ബെല്‍ഫാസ്റ്റ് : സ്വവര്‍ഗ്ഗാനുരാഗികളുടെ പരേഡിനെതിരെ ചാണക പ്രയോഗം നടത്തിയ സംഭവത്തില്‍ 19കാരനെ അറസ്റ്റു ചെയ്തു. ഇയാളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.പരേഡ് നടക്കാനിരിക്കെ ബാലിമെനയിലെ തെരുവുകളിലും ആന്‍ട്രിം ടൗണില്‍ കടകളുടെ മുന്‍ഭാഗത്തുമാണ് ഇയാള്‍ ചാണക പ്രയോഗം നടത്തിയത്.പുലര്‍ച്ചെ മൂന്നു മണിയോടെയാണ് ഈ സംഭവം നടന്നത്.
അടുത്തിടെ വര്‍ഗീയ സംഘര്‍ഷം നടന്ന ബാലിമണി ടൗണ്‍ സെന്റര്‍ ഷോപ്പിംഗ് സെന്ററിന് സമീപമുള്ള സ്ട്രീറ്റിലെയും ഗ്രീന്‍വാലെ സ്ട്രീറ്റിലെയും ഷട്ടറുകള്‍ തുറന്നപ്പോഴാണ് ചാണകപ്രയോഗം കടക്കാരുടെ ശ്രദ്ധയില്‍പ്പെട്ടത്.കട ഉടമകളാണ് സംഭവം പോലീസില്‍ റിപ്പോര്‍ട്ട് ചെയ്തതും മാലിന്യം നീക്കി വൃത്തിയാക്കിയതും.ഇതുമായി ബന്ധപ്പെട്ട് ഒരാള്‍ക്കെതിരെ കേസെടുത്തെന്ന് നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് പോലീസ് സര്‍വീസ് (പി എസ് എന്‍ ഐ) അറിയിച്ചു.വിദ്വേഷ കുറ്റകൃത്യമായി കണക്കാക്കിയാണ് കേസെടുത്തതെന്നും പോലീസ് പറഞ്ഞു.
അതേ സമയം,ഈ സംഭവത്തിനെതിരെ വ്യാപകമായ പ്രതിഷേധമുയര്‍ന്നു. വ്യാപാരികള്‍ക്കും അമര്‍ഷമുണ്ടായി.നീചമായ പ്രവൃത്തിയെന്ന് വിദേശകാര്യമന്ത്രി സൈമണ്‍ ഹാരിസ് പ്രതികരിച്ചു.ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്ന മതഭ്രാന്തന്മാരോട് വെറുപ്പ് തോന്നുന്നതായി പാദേശിക എസ്ഡിഎല്‍പി കൗണ്‍സിലര്‍ ഡെനിസ് ജോണ്‍സ്റ്റണ്‍ പറഞ്ഞു.സി സി ടി വി പരിശോധനയില്‍ ഇവര്‍ കുടുങ്ങുമെന്നും ഇവര്‍ പറഞ്ഞു.അലയന്‍സ് നേതാവ് നവോമി ലോംഗ് സംഭവത്തെ അപലപിച്ചു.ഇത്തരം പ്രവൃത്തികള്‍ക്കൊന്നും പ്രൈഡ് പരേഡിനെയോ പ്രസ്ഥാനങ്ങളെയോ തടയാനാകില്ലെന്ന്
ബാലിമെനയിലെ പ്രൈഡ് പരേഡിന്റെ സംഘാടകനായ കര്‍ട്ടിസ് ലീ പറഞ്ഞു.
ഈ മാസം ആദ്യം നടന്ന മൂന്ന് രാത്രികള്‍ നീണ്ട കലാപത്തിലൂടെ ബാലിമെന വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. കലാപത്തില്‍ 40ലേറെ പോലീസുദ്യോഗസ്ഥര്‍ക്കാണ് പരിക്കേറ്റത്.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.


Comments are closed.