head1
head3

അയര്‍ലണ്ട് വന്‍ സാമ്പത്തിക പ്രതിസന്ധിയിലാകുമോ ? കടിഞ്ഞാണ്‍ അമേരിക്കയുടെ കൈയ്യിലോ ?

ഡബ്ലിന്‍ : യു എസ് കോര്‍പ്പറേറ്റ് നികുതികള്‍ നഷ്ടമാകുന്ന സ്ഥിതിയുണ്ടായാല്‍ അയര്‍ലണ്ട് വന്‍ സാമ്പത്തിക പ്രതിസന്ധിയിലാകുമോയെന്ന ആശങ്ക പങ്കുവെച്ച് സ്ഥാനമൊഴിയുന്ന ഇ എസ് ആര്‍ ഐ മേധാവി.രാജ്യം 2008ലേതു പോലെ സാമ്പത്തിക അനിശ്ചിതത്വത്തിലായേക്കുമെന്ന എന്ന പേടിയാണ് ഡയറക്ടര്‍ അലന്‍ ബാരറ്റ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച സാമ്പത്തിക പ്രവചനത്തില്‍ പങ്കുവെച്ചത്.

പത്ത് വര്‍ഷത്തെ കാലാവധിക്ക് ശേഷം അലന്‍ ബാരറ്റ് ഈ മാസം ഡയറക്ടര്‍ സ്ഥാനമൊഴിയുകയാണ്. ഏപ്രില്‍ അവസാനം നിയമിതയായ പ്രൊഫ. മാര്‍ട്ടിന ലോലെസിനാണ് അടുത്ത ഊഴം.

അന്താരാഷ്ട്ര കോര്‍പ്പറേഷനുകളില്‍ നിന്നുള്ള നികുതിയുടെ അപ്രതീക്ഷിത ഇടിവാണ് 2008ല്‍ രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയത്.യു എസ് കമ്പനികളില്‍ നിന്നുള്ള നികുതികള്‍ പെട്ടെന്ന് നിലച്ചാല്‍ രാജ്യത്തിന്റെ ധനസ്ഥിതി 2000ത്തിന്റെ അവസാന കാലത്തേതു പോലെയായേക്കാം.

ഭവന വിപണിയുടെ തകര്‍ച്ച കൂടിയായപ്പോഴാണ് 2008 ല്‍ രാജ്യം അടിസ്ഥാനപരമായി പാപ്പരായത്.വലിയ മാന്ദ്യത്തിനും ഇത് കാരണമായിരുന്നു.ഈ സ്ഥിതി ആവര്‍ത്തിക്കുമോയെന്നതാണ് ആശങ്ക.രാജ്യത്തിന്റെ വളര്‍ച്ചയ്ക്കും സ്ഥിരതയ്ക്കും കാര്യമായ ഭീഷണി ഉയര്‍ത്തുന്ന ചില പ്രധാന ഘടകങ്ങളെ റിപ്പോര്‍ട്ട് എടുത്തുകാട്ടുന്നു.

ബജറ്റ് കണ്ടതിനേക്കാള്‍ ചെലവേറുന്നു

2025 ബജറ്റില്‍ ആസൂത്രണം ചെയ്തതിനേക്കാള്‍ വേഗത്തില്‍ ചെലവ് വര്‍ദ്ധിക്കുകയാണ്.ആഭ്യന്തര സമ്പദ്വ്യവസ്ഥയുടെ വലുപ്പവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഈ വര്‍ദ്ധനവ് വളരെ വലുതാണ്.സമീപകാല യു എസ് വ്യാപാര നയം സൃഷ്ടിച്ച അനിശ്ചിതത്വം യു എസ് കോര്‍പ്പറേഷനുകളെ അമിതമായി ആശ്രയിക്കുന്നതിനെതിരെയുള്ള മുന്നറിയിപ്പാണ്.കോവിഡ് പാന്‍ഡെമിക്, 2022ലെ ഉക്രെയ്നിലെ റഷ്യന്‍ അധിനിവേശം എന്നിവയുമായി ബന്ധപ്പെട്ടുണ്ടായതിനേക്കാള്‍ ഉയര്‍ന്നതാണ് സമീപകാലത്തെ സാമ്പത്തിക പ്രതിസന്ധിയെന്ന് ഇ എസ് ആര്‍ ഐ പറയുന്നു.

മിച്ചത്തിലും കമ്മിയുടെ നിഴല്‍

അപ്രതീക്ഷിത നികുതികള്‍ ലഭിക്കുന്നതിനാല്‍ സമീപ വര്‍ഷങ്ങളില്‍ സര്‍ക്കാര്‍ ബജറ്റ് മിച്ചമാണ്.എന്നിരുന്നാലും ഒരു കമ്മിയുടെ നിഴല്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഇ എസ് ആര്‍ ഐ മുന്നറിയിപ്പ് നല്‍കുന്നു.നികുതി വരുമാനം വര്‍ദ്ധിച്ചുവരുന്നുണ്ടെന്ന് ഇ എസ് ആര്‍ ഐ പറയുന്നു.എന്നിരുന്നാലും അപ്രതീക്ഷിത കോര്‍പ്പറേറ്റ് നികുതികളെ ആശ്രയിച്ചാണിതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

എന്നിരുന്നാലും വളര്‍ച്ചയുടെ പ്രതീക്ഷകള്‍

യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ ഇ എസ് ആര്‍ ഐ അതിന്റെ പ്രവചനങ്ങളിലും കൃത്യതയും ജാഗ്രതയും പാലിക്കുന്നു.ഈ വര്‍ഷം ജിഡിപിയില്‍ 4.6% വര്‍ദ്ധനവുണ്ടാകുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.2026ല്‍ 2.9% വളര്‍ച്ചയും പ്രതീക്ഷിക്കുന്നു.കയറ്റുമതി ഈ വര്‍ഷം 5.4% ,അടുത്ത വര്‍ഷം 3.3% എന്നിങ്ങനെ വളരുമെന്നും റിപ്പോര്‍ട്ട് പ്രവചിക്കുന്നു.എന്നാല്‍ യു എസും അതിന്റെ വ്യാപാര പങ്കാളികളുമായുള്ള വ്യാപാര യുദ്ധങ്ങള്‍ രൂക്ഷമായാല്‍, ഈ പ്രവചനം കുറയാനിടയുണ്ടെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് മുന്നറിയിപ്പ് നല്‍കുന്നു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IZbC8BOLqSJExbJfGM63zO</a

Comments are closed.