ടെല്‍അവീവ് /ടെഹ്റാന്: രൂക്ഷമാകുന്ന ഇസ്രായേല്‍-ഇറാന് സംഘര്‍ഷത്തില്‍ കുടുങ്ങിക്കിടക്കുന്ന ആയിരക്കണക്കിന് പൗരന്മാരെ ഒഴിപ്പിക്കാന്‍ അയര്‍ലണ്ട് അടക്കമുള്ള വിവിധ രാജ്യങ്ങള്‍ ശ്രമം തുടങ്ങി.
ഇറാനിലെ ഐറിഷ് പൗരന്മാര്ക്ക് ജോര്‍ദാനിലേക്കോ അസര്‍ബൈജാനിലേക്കോ റോഡ് മാര്‍ഗം തിരികെയെത്താന്‍ പദ്ധതിയായിട്ടുണ്ടെന്നാണ് വിവരം.ടെഹ്റാനില്‍ നിന്ന് ഏകദേശം 500 കിലോമീറ്റര്‍ വടക്കുള്ള അസര്ബൈജാന് റൂട്ടാണ് ഏറ്റവും നല്ലതെന്നാണ് വിലയിരുത്തല്‍.എന്നാല്‍
അസര്‍ബൈജാനില്‍ ഐറിഷ് എംബസി ഇല്ലെന്ന പ്രശ്നമുണ്ട്. എന്നിരുന്നാലും പൗരന്മാരെ നാട്ടിലേക്ക് എത്തിക്കാന്‍ മറ്റ് രാജ്യങ്ങളുമായി ഐറിഷ് വിദേശ കാര്യ വകുപ്പുമായി ബന്ധപ്പെടുന്നുണ്ടെന്ന് വിദേശമന്ത്രി സൈമണ്‍ ഹാരിസ് വ്യക്തമാക്കി.
യുദ്ധം മറയാക്കി കൂടുതല്‍ അഭയാര്‍ത്ഥികള്‍
ഇതിനിടെ യുദ്ധത്തിന്റെ മറവില്‍ യൂറോപ്പിലേക്ക് കൂടുതല്‍ അഭയാര്‍ത്ഥികളെ എത്തിക്കാനുള്ള സാദ്ധ്യതകള്‍ ആരായുകയാണ് തീവ്രവാദി ഗ്രൂപ്പുകള്‍. ഉക്രൈനിലേയും, സിറിയയിലെയും യുദ്ധ സാഹചര്യങ്ങളില്‍ ഉണ്ടായത് പോലെ കൂടുതല്‍ അഭയാര്‍ത്ഥികളെ യൂറോപ്പിലേക്ക് കടത്താനുള്ള എല്ലാ തയാറെടുപ്പുകളും നൊടിയിടകൊണ്ട് നടത്താനാവും വിധമുള്ള ക്രമമാവും തീവ്രവാദി ഗ്രൂപ്പുകള്‍ നടത്തുക.
ഇറാന്റെ അതിര്‍ത്തി രാജ്യങ്ങളായ പാകിസ്ഥാനില്‍ നിന്നും,അഫ്ഗാനിസ്ഥാനില്‍ നിന്നുമുള്ള തീവ്രവാദികള്‍ക്ക് യൂറോപ്പിലേക്ക് എത്താനുള്ള ഏറ്റവും എളുപ്പമുള്ള മാര്‍ഗമായി മാറുകയാണ് ഇറാനിലെ സംഘര്‍ഷം. മാനവീകതയുടെയും, കാരുണ്യത്തിന്റെയും, പേരില്‍ അയര്‍ലണ്ട് അടക്കമുള്ള രാജ്യങ്ങള്‍ യുദ്ധത്തില്‍ ദുരിതമനുഭവിക്കുന്നവരെ കരുതുമെന്ന് ഏവര്‍ക്കുമറിയാം.അത്തരം സാഹചര്യങ്ങളെ കാത്തിരിക്കുകയാണ് മതതീവ്രവാദികള്‍.
അഭയാര്‍ത്ഥികള്‍ക്കും ലോട്ടറി , സിറ്റിവെസ്റ്റ് ഹോട്ടലും കണ്വെന്ഷന് സെന്ററും സര്‍ക്കാര്‍ വാങ്ങുന്നു
:അഭയാര്‍ത്ഥികളെ താമസിപ്പിക്കുന്നതിനായി സിറ്റിവെസ്റ്റ് ഹോട്ടല്‍ വാങ്ങുന്നതിനുള്ള 148 മില്യണ്‍ യൂറോയുടെ പദ്ധതിക്ക് സര്‍ക്കാര്‍ അംഗീകാരം.സിറ്റിവെസ്റ്റ് ഹോട്ടലും കണ്വെന്ഷന് സെന്ററും വാങ്ങുന്നതിന് മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചതായി നീതിന്യായ മന്ത്രി ജിം ഒ കല്ലഗന്‍ അറിയിച്ചു.
