അയര്‍ലണ്ട് എങ്ങനെ രക്ഷപ്പെടും? ഒരോ അഭയാര്‍ത്ഥി കുട്ടിക്കും ഒരു വര്‍ഷം രാജ്യം ചിലവിടുന്നത് 750,000 യൂറോ !
ഡബ്ലിന്‍ : അയര്‍ലണ്ടില്‍ എത്തിയ അഭയാര്‍ത്ഥി കുട്ടികളെ പാര്‍പ്പിക്കുന്നതിന് സ്വകാര്യ സ്ഥാപനങ്ങള്‍ക്കായി ഐറിഷ് സര്‍ക്കാരിന്റെ ചൈല്‍ഡ് ആന്‍ഡ് ഫാമിലി ഏജന്‍സിയായ തുസ്ല ചെലവഴിക്കുന്ന പണത്തിന്റെ കണക്ക് കേട്ട് ഞെട്ടരുത്!
എമര്‍ജെന്‍സി അക്കൊമൊഡേഷനിലുള്ള 51 കുട്ടികള്‍ക്ക് വേണ്ടി തുസ്ല നല്‍കിയത് 38 മില്യണ്‍ യൂറോയാണെന്നാണ് ഡെയ്‌ലിന്റെ പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി(പി എ സി)യില്‍ വെളിപ്പെടുത്തപ്പെട്ടത്.
ഓരോ കുട്ടിക്ക് വേണ്ടിയും കഴിഞ്ഞ വര്‍ഷം 750,000 യൂറോ വീതമാണ് തുസ്ല ചെലവിട്ടത്..ഇന്ത്യന്‍ രൂപയില്‍ കണക്ക് കൂട്ടിയാല്‍ ഒരു കുട്ടിയ്ക്ക് വേണ്ടി ചിലവഴിച്ചത് 67,500,000 രൂപ !.ആയിരക്കണക്കിന് ഐറിഷ് കുട്ടികൾ ‘ പട്ടിണിയും പരിവട്ടവുമായി നാട്ടിലുള്ളപ്പോഴാണ് തുസ്ലയും അയർലണ്ടിലെ സർക്കാരും ചേർന്ന് ആഡംബര ജീവിതം അഭയാർത്ഥി കുട്ടികൾക്കായി ഒരുക്കുന്നത്.
എമര്‍ജന്‍സി അക്കൊമൊഡേഷനിലുള്ള 51 കുട്ടികള്‍ക്ക് പുറമെ 3,397 അഭയാര്‍ത്ഥി കുട്ടികള്‍ അയര്‍ലണ്ടിലെ കെയര്‍ഹോമുകളില്‍ താമസിക്കുന്നുണ്ട്.ഇവരുടെ ചിലവ് മില്യണ്‍ കണക്കിന് യൂറോ വേറെയാണ് !
കുട്ടികള്‍ക്ക് നിലവാരമില്ലാത്ത പരിചരണമാണ് നല്‍കുന്നതെന്ന വിമര്‍ശനവും കമ്മിറ്റിയിലുയര്‍ന്നു
നിലവാരം കുറഞ്ഞ കേന്ദ്രങ്ങള്‍ക്ക് ഇത്രയും വലിയ തുക നല്‍കേണ്ടതുണ്ടോയെന്ന് പി എ സി ചെയര്‍മാന്‍ ജോണ്‍ ബ്രാഡി ചോദിച്ചു. സോഷ്യല്‍ ഡെമോക്രാറ്റ്സ് ടി ഡി ഐഡന്‍ ഫാരെല്ലിയും കണക്കുകളെ വിമര്‍ശിച്ചു.ഇത് ഭാരിച്ചതും അനാവശ്യവുമായ ചെലവാണെന്ന് ഫിനഫാള്‍ ടി ഡി പോള്‍ മക് ഓലിഫ് ആരോപിച്ചു.കുട്ടികളുടെ പരിചരണവുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്നും ഇദ്ദേഹം ആരോപിച്ചു.
ചെലവുകളില്‍ ഭൂരിഭാഗവും ജീവനക്കാര്‍ക്ക് നല്‍കുന്ന വേതനവുമായി ബന്ധപ്പെട്ടതാണെന്ന് തുസ്ല വിശദീകരിച്ചു.ജീവനക്കാര്‍ പൂര്‍ണ്ണ സമയവും കേന്ദ്രങ്ങളില്‍ ചെലവിടേണ്ടതുണ്ട്.14 മുതല്‍ 17 വയസ്സ് വരെ പ്രായമുള്ളവര്‍ മുതല്‍ 18 മാസം പ്രായമുള്ള കുട്ടികളും ഈ കേന്ദ്രങ്ങളില്‍ താമസിച്ചിട്ടുണ്ടെന്നും ഏജന്‍സി വിശദീകരിച്ചു.
