head3
head1

പ്രസിഡണ്ട് തിരഞ്ഞെടുപ്പില്‍ ഫിനഫാളിന്റെ വോട്ടുകള്‍ ഫിനഗേലിന് ?

തന്റെ വോട്ട് ഹീതര്‍ ഹംഫ്രീസിന് : മീഹോള്‍ മാര്‍ട്ടിന്‍

ഡബ്ലിന്‍ : പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഫിനഫാളിന്റെ വോട്ടുകള്‍ ഫിന ഗേലിന് ലഭിക്കുമോ… ഫിന ഗേലിന്റെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഹീതര്‍ ഹംഫ്രീസിന് വോട്ട് ചെയ്യാനാണ് തന്റെ തീരുമാനമെന്ന് ഫിനഫാള്‍ ലീഡറും പ്രധാനമന്ത്രിയുമായ മീഹോള്‍ മാര്‍ട്ടിന്‍ വ്യക്തമാക്കിയത് ഫിന ഫാളിന്റെ വോട്ടുകള്‍ ഫിന ഗേലിന് ലഭിക്കാനുള്ള സാധ്യതയിലേയ്ക്കാണ് ചൂണ്ടുന്നത്.

എന്റര്‍പ്രൈസ് സമ്പദ്വ്യവസ്ഥയെ അനുകൂലിക്കുന്ന ശക്തമായ യൂറോപ്യന്‍ -യൂറോപ്യന്‍ യൂണിയന്‍ അനുകൂലിയാണ് താനെന്ന് മാര്‍ട്ടിന്‍ വിശദീകരിച്ചു.ഈ കാഴ്ചപ്പാടുകളോട് ഏറെ ചേര്‍ന്നു നില്‍ക്കുന്നയാളാണ് ഹീതര്‍ ഹംഫ്രീസ്. കാതറിന്‍ കോണോളി തികച്ചും യൂറോപ്യന്‍ വിരുദ്ധയാണെന്നാണ് കരുതുന്നതെന്നും മാര്‍ട്ടിന്‍ പറഞ്ഞു.

പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജിം ഗവിന്‍ മത്സരത്തില്‍ നിന്ന് പിന്മാറിയതിന്റെ പശ്ചാത്തലത്തിലാണ് മാര്‍ട്ടിന്റെ കമന്റ് വന്നത്. ഒക്ടോബര്‍ 24നാണ് ഇലക്ഷന്‍.എങ്ങനെ വോട്ട് ചെയ്യണമെന്നതിനെക്കുറിച്ച് ഒരു നിര്‍ദ്ദേശവും താന്‍ പാര്‍ട്ടി അംഗങ്ങള്‍ക്ക് നല്‍കില്ലെന്നും മാര്‍ട്ടിന്‍ വ്യക്തമാക്കി.

കോര്‍ക്കിലെ മില്‍സ്ട്രീറ്റില്‍ നടത്തിയ സന്ദര്‍ശനത്തിനിടെയാണ് ഇക്കാര്യം പറഞ്ഞയത്.ഹംഫ്രീസിന് വോട്ടുചെയ്യുമെന്നത് വ്യക്തിപരമായ നിലപാടാണെന്ന് പറയാനും മാര്‍ട്ടിന്‍ മടിച്ചില്ല.ഇതാദ്യമായാണോ ഫിന ഗേല്‍ സ്ഥാനാര്‍ത്ഥിയ്ക്ക് വോട്ടുചെയ്യുന്നത് എന്ന സംശയവും മാര്‍ട്ടിന്‍ പ്രകടിപ്പിച്ചു.

പ്രസിഡന്റ് തിരഞ്ഞെടുപ്പ് സര്‍ക്കാരിനെക്കുറിച്ചുള്ള റഫറണ്ടമായിരിക്കുമെന്ന വാദം മാര്‍ട്ടിന്‍ തള്ളി.വോട്ടെടുപ്പ് സര്‍ക്കാരിനെക്കുറിച്ചുള്ള റഫറണ്ടമല്ല. പ്രസിഡന്റെന്ന നിലയില്‍ രാജ്യത്തെ ഏറ്റവും നന്നായി സേവിക്കുമെന്ന് അവര്‍ കരുതുന്ന വ്യക്തിക്ക് ആളുകള്‍ വോട്ട് ചെയ്യും- മാര്‍ട്ടിന്‍ പറഞ്ഞു. പ്രസിഡന്റ് തിരഞ്ഞെടുപ്പും മറ്റ് തിരഞ്ഞെടുപ്പുകളും വേര്‍തിരിച്ചറിയാവുന്നവരാണ് വോട്ടര്‍മാര്‍. അതിനാല്‍ ഇത് സര്‍ക്കാരിനെക്കുറിച്ചുള്ള റഫറണ്ടമാണെന്നത് തെറ്റായ രാഷ്ട്രീയ മുന്‍വിധിയാണ്.ചില രാഷ്ട്രീയക്കാര്‍ ഇത്തരത്തില്‍ പ്രചാരണം നടത്തുന്നുണ്ടെന്നും മാര്‍ട്ടിന്‍ ചൂണ്ടിക്കാട്ടി.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IZbC8BOLqSJExbJfGM63zO

Leave A Reply

Your email address will not be published.