ഡബ്ലിന്‍ : ലിവിംഗ് സെര്‍ട്ട് പരീക്ഷാഫലങ്ങള്‍ പ്രഖ്യാപിച്ചു. ഇന്ന് രാവിലെ പുറത്തുവിട്ട റിസള്‍ട്ട് പത്ത് മണിയോടെ സ്‌കൂളുകളില്‍ വിതരണം ചെയ്യും.
ഈ വര്‍ഷത്തെ ലീവിംഗ് സര്‍ട്ടിഫിക്കറ്റ് ഫലങ്ങളില്‍ ഉയര്‍ന്ന ഗ്രേഡുകള്‍ നേടിയ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ ഇടിവ് രേഖപ്പെടുത്തി. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി വിദ്യാര്‍ത്ഥികളുടെ മാര്‍ക്കുകള്‍ കൃത്രിമമായി ഉയര്‍ത്തുന്ന ക്രമീകരണം നടപ്പാക്കിയിരുന്നെങ്കിലും, ഇത്തവണ അത് പരിമിത തോതില്‍ മാത്രമാണ് പ്രയോഗിച്ചത്.
ഇതിന്റെ ഫലമായി H1, O1 പോലുള്ള ഉന്നത ഗ്രേഡുകളുടെ അനുപാതം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറഞ്ഞു. H1 ഗ്രേഡുകള്‍ കഴിഞ്ഞ വര്‍ഷം 14.3% ആയിരുന്നതില്‍ നിന്ന് ഇത്തവണ 11.7% ആയി ഇടിഞ്ഞു. മൊത്തത്തില്‍ ഫലങ്ങള്‍ കഴിഞ്ഞ അഞ്ചുവര്‍ഷത്തേക്കാളും താഴ്ന്ന നിലയിലാണ്.
പരീക്ഷ എഴുതിയവരുടെ എണ്ണവും വര്‍ധിച്ച് 65,444 ആയി, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 7.4% കൂടുതലാണ്. വിദ്യാര്‍ത്ഥികള്‍ക്ക് CAO വഴി കോളേജ് പ്രവേശനത്തിനായി കൂടുതല്‍ കടുത്ത മത്സരം നേരിടേണ്ടി വരും, ഉക്രൈന്‍ ഭാഷയില്‍ ആദ്യമായി 549 പേര്‍ പരീക്ഷയെഴുതിയതും ഈ വര്‍ഷത്തെ പ്രത്യേകതയാണ്.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.
Comments are closed.