head3
head1

ഉഷ്ണതരംഗം: ഇറ്റലിയില്‍ 17 നഗരങ്ങളില്‍ റെഡ് അലേര്‍ട്ടുകള്‍ പുറം ജോലികള്‍ നിരോധിച്ചു

ബ്രസല്‍സ് : യൂറോപ്യന്‍ രാജ്യങ്ങളില്‍ ഉഷ്ണതരംഗം ദുരിതം വിതച്ചതിനെ തുടര്‍ന്ന് ഇറ്റലിയില്‍ പുറം ജോലികള്‍ നിരോധിച്ചു.ഫ്രാന്‍സില്‍ സ്‌കൂളുകളുമടച്ചു.സ്‌പെയിനില്‍ ഇതുവരെ രേഖപ്പെടുത്തിയിട്ടില്ലാത്ത ഏറ്റവും ഉയര്‍ന്ന താപനിലയാണ് ജൂണില്‍ രേഖപ്പെടുത്തിയത്. ഇതേ തുടര്‍ന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

ഇറ്റാലിയന്‍ നഗരമായ ബൊളോണയ്ക്ക് സമീപം നിര്‍മ്മാണ തൊഴിലാളി കൊടുംചൂടേറ്റ് മരിച്ചത് വന്‍ വിവാദമായി.ട്രേഡ് യൂണിയനുകള്‍ ഒന്നടങ്കം ഇതിനെതിരെ രംഗത്തുവന്നതിനിടെ തുടര്‍ന്നാണ് പുറത്ത് ജോലി ചെയ്യുന്നത് നിരോധിച്ചത്.

അതേസമയം, ഇറ്റലി മിലാന്‍, റോം എന്നിവയുള്‍പ്പെടെ 17 നഗരങ്ങളില്‍ ഹീറ്റ്വേവ് റെഡ് അലേര്‍ട്ടുകള്‍ പുറപ്പെടുവിച്ചു.സിസിലിയില്‍, ബാഗേറിയ നഗരത്തില്‍ നടക്കുന്നതിനിടെ ഹൃദ്രോഗിയായ സ്ത്രീ മരിച്ചു. ഹീറ്റ്‌സ്ട്രോക്ക് മൂലമാകാമിതെന്ന്സംശയിക്കുന്നു

ലോകത്തിലെ ഏറ്റവും വേഗത്തില്‍ ചൂടാകുന്ന ഭൂഖണ്ഡമാണ് യൂറോപ്പ്.ആഗോള ശരാശരിയുടെ ഇരട്ടിയാണ് ഇവിടുത്തെ ചൂടെന്നാണ് യൂറോപ്യന്‍ യൂണിയന്റെ കോപ്പര്‍നിക്കസ് ക്ലൈമറ്റ് ചെയ്ഞ്ച് സര്‍വ്വീസ് പറയുന്നു.

സ്പെയിനില്‍ താപനില 30 ഡിഗ്രി സെല്‍ഷ്യസ് എന്ന റെക്കോര്‍ഡില്‍ എത്തി.സീസണല്‍ ശരാശരിയേക്കാള്‍ ആറ് ഡിഗ്രി കൂടുതലാണിതെന്ന് എഇഎംഇടി പറഞ്ഞു.ഹീറ്റ് ഡോം എന്നറിയപ്പെടുന്ന പ്രതിഭാസമാണ് ചൂട് കൂട്ടുന്നത്.ഫ്രാന്‍സില്‍ ചൂട് 40-41സി വരെ എത്തുമെന്ന പ്രവചനത്തെ തുടര്‍ന്ന് 200 സ്‌കൂളുകളാണ് അടച്ചത്.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IZbC8BOLqSJExbJfGM63zO

Comments are closed.