head3
head1

അയര്‍ലണ്ടിലും ജിഹാദികളുടെ അക്രമണം ഔദ്യോഗികമായി സ്ഥിരീകരിച്ചു, പണി തുടങ്ങി… ജാഗ്രതൈ…

ഡബ്ലിന്‍ : ചരിത്രത്തിലാദ്യമായി അയര്‍ലണ്ടിലും ജിഹാദികളുടെ അക്രമണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. കഴിഞ്ഞ ഓഗസ്റ്റില്‍ ഗോള്‍വേയില്‍ ഡിഫന്‍സ് ഫോഴ്‌സ് ചാപ്ലെയിനെ കൗമാരക്കാരന്‍ കുത്തിക്കൊല്ലാന്‍ ശ്രമിച്ചത് ജിഹാദി ഭീകരാക്രമണമാണെന്ന് ഗാര്‍ഡ ഔദ്യോഗികമായി സ്ഥിരീകരിച്ചു..അയര്‍ലണ്ടിലെ ആദ്യത്തെ ജിഹാദി ആക്രമണം യൂറോപ്യന്‍ യൂണിയന്‍ ടെറര്‍ റിപ്പോര്‍ട്ടിലും ഇടം നേടി.

യൂറോപ്യന്‍ യൂണിയനിലാകെയുണ്ടായ ഇസ്ലാമിക പ്രചോദിത ആക്രമണങ്ങളുടെ ഭാഗമായിരുന്നു ഇതെന്ന് യൂറോപോളിന്റെ ഇ യു ടെറര്‍ റിപ്പോര്‍ട്ട് പറയുന്നു.ഭീകരതയും അക്രമാസക്തമായ തീവ്രവാദവും യൂറോപ്യന്‍ യൂണിയന്റെയും അതിന്റെ പൗരന്മാരുടെയും സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് യൂറോപോളിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ കാതറിന്‍ ഡി ബോല്ലെ പറഞ്ഞു.

വൈദികനെ ആക്രമിച്ചത് 16കാരന്‍

ഇത്തരം ആക്രമണങ്ങളില്‍ കഴിഞ്ഞ വര്‍ഷം അഞ്ച് പേര്‍ കൊല്ലപ്പെട്ടെന്നും യൂറോപോള്‍ റിപ്പോര്‍ട്ട് പറയുന്നു. ഗോള്‍വേ റെന്‍മോര്‍ ബാരക്കിലെ ഫാ.പോള്‍ മര്‍ഫിയുള്‍പ്പെടെ 16 പേര്‍ക്ക് പരിക്കേറ്റെന്ന് റിപ്പോര്‍ട്ട് പറയുന്നു.എട്ട് ഇഞ്ചിന്റെ ഹോണ്ടിംഗ് നൈഫ് ഉപയോഗിച്ചാണ് കൗമാരക്കാരനായ ജിഹാദി, ഗോള്‍വേ റെന്‍മോര്‍ ബാരക്കിലെ ക്രൈസ്തവ വൈദികനെ കൊല്ലാന്‍ ശ്രമിച്ചത്. വാഹനമോടിച്ചുവരുന്നതിനിടെ കാറിന്റെ പാതി തുറന്ന വിന്‍ഡോവിലൂടെയാണ് ആക്രമണം നടത്തിയത്.

ഫാ.പോള്‍ മര്‍ഫി

അറസ്റ്റിലായ 17കാരന് കൊലപാതകശ്രമത്തിന് എട്ട് വര്‍ഷം തടവ് ശിക്ഷ ലഭിച്ചു.പതിനഞ്ചാം വയസ്സിലാണ് ഈ കുട്ടി ഇസ്ലാം മതം സ്വീകരിച്ചത്. ഓണ്‍ലൈനിലൂടെ തീവ്രവാദ പരിശീലനവും നേടിയെന്നും തലവെട്ടി ആളുകളെ കൊല്ലുന്നതുള്‍പ്പടെയുള്ള വീഡിയോകള്‍ കണ്ടിരുന്നെന്നും തെളിഞ്ഞിരുന്നു.

