head3
head1

പുതിയതായി നിര്‍മ്മിക്കുന്ന അപ്പാര്‍ട്ടുമെന്റുകള്‍ക്ക് വാറ്റില്‍ ഇളവുണ്ടാകും

ഡബ്ലിന്‍ : പുതിയതായി നിര്‍മ്മിക്കുന്ന അപ്പാര്‍ട്ടുമെന്റുകള്‍ക്ക് വാറ്റില്‍ ഇളവ് ലഭിക്കും.ബജറ്റില്‍ ഇതു സംബന്ധിച്ച വ്യവസ്ഥയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.നിലച്ചുപോയ പദ്ധതികളുടെ നിര്‍മ്മാണം പുനരാരംഭിക്കുന്നതിനാണ് അപ്പാര്‍ട്ടുമെന്റുകളുടെ വാറ്റ് കുറയ്ക്കുന്നത് ബജറ്റിലുള്‍പ്പെടുത്തിയത്. പ്ലാനിംഗ് അനുമതി ലഭിച്ച 40,000 അപ്പാര്‍ട്ടുമെന്റുകള്‍ക്ക് ഇത് ഗുണം ചെയ്യുമെന്നാണ് കരുതുന്നത്.ബജറ്റിന് ശേഷം ഉടന്‍ തന്നെ ഈ നടപടി പ്രാബല്യത്തിലെത്തുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്.

അടുത്ത വര്‍ഷത്തെ 9.4 ബില്യണ്‍ പാക്കേജിന്റെ വിശദാംശങ്ങള്‍ അന്തിമമാക്കാന്‍ പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍, ഉപ പ്രധാനമന്ത്രി സൈമണ്‍ ഹാരിസ്, ഇന്റിപ്പെന്റന്‍ഡ് സീന്‍ കാനി എന്നിവര്‍ ധനമന്ത്രി പാസ്‌കല്‍ ഡോണോയും പബ്ലിക് എക്സ്പെന്റിച്ചര്‍ മന്ത്രി ജാക്ക് ചേംബേഴ്സുമായും ചര്‍ച്ച നടത്തിയിരുന്നു.

കോളേജ് ഫീസില്‍ 500 യൂറോയുടെ സ്ഥിരം കുറവ് വരുത്തുന്നതില്‍ അന്തിമ തീരുമാനമായി.ഇത് ഗുണം ചെയ്യില്ലെന്ന വിമര്‍ശനം പ്രതിപക്ഷം ഇതിനകം ഉന്നയിച്ചിട്ടുണ്ട്.സാമൂഹിക സംരക്ഷണ പാക്കേജ് ഇന്ന് അന്തിമമാക്കുമെന്നാണ് കരുതുന്നത്.ആഴ്ചതോറുമുള്ള ക്ഷേമ പെന്‍ഷനുകളില്‍ 8 യൂറോയോ കൂടുതലോ വര്‍ദ്ധനവുണ്ടായേക്കാം.സാമൂഹിക സുരക്ഷാ മന്ത്രി ദാര കാലിയറി, ചൈല്‍ഡ് സപ്പോര്‍ട്ട് പേയ്‌മെന്റില്‍ വര്‍ദ്ധനവ് ആവശ്യപ്പെട്ട് രംഗത്തുണ്ട്.

കെയറേഴ്‌സ് അലവന്‍സിനുള്ള മീന്‍സ് ടെസ്റ്റ് നിര്‍ത്തലാക്കുമെന്ന് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു.കൂടുതല്‍ ആളുകളെ പേയ്‌മെന്റ് ലഭിക്കുന്നതിന് യോഗ്യരാക്കുന്നതിന് വരുമാന പരിധിയില്‍ വര്‍ദ്ധനവ് വരുത്താനിടയുണ്ട്. എനര്‍ജി ക്രെഡിറ്റുകള്‍ ഉണ്ടാകില്ലെന്നതിനാല്‍ ഇന്ധന അലവന്‍സിനുള്ള യോഗ്യത വര്‍ദ്ധിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IZbC8BOLqSJExbJfGM63zO

Leave A Reply

Your email address will not be published.