സ്വര്‍ണം പതിച്ച പാളികള്‍ ചെമ്പെന്ന് തെറ്റായി രേഖപ്പെടുത്തിയ ഒരു ദേവസ്വംബോര്‍ഡ് ഉദ്യോഗസ്ഥനെ മാത്രം സസ്പെന്‍ണ്ട് ചെയ്ത് തടിയൂരാന്‍ ദേവസ്വം ബോര്‍ഡിന്റെ ശ്രമം. അഞ്ചുപേര്‍ക്കെതിരേ കൂടി നടപടി വരുമെന്നാണ് സൂചനകള്‍ .
ശ്രീകോവിലിനുമുന്നിലെ ദ്വാരപാലകശില്പങ്ങളിലെ സ്വര്‍ണം പതിച്ച പാളികള്‍ ചെമ്പെന്ന് തെറ്റായി രേഖപ്പെടുത്തിയ അഡ്മിനിസട്രേറ്റീവ് ഓഫീസറായിരുന്ന ബി.മുരാരി ബാബുവിനെ മാത്രമാണ് സസ്പെന്‍ഡ് ചെയ്തത്.നിലവില്‍ ഹരിപ്പാട് ഡെപ്യൂട്ടി ദേവ സ്വം കമ്മിഷണറാണ് ഇയാള്‍.
2019 ജൂണ്‍ 17നാണ് ശ്രീകോവിലിന് ഇരുവശത്തുമുള്ള ദ്വാരപാലക ശില്പങ്ങളില്‍ പതിപ്പിച്ചിരിക്കുന്നത് ചെമ്പുതകിടാണെന്ന് രേഖപ്പെടുത്തി മുരാരിബാബു ശബരിമല എക്സിക്യുട്ടീവ് ഓഫീസര്‍ക്ക് കത്ത് നല്‍കിയത്.തുടര്‍ന്ന് സ്വര്‍ണം പൂശലിനായി ഉണ്ണികൃഷ്ണന്‍ പോറ്റി കൊണ്ടുപോയി.
2024-25ല്‍ ശബരിമല എക്സി ക്യുട്ടീവ് ഓഫീസറായിരുന്നപ്പോഴും ദ്വാരപാലക ശില്പങ്ങളിലെ അടുത്ത അറ്റകുറ്റപ്പണികള്‍ക്കും പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് നേരിട്ട് കൈമാറാനായിരുന്നു മുരാരി ബാബുവിന്റെ ശുപാര്‍ശ.എന്നാല്‍, ദേവസ്വം ബോര്‍ഡ് ഇത് തള്ളി. നേരിട്ട് ചെന്നൈയിലെത്തിക്കാന്‍ തീരുമാനിച്ചു.
ഉണ്ണികൃഷ്ണന്‍ പോറ്റിയെ വീണ്ടും സ്വര്‍ണം പൂശുന്നതിന് എത്തിച്ചതും മുരാരി ബാബുവാണ്. സ്വര്‍ണംപൂശിയ രണ്ടുസമയത്തും ഈ ഉദ്യോഗസ്ഥന് നിര്‍ണായക പങ്കുണ്ടായിരുന്നുവെന്ന വിവരം നേരത്തേ പുറത്തുവന്നിരുന്നു.ശബരിമലയിലെ ദ്വാരപാലക ശില്‍പം 2019ല്‍ സന്നിധാനത്ത് നിന്നു കൊണ്ടുപോകുമ്പോള്‍ 38.258 കിലോഗ്രാം ഭാരമേ ഉണ്ടായിരുന്നുള്ളുവെന്നും തിരിച്ചെത്തിക്കുമ്പോള്‍ അതില്‍ 4.541 കിലോഗ്രാം കുറവായിരുന്നുവെന്നും ദേവസ്വം ബോര്‍ഡ് തന്നെ സമ്മതിച്ചിട്ടുണ്ട്.പാര്‍ട്ടിയുടെയും ,ദേവസം ബോര്‍ഡിന്റെയും അറിവോടെയാണ് മോഷണം നടന്നതെന്ന ആരോപണമാണ് ഇപ്പോള്‍ ഉയരുന്നത്.
വിഷയത്തില്‍ പ്രതിരോധത്തിലായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഒടുവില്‍ നടപടി തുടങ്ങി.
മുരാരി ബാബു കമ്മിഷണര്‍, വിരമിച്ച രണ്ട് എക്സിക്യുട്ടീവ് ഓഫീസര്‍മാര്‍, തിരുവാഭരണം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എന്നിവര്‍ക്കും ഇപ്പോള്‍ സര്‍വീസിലുള്ള അസി.എന്‍ജിനിയര്‍ക്കും എതിരേ നടപടിയുണ്ടാകും. വിവാദ സമയത്തുണ്ടായിരുന്ന സ്മിത്തിന് വീഴ്ചയുണ്ടായെങ്കില്‍ അദ്ദേഹത്തിന്റെ പേരിലും നടപടിയെടുക്കുമെന്ന് ബോര്‍ഡ് യോഗത്തിനുശേഷം പ്രസിഡന്റ് പി.എസ്. പ്രശാന്ത് പറഞ്ഞു.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.