സിറിയയില്‍ ബന്ദികള്‍ക്കെതിരായ അതിക്രമങ്ങളിലൂടെ കുപ്രസിദ്ധനായ ബ്രിട്ടീഷ് പൗരന്‍ ‘ജിഹാദി ജോണ്‍’ എന്നറിയപ്പെടുന്ന മുഹമ്മദ് എംവാസിയുടെ വീഡിയോകളും ഈ പയ്യനെ ആകര്‍ഷിച്ചിരുന്നു.എന്നാല്‍ ഇയാള്‍ക്കെതിരെ തീവ്രവാദ കുറ്റം ചുമത്തിയിരുന്നില്ല, പ്രായപൂര്‍ത്തിയാകാത്തതിനാലാകാം ഇതെന്നാണ് കരുതുന്നത്.

ഭീകരാക്രമണങ്ങളുടെ കണക്ക്,14 അംഗരാജ്യങ്ങളിലായി 58 ഭീകരാക്രമണങ്ങള്‍

കഴിഞ്ഞവര്‍ഷം 14 അംഗരാജ്യങ്ങളിലായി 58 ഭീകരാക്രമണങ്ങളുണ്ടായതായി 2025ലെ യൂറോപ്യന്‍ യൂണിയന്‍ ടെററിസം സിറ്റുവേഷന്‍ ആന്‍ഡ് ട്രെന്‍ഡ് (ഇയു ടി ഇ എസ് എ ടി) റിപ്പോര്‍ട്ട് പറയുന്നു.അഞ്ച് ആക്രമണങ്ങള്‍ പരാജയപ്പെട്ടു. പരാജയപ്പെട്ട 19 ഗൂഢാലോചനകളും ഇതിലുള്‍പ്പെടുന്നു.ഇതില്‍ 24 ആക്രമണങ്ങള്‍ ജിഹാദി ഭീകരതയുമായി ബന്ധപ്പെട്ടതാണെന്ന് റിപ്പോര്‍ട്ട പറയുന്നു.18 പേര്‍ക്ക് പരിക്കേറ്റു.അഞ്ച് പേര്‍ കൊല്ലപ്പെട്ടു.ഇതില്‍ 20 എണ്ണം നടത്തിയത് ഒറ്റപ്പെട്ട വ്യക്തികളായിരുന്നു.

ജിഹാദി ഭീകരതയുമായി ബന്ധപ്പെട്ട് 2023ല്‍ 14 സംഭവങ്ങളാണുണ്ടായത്.തീവ്രവാദവുമായി ബന്ധപ്പെട്ട അറസ്റ്റിലായവരുടെ എണ്ണം വര്‍ദ്ധിക്കുകയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

അയര്‍ലണ്ടിലെ മതാധിനിവേശം : തെറ്റിദ്ധരിക്കപ്പെടുന്നത് സാധാരണ കുടിയേറ്റക്കാര്‍

ആസൂത്രിത ജിഹാദി പ്രവര്‍ത്തനങ്ങള്‍ അയര്‍ലണ്ടില്‍ സജീവമാകുകയാണ്.ഡബ്ലിന്‍ അടക്കമുള്ള തെരുവുകളില്‍ ഇപ്പോള്‍ ജിഹാദിപ്പട നിറഞ്ഞുനില്‍ക്കുകയാണ്. ഒരേ മതത്തില്‍ പെട്ട ആയിരകണക്കിന് പേരാണ് അഭയാര്‍ത്ഥി എന്നപേരില്‍ അയര്‍ലണ്ടില്‍ എത്തിക്കൊണ്ടിരിക്കുന്നത്.കൃത്യമായ ഒരു ചെക്കിംഗും ഇല്ലാതെയാണ് സര്‍ക്കാര്‍ ഇവരോട് ‘കരുണ കാട്ടുന്നത്’. ഈ മതാനിവേശക്കാര്‍ക്ക് വേണ്ടി സാധാരണക്കാരന്റെ നികുതിപ്പണമെടുത്ത് ‘ സദ്യയൊരുക്കുകയാണ് ‘ സര്‍ക്കാര്‍.

