ്ദേഹം വാദിക്കുന്നു.

സുഡാനില്‍ തന്റെ ലീഗല്‍ ടീമിലെ ഒരാളുടെ വീട് ബോംബെറിഞ്ഞതിനെ തുടര്‍ന്നുണ്ടായ അസാധാരണമായ സാഹചര്യം കാരണമാണ് അപ്പീല്‍ ഫയല്‍ ചെയ്യാന്‍ വൈകിയതെന്നും ഇദ്ദേഹം അവകാശപ്പെടുന്നു.സംഭവത്തില്‍ ഇദ്ദേഹത്തിന്റെ കുടുംബാംഗം കൊല്ലപ്പെട്ടെന്നും സന്ന്യാസി പറയുന്നു.ഒഴിവാക്കാന്‍ പറ്റാത്ത് കാരണത്താല്‍ തന്റെ ലീഗല്‍ ടീമംഗത്തിന് അവിടേയ്ക്ക് പോകേണ്ടി വന്നതെന്നും ഇദ്ദേഹം വാദിക്കുന്നു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IZbC8BOLqSJExbJfGM63zO

Leave A Reply

Your email address will not be published.