head1
head3

ഐറിഷ് നിലപാടിന് കനത്ത തിരിച്ചടി, ഇസ്രായേലിനെ വേണമെന്ന് യൂറോപ്പ്

ബ്രസല്‍സ്: ഇസ്രയേലുമായി വ്യാപാര ബന്ധം അവസാനിപ്പിക്കാനുള്ള അയര്‍ലണ്ടിന്റെ നീക്കത്തിന് ഇ യു വില്‍ പിന്തുണ ലഭിച്ചില്ല.യൂറോപ്യന്‍ യൂണിയന്‍-ഇസ്രായേല്‍ അസോസിയേഷന്‍ കരാര്‍ നിര്‍ത്തിവയ്ക്കാന്‍ ബ്രസ്സല്‍സില്‍ ഇന്നലെ നടന്ന യോഗത്തില്‍ യൂറോപ്യന്‍ യൂണിയന്‍ വിദേശകാര്യ മന്ത്രിമാര്‍ വിസമ്മതിച്ചു.ഇസ്രായേലിനെതിരെ നടപടിയെടുക്കാന്‍ അവതരിപ്പിച്ച ഓപ്ഷനുകളില്‍ ഒന്നിനോട് പോലും മറ്റു യൂറോപ്യന്‍ രാജ്യങ്ങള്‍ യോജിച്ചില്ല.

ഇസ്രയേല്‍ വിരുദ്ധത ഏശിയില്ല

മനുഷ്യാവകാശവുമായി ബന്ധപ്പെട്ട് ഇസ്രായേല്‍ വ്യാപാര കരാര്‍ ലംഘിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ബ്ലോക്കിന്റെ വിദേശ നയമേധാവി കാജ കല്ലാസ് ഈ നടപടികള്‍ മുന്നോട്ടുവച്ചത്.

കരാര്‍ പൂര്‍ണ്ണമായും നിര്‍ത്തിവയ്ക്കുകയോ വ്യാപാര ബന്ധങ്ങള്‍ നിയന്ത്രിക്കുകയോ ചെയ്യുക, ഇസ്രായേല്‍ മന്ത്രിമാര്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തുക,ആയുധ ഉപരോധം ഏര്‍പ്പെടുത്തുക, വിസ രഹിത യാത്ര നിര്‍ത്തലാക്കുക തുടങ്ങിയ പത്ത് നടപടികളാണ് ഇവര്‍ മുന്നോട്ടുവെച്ചത്.എന്നാല്‍ അവയ്‌ക്കൊന്നും മതിയായ പിന്തുണ ലഭിച്ചില്ല.ഗാസയിലെ നാശനഷ്ടങ്ങളോട് ജനരോഷം ഉണ്ടെങ്കിലും ഇസ്രായേലിനെ എങ്ങനെ നേരിടണമെന്ന കാര്യത്തില്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ ഭിന്നത നിലനില്‍ക്കുന്നു.ഇതാണ് ഈ നടപടികളിലൂടെ പുറത്തുവന്നത്. അയര്‍ലണ്ട് മാത്രമാണ് പാലസ്തീന് വേണ്ടി ‘കരയുന്നത് ‘എന്നതാണ് യാഥാര്‍ഥ്യം.

പാലസ്തീന് ആനുകൂല്യം : തീരുമാനമെടുക്കേണ്ടത് അംഗ രാജ്യങ്ങളെന്ന് കാജ കല്ലാസ്

ഏതൊക്കെ ഓപ്ഷനുകളാണ് സ്വീകരിക്കേണ്ടതെന്ന് ചര്‍ച്ച ചെയ്യേണ്ടത് അംഗരാജ്യങ്ങളാണെന്ന് ഇ യൂ വൈസ് പ്രസിഡണ്ട് കാജാകല്ലാസ് പറഞ്ഞു.കൂടുതല്‍ പ്രവേശന കവാടങ്ങള്‍ തുറക്കുന്നതിനും കൂടുതല്‍ ഭക്ഷണട്രക്കുകള്‍ അനുവദിക്കുന്നതിനുമായി ഇസ്രായേല്‍ പ്രതിരോധ സേനയുമായി പലസ്തീന്‍ ഒരു കരാറില്‍ ഏര്‍പ്പെട്ടതായി കല്ലാസ് വെളിപ്പെടുത്തിയിരുന്നു..

യു എന്‍ കണക്കുകള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് വിവിധ ഐറിഷ് എം ഇ പിമാര്‍ ഈ കരാറിനെ വിമര്‍ശിച്ചു.മെയ് മാസം മുതല്‍ സഹായം ലഭിക്കാന്‍ ശ്രമിക്കുന്നതിനിടെ ഗാസയില്‍ 800ല്‍ അധികമാളുകള്‍ ഇസ്രയേല്‍ പ്രതിരോധ സേനയാല്‍ കൊല്ലപ്പെട്ടുവെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി.ഇസ്രായേല്‍ സഹായം വളരെ പരിമിതമാക്കിയിരിക്കുകയാണ്.ഗാസയിലെ രണ്ട് മില്യണ്‍ നിവാസികള്‍ കടുത്ത മാനുഷിക പ്രതിസന്ധികള്‍ നേരിടുകയാണ്.എന്നാല്‍ കണക്കുകളില്‍ സ്ഥിരതയില്ലെന്നായിരുന്നു മറ്റു രാജ്യങ്ങളുടെ നിലപാട്.

നടപടികളൊന്നും സ്വീകരിക്കില്ലെന്ന് ഉറപ്പായിരുന്നുവെന്ന് ഇസ്രയേല്‍

യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ തങ്ങള്‍ക്കെതിരെ നടപടികളൊന്നും സ്വീകരിക്കില്ലെന്ന് ഉറപ്പുണ്ടെന്ന് ഇസ്രയേല്‍ വിദേശ കാര്യ മന്ത്രി പറഞ്ഞു.ഇത്തരം നടപടികള്‍ക്ക് ഒരു ന്യായീകരണവുമില്ലെന്നും ഗെയ്ഡോണ്‍ സര്‍ പറഞ്ഞു.

രാഷ്ട്രീയ ഭീരുത്വമെന്ന് ആംനസ്റ്റി ഇന്റര്‍നാഷണല്‍

യൂറോപ്യന്‍ യൂണിയന്റെ ചരിത്രത്തിലെ ഏറ്റവും അപമാനകരമായ നിമിഷമാണ് ഈ നടപടിയെന്ന് ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ സെക്രട്ടറി ജനറല്‍ ആഗ്നസ് കല്ലമാര്‍ഡ് പറഞ്ഞു.ഇ യുവിന്റേത് രാഷ്ട്രീയ ഭീരുത്വമാണ്. യൂറോപ്യന്‍ യൂണിയന്‍ നടപടിയെടുക്കുന്നതില്‍ ‘പരാജയപ്പെടുന്നത്’ ഇസ്രായേലിന്റെ കൂടുതല്‍ കരുത്തുനല്‍കുമെന്ന് ഇവര്‍ പറഞ്ഞു.ക്രൂരമായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് അപകടകരമായ സന്ദേശമാണിത് നല്‍കുന്നത്. അവര്‍ ശിക്ഷിക്കപ്പെടാതെ പോകുന്നുവെന്ന് മാത്രമല്ല പ്രതിഫലവും ലഭിക്കുന്നു’.

Comments are closed.