അയര്‍ലണ്ടിലെ തൊഴിലിടങ്ങളില്‍ വര്‍ഷങ്ങളായി ജോലി ചെയ്ത് താമസിച്ച് രാജ്യത്തിന് വേണ്ടി നിശ്ബ്ദമായി സേവനം ചെയ്യുന്ന ഇക്കണോമിക് മൈഗ്രന്റ്‌സിനെയും, അഭയാര്‍ത്ഥികളേയും രണ്ടായിക്കാണുവാന്‍ ഐറിഷ് പൊതുസമൂഹത്തിന് കഴിയുന്നില്ലെന്നതും ദൗര്‍ഭാഗ്യകരമാണ്. തൊഴില്‍ തേടിയെത്തിയ കുടിയേറ്റക്കാര്‍ ,പൊതുസമൂഹത്തിനിടയില്‍ അഭയാര്‍ഥികളുടെ യഥാര്‍ത്ഥ മുഖത്തെക്കുറിച്ച് ചര്‍ച്ചകളും,സംവാദങ്ങളും ഒരുക്കിയില്ലെങ്കില്‍ വന്‍ദുരന്തം ആദ്യം തേടിയെത്തുക ജോലി ആവശ്യങ്ങള്‍ക്കായി അയര്‍ലണ്ടില്‍ എത്തിയവരെ ആയിരിക്കും.

ഡബ്ലിനിലെ പ്രൊട്ടക്ഷന്‍ ഓഫീസില്‍ ആര്‍ക്കും കയറി ചെന്ന് ,അഭയാര്‍ഥിപ്പട്ടം കെട്ടാം. അങ്ങോട്ടേയ്ക്ക് പോകുന്നവര്‍ ആദ്യമേ പാസ്‌പോര്‍ട്ട് ഉപേക്ഷിക്കണം. അകത്ത് കയറാന്‍ കുറുക്കുവഴികളുണ്ട്. അവിടെയെത്തി അഭിനയിക്കാന്‍ അറിയാമെങ്കില്‍ നിങ്ങള്‍ക്ക് ഒരു ടാബ് നല്‍കും. നിങ്ങളുടെ കഥന കഥകള്‍ എല്ലാം കുറിച്ച് കൊടുത്താല്‍ ,നിങ്ങള്‍ക്ക് ഓഫീസര്‍മാര്‍ 100 യൂറോയുടെ വൗച്ചര്‍ നല്‍കും( ഇത് പരമാവധി 600 യൂറോ വരെയാകാം ) .താമസ സൗകര്യം ഇല്ലെങ്കില്‍ ഒരു താമസസൗകര്യം ( സാധിക്കുമെങ്കില്‍ ഹോട്ടലുകളില്‍ തന്നെ ) അടിയന്തരമായി ലഭിക്കും. പിന്നെ ആഴ്ചയില്‍ €38.80 അലവന്‍സ്, മതമനുസരിച്ച് ഭക്ഷണം തയാറാക്കി സൗജന്യമായി നല്‍കാന്‍ പാചകക്കാര്‍.

സാധാരണക്കാരായ ഏത് ഐറിഷുകാരന് ഈ സൗകര്യം ലഭിക്കും?

