head3
head1

ഡബ്ലിന്‍ തെരുവുകളിലെ ക്രിസ്മസ് ലൈറ്റുകള്‍ക്കും ‘ലോക്ക് ‘…!

ഡബ്ലിന്‍ : ക്രിസ്മസിനെ വരവേല്‍ക്കാന്‍ ഡബ്ലിനിലെ തെരുവുകളില്‍ ഇത്തവണ ക്രിസ്മസ് ലൈറ്റുകള്‍ ഉണ്ടായേക്കില്ല.

എല്ലാവര്‍ഷവും ഡബ്ലിന്‍ തെരുവീഥികളെ ദീപാലങ്കൃതമാക്കിയിരുന്ന ക്രിസ്മസ് ലൈറ്റുകള്‍ ഇത്തവണ സ്ഥാപിക്കുന്നത് സംബന്ധിച്ച് ചോദ്യ ചിഹ്നം നിലനില്‍ക്കുകയാണെന്ന് ഡബ്ലിന്‍ ടൗണ്‍ ചീഫ് എക്‌സിക്യൂട്ടീവ് റിച്ചാര്‍ഡ് ഗ്വിനി പറഞ്ഞു.

ലെവല്‍ 5 നിയന്ത്രണങ്ങളെ തുടര്‍ന്ന് അവശ്യ സാധനങ്ങള്‍ വില്‍ക്കാത്ത കടകള്‍ ആറാഴ്ചത്തേക്ക് അടക്കാനാണ് സര്‍ക്കാര്‍ നിര്‍ദേശം. ജനങ്ങള്‍ക്ക് അനാവശ്യമായി പുറത്തിറങ്ങുന്നതിനും വിലക്കുണ്ട്.

ഇതിനാല്‍, ആളില്ലാത്തെ തെരുവുകളെ ദീപാലങ്കൃതമാക്കേണ്ടതുണ്ടോ എന്നാണ് വ്യാപാരികൾ ചോദിക്കുന്നത്.

എന്നാല്‍, ജനങ്ങളുടെ അഭിപ്രായം കൂടി ആരാഞ്ഞ ശേഷം മാത്രമേ അന്തിമ തീരുമാനമെടുക്കൂവെന്ന് ഗ്വിനി പറഞ്ഞു.

നിയന്ത്രണങ്ങളുടെ കാലാവധി വീണ്ടും നീണ്ട് പോവുകയും ഈ വര്‍ഷം ക്രിസ്മസ് കച്ചവടം നടക്കുകയും ചെയ്യില്ലെങ്കില്‍ വെറുതേ ലൈറ്റുകള്‍ക്കായി പണം ചെലവഴിക്കേണ്ടതുണ്ടോയെന്നാണ് വ്യാപാരികള്‍ ആലോചിക്കുന്നത്.

ക്രിസ്മസ് വിപണി സംബന്ധിച്ച് വലിയ ആശങ്കയുണ്ടെന്നും നിയന്ത്രണങ്ങളുടെ ഭാഗമായി കൂടുതല്‍ കടകള്‍ അടച്ചുപൂട്ടേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

തെരുവുകളിലെ നാലിലൊന്ന് ബിസിനസുകളും അടച്ചിട്ടിരിക്കുകയാണ്. തുറന്നിരിക്കുന്ന വ്യാപാരശാലകള്‍ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ഇതിനാല്‍, രാജ്യത്തെ ബിസിനസുകള്‍ക്ക് പിന്തുണയ്ക്കാൻ ജനങ്ങള്‍ ഐറിഷ് സ്റ്റോറുകളില്‍ നിന്ന് തന്നെ സാധനങ്ങള്‍ വാങ്ങണമെന്നും അദ്ദേഹം വ്യക്തമാക്കി.

ഐറിഷ് മലയാളി ന്യൂസ്

Comments are closed.