സുസ്ഥിര താമസ സംവിധാനം ഒരുക്കുന്നതിനുള്ള ദീര്‍ഘകാല തന്ത്രത്തിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് മന്ത്രി പറഞ്ഞു.കുടിയേറ്റം സംബന്ധിച്ച പുതിയ യൂറോപ്യന്‍ യൂണിയന് ഉടമ്പടി പ്രകാരമുള്ള ബാധ്യതകള്‍ നിറവേറ്റുന്നത് ഉറപ്പാക്കാനും ഈ പ്രോപ്പര്‍ട്ടി വാങ്ങുന്നത് സഹായകമാകും.രാജ്യത്തെ പ്രമുഖ ഹോട്ടലുകളിലും,ആയിരക്കണക്കിന് വീടുകളിലും അഭയാര്‍ത്ഥികളെ ചൊല്ലും ചിലവും കൊടുത്ത് താമസിപ്പിക്കുന്നതിന് പിന്നാലെയാണ് ഡബ്ലിനിലെ ഏറ്റവും വലിയ ഹോട്ടലായ കണ്വെന്ഷന് സെന്റര്‍ വാങ്ങാനുള്ള സര്‍ക്കാരിന്റെ തീരുമാനം.സെന്റർ, റഫ്യൂജികൾക്കായി മാറ്റാനുള്ള ശ്രമങ്ങളെ സാഗറ്റിലെയും , സിറ്റി വെസ്റ്റിലെയും പ്രാദേശികവാസികൾ എതിർത്തെങ്കിലും , പുല്ലുവിലയാണ്, സർക്കാർ പ്രതിഷേധങ്ങൾക്ക് നൽകിയത്.
ഹോട്ടലിലും കണ്വെന്ഷന് സെന്ററിലുമായി ഏകദേശം 2,300 പേരെ താമസിപ്പിക്കാനാകും.2020 മുതല്‍ സിറ്റിവെസ്റ്റ് ഹോട്ടല്‍ സൈറ്റ് സര്‍ക്കാര്‍ ഉപയോഗിക്കുന്നുണ്ട്. കോവിഡ് സമയത്ത് കോറന്റ്റയിന് തുടര്‍ന്നായിരുന്നു ഇത്.
2022 മുതല്‍ ഉക്രേനിയന്‍ പൗരന്മാര്ക്കും അന്താരാഷ്ട്ര സംരക്ഷണം തേടുന്നവര്‍ക്കും ഇവിടം ആശ്രയമായി.764 ബെഡ് റൂമുകളും 12 മീറ്റിംഗ് റൂമുകളുമാണ് ഹോട്ടലിനുള്ളത്.ഇവിടെ എത്തുന്ന അഭയാർത്ഥികൾക്ക് ഭക്ഷണമടക്കമുള്ള എല്ലാ സൗകര്യങ്ങളും,അയർലണ്ടിലെ ടാക്സ് അടയ്ക്കുന്ന പൊതുജനങ്ങളുടെ ചിലവിൽ സർക്കാർ നൽകും.നിരവധി പൊതു അടുക്കളകളും, എല്ലാ സൗകര്യങ്ങളോടും കൂടിയ ജിംനേഷ്യങ്ങളും ഇവിടെയുണ്ട്.
രാജ്യത്താകെ 320ലധികം ഇന്റര്‍നാഷണല്‍ പ്രൊട്ടക്ഷന്‍ അക്കോമഡേഷന്‍ സര്‍വീസ് (ഐ പി എ എസ്) കേന്ദ്രങ്ങളിലായി 33,000 ആളുകളെയാണ് സര്‍ക്കാര്‍ രാജ്യത്ത് താമസിപ്പിച്ചിട്ടുള്ളതെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍.
9,500 കുട്ടികളും കുടുംബങ്ങളും ഇതിലുണ്ടെന്നാണ് കണക്കുകളില്‍ ഉള്ളതെങ്കിലും കഴിഞ്ഞ മൂന്ന് വര്‍ഷങ്ങള്‍ക്കുള്ളില്‍ മാത്രം അയര്‍ലണ്ടില്‍ എത്തിയത് ഒരു ലക്ഷത്തോളം അഭയാര്‍ത്ഥികളാണെന്നാണ് രേഖകളില്‍ ഉള്ളത്. യഥാര്‍ത്ഥത്തില്‍ അതിലും എത്രയധികം ആളുകള്‍ ഇവരെവിടെയുണ്ടെന്നോ അവരെവിടെയാണ് ഇപ്പോള്‍ താമസിക്കുന്നത് എന്നും അധികാരികള്‍ക്ക് പോലും അറിയില്ല. ഒരു പരിശോധനയും ഉണ്ടാവില്ലെന്ന ഉറപ്പിലാണ് അവര്‍ തിരിച്ചറിയാന്‍ ഒരു പാടുമില്ലാത്ത വേഷഭൂഷാധികളോടെ അയര്‍ലണ്ടിലെ തെരുവുകളില്‍ വിരാജിക്കുന്നതും.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.


Comments are closed.