ഒരു പരിശോധനയുമില്ലാതെ ഒരു ബ്ലൂകാര്‍ഡ് ലഭിക്കുന്നതോടെ രാജ്യത്തെവിടെയും കറങ്ങി നടക്കാനുള്ള അനുമതിയാവും. 40 ദിവസത്തിനുള്ളില്‍ ഒരു പരിശോധന കൂടി ഇവര്‍ക്കായി നടത്തും. ഇതിനിടെ പി പി എസ് കാര്‍ഡ് അടക്കമുള്ള സജ്ജീകരണങ്ങളെല്ലാം സര്‍ക്കാര്‍ സഹായത്തോടെ ഇവര്‍ക്ക് എടുക്കാനാവും.വാടക ഇനത്തില്‍ 600 യൂറോ വേറെ .ഐറിഷ് കടല്‍ കടന്നുവരുന്ന അഭയാര്‍ത്ഥികളെ സംരക്ഷിക്കുവാന്‍ ഇഷ്ടം പോലെ ഏജന്റുമാരാണ് അയര്‍ലണ്ടിലുള്ളത് .പോര്‍ട്ടുകളില്‍ കൂടി മാത്രമാണ് ഇവരെത്തുന്നത് എന്ന് കരുതുന്നവര്‍ ,കളി കാണാന്‍ പോകുന്നതേയുള്ളു. ഒരു ദിവസം ചുരുങ്ങിയത് 100 – 150 പേര്‍ അഭയാര്‍ത്ഥികള്‍ എന്ന പേരില്‍ ഡബ്ലിന്‍ നഗരത്തിലെ പ്രൊട്ടക്ഷന്‍ ഓഫീസില്‍ മാത്രം എത്തി ബ്ലൂകാര്‍ഡ് കരസ്ഥമാക്കുന്നുണ്ട്.

അയര്‍ലണ്ടിലെ ഇക്കണോമിക്ക് മൈഗ്രന്റ്സുമായി ഇവരെ താരതമ്യപ്പെടുത്തിയാണ് സര്‍ക്കാര്‍ പക്ഷം ,പലപ്പോഴും അവരുടെ പക്ഷത്തെ ന്യായീകരിക്കുന്നത്. ബഹുഭൂരിപക്ഷം ഇക്കണോമിക്ക് മൈഗ്രന്റ്സീനും ,ഈ രാജ്യത്ത് വന്നാല്‍ 48 മാസം കൊണ്ടാണ് അവര്‍ക്ക് സ്റ്റാമ്പ് 4 ലഭിക്കുന്നത്. എന്നാല്‍ അഭയാര്‍ത്ഥികള്‍ക്ക് സ്റ്റാമ്പ് 4 ലഭിക്കുവാന്‍ പരമാവധി 8 മാസം മതി. അഭയാര്‍ത്ഥികളെ അംഗീകരിച്ചാല്‍ അവര്‍ക്ക് സിറ്റിസണ്‍ഷിപ്പ് ലഭിക്കാന്‍ വെറും മൂന്ന് വര്‍ഷം മതി. 3 വര്‍ഷം കണക്കാക്കുന്നത് ,അവര്‍ അഭയാര്‍ത്ഥി പദവിക്കായി അപേക്ഷ കൊടുത്ത ദിവസം മുതലാണ്. അതായത് അടുത്ത പൊതു തിരഞ്ഞെടുപ്പില്‍ ഓരോ മണ്ഡലത്തിലെയും വിധി നിര്‍ണ്ണയിക്കുക ഇപ്പോഴെത്തികൊണ്ടിരിക്കുന്ന അഭയാര്‍ത്ഥികള്‍ ആയിരിക്കും. അതുകൊണ്ടു തന്നെ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് അഭയാര്‍ത്ഥികളെ ആവശ്യമുണ്ട്.

ഇക്കണോമിക്ക് മൈഗ്രന്‍സിന് മറ്റാരേക്കാളും ഇത് നന്നായി അറിയാം ,അതുകൊണ്ടാണ് അവര്‍ റഫ്യൂജീസിനെ എതിര്‍ക്കുന്നത്. അയര്‍ലണ്ടിന്റെ രാഷ്ട്രീയ ഭൂപടം മാറുകയാണ്. സാംസ്‌കാരിക ചൈതന്യവും.കൃത്യമായ സമയത്ത് ഇടപെട്ടില്ലെങ്കിൽ ഏറ്റവും അധികം  നഷ്ടമുണ്ടാവാൻ പോകുന്നത് ,അയർലണ്ടിൽ ജോലി തേടിയെത്തിയ  ഇക്കണോമിക് മൈഗ്രന്റ്‌സ് ആയിരിക്കും  എന്നതും യാഥാർഥ്യമാണ്!

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IZbC8BOLqSJExbJfGM63zO</a</a

Comments are closed.