ഡബ്ലിന്‍ : അയര്‍ലണ്ടില്‍ ചൂടേറുന്നു.രാജ്യത്തിന്റെ വടക്ക് ഭാഗത്താണ് ഏറ്റവും ചൂടനുഭവപ്പെടുന്നത്.രാജ്യത്തുടനീളമുള്ള ഉയര്‍ന്ന താപനില 19 മുതല്‍ 25 ഡിഗ്രി വരെയാണ്.മിതമായ തെക്ക് പടിഞ്ഞാറന്‍ കാറ്റിനും സാധ്യതയുണ്ട്.വ്യാഴാഴ്ച റോസ്‌കോമണിലെ മൗണ്ട് ഡില്ലണില്‍ 27 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയ ചൂട് വെള്ളിയാഴ്ച 29 ഡിഗ്രിയിലുമെത്തുമെന്ന് മെറ്റ് ഏറാന്‍ നിരക്ഷിക്കുന്നു.
കാര്‍ലോ, ഗോള്‍വേ, വെസ്റ്റ്മീത്ത്, ഡബ്ലിന്‍, ക്ലെയര്‍ എന്നിവിടങ്ങളിലെ കാലാവസ്ഥാ കേന്ദ്രങ്ങളിലെല്ലാം വ്യാഴാഴ്ച 26 ഡിഗ്രിയില്‍ കൂടുതല്‍ ചൂട് രേഖപ്പെടുത്തി. ഏപ്രില്‍ 30ന് ഏതന്റിയില്‍ രേഖപ്പെടുത്തിയ 25.9 ഡിഗ്രി സെല്‍ഷ്യസും ഇത് മറികടന്നു.
ഇന്ന് ചൂട് വളരെ കൂടുതലായിരിക്കുമെന്ന് മെറ്റ് ഏറാന്‍ പറയുന്നു.പ്രാദേശികമായി മഴയ്ക്കും സാധ്യതയുണ്ട്.ഇന്ന് മൂടല്‍മഞ്ഞിനും ഫോഗിനും സാധ്യതയുണ്ട്.ചൂട് കൂടുന്നതോടെ ഇവ അപ്രത്യക്ഷമാകും.ഉയര്‍ന്ന താപനില 21 മുതല്‍ 26 ഡിഗ്രി വരെയായിരിക്കും.തെക്കുകിഴക്കന്‍ കാറ്റ് വീശാനുമിടയുണ്ട്. ശനിയാഴ്ചയും നല്ല വെയിലായിരിക്കും.എന്നിരുന്നാലും ചിലയിടങ്ങളില്‍ മഴയും പ്രതീക്ഷിക്കാം. ചില ഭാഗങ്ങളില്‍ കനത്ത മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ട്.
ഞായറാഴ്ച മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് മെറ്റ് ഏറാന്‍ പറയുന്നു. താപനില 15 മുതല്‍ 20 ഡിഗ്രി വരെ ആയിരിക്കും.കിഴക്ക് ഭാഗങ്ങളില്‍ ചൂടേറും.ഇടയ്ക്കിടെ മഴയും ശക്തമായ പടിഞ്ഞാറന്‍ കാറ്റും പ്രതീക്ഷിക്കാം.
അടുത്ത ആഴ്ച സമ്മിശ്ര കാലാവസ്ഥയാണ് മെറ്റ് ഏറാന്‍ പ്രവചിക്കുന്നത്.എന്നിരുന്നാലും താപനില ഉയര്‍ന്ന നിലയില്‍ത്തന്നെ തുടര്‍ന്നേക്കാം. തെക്ക് ഭാഗത്ത് വടക്ക് ഭാഗത്ത് മഴ സാധാരണയേക്കാള്‍ കൂടുതലായിരിക്കും. ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് മെറ്റ് ഏറാന്‍ പറയുന്നു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.


Comments are closed.