ഡബ്ലിന്‍ : കാല്‍നൂറ്റാണ്ടോളം മുമ്പ് നിര്‍ത്തലാക്കിയ ഡെറി ടു ഡബ്ലിന്‍ വിമാന സര്‍വ്വീസുകള്‍ അയര്‍ലണ്ട് പുനരാരംഭിക്കുന്നു. സിറ്റി ഓഫ് ഡെറി വിമാനത്താവളത്തിനും ഡബ്ലിനും ഇടയിലുള്ള വിമാന സര്‍വ്വീസ് 2011ലാണ് നിര്‍ത്തലാക്കിയത്.അടുത്ത വര്‍ഷം പുനരാരംഭിക്കാനാണ് തീരുമാനം.
ബജറ്റിലാണ് ഈ പുതിയ പ്രഖ്യാപനം വന്നത്.പബ്ലിക് എക്സ്പെന്റിച്ചര്‍ മന്ത്രി ജാക്ക് ചേംബേഴ്സും ഇക്കാര്യം സ്ഥിരീകരിച്ചു.
2016 ല്‍ സേവനം പുനരാരംഭിക്കാനുള്ള ശ്രമം ബ്രക്സിറ്റ് റഫറണ്ടത്തെത്തുടര്‍ന്ന് പരാജയപ്പെട്ടിരുന്നു.അടുത്ത വര്‍ഷത്തെ സര്‍വ്വീസുകളില്‍ പുതിയ ഡബ്ലിന്‍-ഡെറി എയര്‍ ലിങ്ക് ഉള്‍പ്പെടുമെന്ന് ചേംബേഴ്സ് വ്യക്തമാക്കി.എന്നാല്‍ സര്‍വീസ് പുനരാരംഭിക്കുന്നതിനുള്ള തീയതി മന്ത്രി വെളിപ്പെടുത്തിയില്ല.
വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാനുള്ള പ്രഖ്യാപനത്തെ സിറ്റി ഓഫ് ഡെറി എയര്‍പോര്‍ട്ടടക്കം വിവിധ മേഖലയിലുള്ളവര്‍ സ്വാഗതം ചെയ്തു.ഡെറിയിലെ ജനങ്ങള്‍ക്ക് ധാരാളം അവസരങ്ങളും ബന്ധങ്ങളും നല്‍കുമെന്ന് ട്രാവല്‍ ഏജന്റുമാര്‍ പറയുന്നു.ഡെറിയില്‍ നിന്ന് ഡബ്ലിനിലേക്കുള്ള ആ നീണ്ട ബസ് യാത്ര അവസാനിപ്പിക്കാനാകുമെന്നും ഇവര്‍ പറഞ്ഞു.ചൊവ്വാഴ്ച ഗതാഗത മന്ത്രിയുമായി സിറ്റി ഓഫ് ഡെറി എയര്‍പോര്‍ട്ടധികൃതര്‍ കൂടിക്കാഴ്ച നടത്തും.
ഡെറി സിറ്റി, സ്ട്രാബേന്‍ ഡിസ്ട്രിക്റ്റ് കൗണ്‍സില്‍ വക്താവ് ഈ പ്രഖ്യാപനത്തെ വ്യോമ കണക്റ്റിവിറ്റി നല്‍കുന്നതിലെ സുപ്രധാന ചുവടുവയ്പ്പെന്ന് പറഞ്ഞു.വടക്കുപടിഞ്ഞാറന്‍ മേഖലയ്ക്കാകെ പോസിറ്റീവായപ്രഖ്യാപനമാണിതെന്ന് സിന്‍ ഫെയ്ന്‍ എംഎല്‍എ പാഡ്രെയ്ഗ് ഡെലാര്‍ഗി പറഞ്ഞു.
ഡെറി വിമാനത്താവളത്തിന് പ്രാദേശിക സമ്പദ്വ്യവസ്ഥയില്‍ വലിയ പങ്കു വഹിക്കാനുണ്ട്. ഈ ദ്വീപുകളിലുടനീളമുള്ള കമ്മ്യൂണിറ്റികളെയും ബിസിനസുകളെയും ബന്ധിപ്പിക്കാന്‍ ഇത് സഹായിക്കുമെന്നും എംഎല്‍എ പറഞ്ഞു.ഡബ്ലിന്‍ റൂട്ടിന്റെ പുനസ്ഥാപനംഈ മേഖലയ്ക്ക് വലിയ സാമ്പത്തിക ഉത്തേജകമാകുമെന്ന് ലണ്ടന്‍ ഡെറി ചേംബര്‍ ഓഫ് കൊമേഴ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് അന്ന ഡോഹെര്‍ട്ടി പറഞ്ഞു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.