കെയര്‍ ഹോമുകളിലെ പല കുട്ടികള്‍ക്കും ഒറ്റയ്ക്ക് താമസിക്കുന്ന ക്രമീകരണങ്ങള്‍ ആവശ്യമാണ്.കുട്ടികളെ പാര്‍പ്പിക്കാന്‍ മിക്കവാറും തുസ്ല പ്രത്യേക അടിയന്തര ക്രമീകരണങ്ങളാണ് ഉപയോഗിക്കുന്നത്.
പതിനാല് കമ്പനികളാണ് ഇതിനായി കേന്ദ്രങ്ങള്‍ നല്‍കിയത്.കഴിഞ്ഞ വര്‍ഷം ഇവര്‍ക്കുള്ള പേയ്‌മെന്റുകള്‍ക്കായി 70 മില്യണ്‍ യൂറോയില്‍ കൂടുതലായിരുന്നു. ഇതും ന്യായീകരിക്കാവുന്ന ചെലവുകളാണെന് തുസ്ല വിശദീകരിച്ചു.സ്റ്റാഫിംഗ് പ്രശ്നങ്ങള്‍ കാരണം താരതമ്യേന ചെറിയ എണ്ണം കുട്ടികളെ മാത്രമേ സിംഗിള്‍ ഒക്യുപന്‍സി അക്കാഡമേഷനില്‍ പാര്‍പ്പിക്കുന്നുള്ളു. ഇതിന് 1.5 മില്യണ്‍ യൂറോയില്‍ കൂടുതല്‍ ചെലവ് വരുമെന്ന് ഫിനാന്‍സ് ഡയറക്ടര്‍ പാറ്റ് സ്മിത്ത് പറഞ്ഞു.
ബജറ്റില്‍ തുസ്ലയ്ക്ക് അധിക വിഹിതം ആവശ്യമാണെന്ന് സി ഇ ഒ ഡഗ്ഗന്‍ ആവശ്യപ്പെട്ടു.
സംരക്ഷണം ഒരുക്കുന്നത് വിദേശ ഏജന്‍സികള്‍! ജോലി ചെയ്യാന്‍ ഇന്ത്യന്‍ കെയറര്‍മാര്‍
പാക്കിസ്ഥാന്‍ അടക്കമുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് അയര്‍ലണ്ടിലെ മിക്ക എമര്‍ജന്‍സി അക്കൊമൊഡേഷനും ,കെയര്‍ഹോമുകളും മാനേജ് ചെയ്യുന്നതിനായി സര്‍ക്കാര്‍ ഏല്‍പ്പിച്ചു കൊടുത്തിരിക്കുന്നത്. ഇവയില്‍ ജോലി ചെയ്യുന്നവരില്‍ അധികവും ഇന്ത്യയില്‍ നിന്നുള്ള കെയറര്‍മാരാണ്.അവര്‍ക്ക് ലഭിക്കുന്നത് ,സാധാരണകൂലി മാത്രമാണ്.പണം അടിച്ചു മാറ്റുന്നത് ഏജന്‍സിയുടെ നടത്തിപ്പുകാരാണ്.
ഹലാല്‍ ഷോപ്പുകളില്‍ പോയി സാധനങ്ങള്‍ വാങ്ങിച്ച് ഹലാല്‍ രീതിയില്‍ ഭക്ഷണം ഉണ്ടാക്കി നല്‍കുക,എന്നിവയടക്കമുള്ള ജോലികളാണ് കെയറര്‍മാര്‍ ചെയ്യേണ്ടത്. സര്‍ക്കാര്‍ നല്‍കുന്ന എമര്‍ജന്‍സി അക്കൊമൊഡേഷനുകളില്‍ താമസിക്കുന്ന അഭയാര്‍ത്ഥി കുട്ടികളില്‍ പലരും ഒരേ മതസ്ഥരാണ്. ഇവരില്‍ പലരും ,വയസ് തെളിയിക്കാനുള്ള സര്‍ട്ടിഫിക്കേറ്റുമായി വരുന്നവരല്ലെന്നും,പ്രായപൂര്‍ത്തിയവരാണെന്ന് ഒറ്റ നോട്ടത്തില്‍ മനസിലാവുന്നവരാണെന്നും ഒരു കെയര്‍ ഹോമില്‍ ജോലി ചെയ്യുന്ന മലയാളി യുവാവ് ‘ഐറിഷ് മലയാളി ന്യൂസിനോട് പറഞ്ഞു.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.