head1
head3

അയര്‍ലണ്ടിലേയ്ക്കുള്ള കുടിയേറ്റത്തിനെതിരെ താക്കീതു നല്‍കി ഡബ്ലിനില്‍ വന്‍ പ്രകടനം

ഡബ്ലിന്‍ :ഡബ്ലിനില്‍ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്ത കുടിയേറ്റവിരുദ്ധ റാലി ശ്രദ്ധേയമായി.അയ്യായിരം പേര്‍ പ്രകടനത്തില്‍ പങ്കെടുത്തുവെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വെളിപ്പെടുത്തിയപ്പോള്‍ കുടിയേറ്റ വിരുദ്ധര്‍ അവകാശപ്പെട്ടത് ഇരുപതിനായിരം പേര്‍ റാലിയില്‍ പങ്കെടുത്തുവെന്നാണ് .

പ്രകടനത്തില്‍ അണിചേര്‍ന്നവര്‍ യു എസ് പ്രസിഡന്റിനെ പിന്തുണച്ച് മുദ്രാവാക്യം മുഴക്കുന്നുണ്ടായിരുന്നു

ഇതിനിടെ കുടിയേറ്റത്തെ അനുകൂലിച്ചും ഡബ്ലിനില്‍ ഇന്നലെ പ്രകടനം നടന്നു. ആയിരത്തോളം പേര്‍ ഇതിലും സംബന്ധിച്ചു.ഇരു പക്ഷവും നേര്‍ക്കു നേരെത്തിയത് ഇടയ്ക്ക് സംഘര്‍ഷത്തിലേയ്ക്കും പോര്‍വിളിയിലേയ്ക്കുമെത്തിയെങ്കിലും ശക്തമായ ഗാര്‍ഡാ സാന്നിധ്യം സ്ഥിതി നിയന്ത്രണത്തിലാക്കി.കാര്യമായ പ്രശ്നങ്ങളൊന്നുമില്ലാതെ പ്രകടനങ്ങള്‍ സമാപിച്ചതായി ഗാര്‍ഡ പറഞ്ഞു. അനിഷ്ട സംഭവങ്ങളൊന്നുമുണ്ടായില്ല.

ക്രമസമാധാന ലംഘനത്തിന് മൂന്ന് പേരെ അറസ്റ്റ് ചെയ്തതായും ഗാര്‍ഡ പറഞ്ഞു.എന്നാല്‍ ഇവരുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയില്ല.

കുടിയേറ്റ വിരുദ്ധ പ്രതിഷേധക്കാര്‍ ഗാര്‍ഡന്‍ ഓഫ് റിമെംബ്രന്‍സിലാണ് ഒത്തുകൂടിയത്.ഒ കോണല്‍ സ്ട്രീറ്റിലൂടെ ത്രിവര്‍ണ്ണ പതാകകള്‍ വീശി ഇവര്‍ കടന്നുപോയി.’അയര്‍ലണ്ട് ഈസ് ഫുള്‍ ‘ എന്നു തുടങ്ങിയ മുദ്രാവാക്യങ്ങള്‍ എഴുതിയ ബാനറുകളും പ്ലക്കാര്‍ഡുകളും ഇവര്‍ ഉയര്‍ത്തി.അയര്‍ലണ്ട് മാറുകയാണ്. മതാധിഷ്ഠിതമായ അനധികൃത കുടിയേറ്റമാണ് കഴിഞ്ഞ 7 വര്‍ഷങ്ങളിലായി അയര്‍ലണ്ടില്‍ ഓപ്പറേറ്റ് ചെയ്യുന്നതെന്ന് ഐറിഷുകാര്‍ തിരിച്ചറിയുന്നതിന്റെ പരസ്യമായ പ്രതിഷേധമായി കുടിയേറ്റവിരുദ്ധ റാലി.

ജിപിഒയിലാണ് കുടിയേറ്റ വിരുദ്ധര്‍ക്കെതിരായ യുണൈറ്റഡ് എഗൈന്‍സ്റ്റ് റേസിസം പ്രകടനം നടന്നത്.ഇരു പ്രകടനങ്ങളും കടന്നുപോകുന്നതിനിടെ സംഘര്‍ഷമുണ്ടായി.പരസ്പരം അധിക്ഷേപ മുദ്രാവാക്യങ്ങള്‍ മുഴക്കി.ഗാര്‍ഡ പബ്ലിക് ഓര്‍ഡര്‍ യൂണിറ്റ് ഒ കോണല്‍ സ്ട്രീറ്റിലെ സെന്‍ട്രല്‍ മീഡിയനില്‍ കോര്‍ഡണ്‍ സ്ഥാപിച്ചിരുന്നു.സംഭവവികാസങ്ങള്‍ നിരീക്ഷിക്കാന്‍ ഗാര്‍ഡ എയര്‍ സപ്പോര്‍ട്ട് യൂണിറ്റുമുണ്ടായിരുന്നു. ഗാര്‍ഡ മൗണ്ടഡ് സപ്പോര്‍ട്ട് യൂണിറ്റും സ്ഥലത്തെത്തി.

കുടിയേറ്റ വിരുദ്ധ പ്രതിഷേധം കസ്റ്റം ഹൗസ് ക്വേയില്‍ അവസാനിച്ചു. വിവിധ നേതാക്കള്‍ പ്രസംഗിച്ചു.ട്രേഡ് യൂണിയനുകള്‍, വിദ്യാര്‍ത്ഥി യൂണിയനുകള്‍, കുടിയേറ്റ ഗ്രൂപ്പുകള്‍, ഹൗസിംഗ് പ്രവര്‍ത്തകര്‍ എന്നിവയുള്‍പ്പെടെ 50 സംഘടനകള്‍ യുണൈറ്റഡ് എഗെയിന്‍സ്റ്റ് റേസിസം ഗ്രൂപ്പിനെ പിന്തുണയ്ക്കുന്നുണ്ടെന്ന സംഘാടകര്‍ പറഞ്ഞു.സിന്‍ ഫെയിന്‍, സോഷ്യല്‍ ഡെമോക്രാറ്റ്സ്, പീപ്പിള്‍ ബിഫോര്‍ പ്രോഫിറ്റ്, സോഷ്യലിസ്റ്റ് പാര്‍ട്ടി അംഗങ്ങളും പ്രകടനത്തില്‍ പങ്കെടുത്തു.

കുടിയേറ്റക്കാർക്കിട്ട് ‘പാരപണിയുന്ന ‘  മതജീവികൾ ‘

മതാധിഷ്ടിത സ്വഭാവമുള്ള   അനധികൃത കുടിയേറ്റക്കാരെ , അയർലണ്ടിലെ ചില രാഷ്ട്രീയപാർട്ടികൾ ഒളിഞ്ഞും തെളിഞ്ഞും പിന്തുണയ്ക്കുന്നുണ്ടെന്ന് പരക്കെ ആരോപണമുണ്ട്. അയർലണ്ടിൽ എത്തിയിരിക്കുന്ന റഫ്യുജികളിൽ 75 ശതമാനവും ഒരു പ്രത്യേക മതത്തിൽ പെട്ടവരാണ്.രാജ്യമൊട്ടാകെയായി ഇവരെ വിന്യസിപ്പിച്ചു കഴിഞ്ഞിട്ടുണ്ട്. അയർലണ്ടിലെ സാധാരണക്കാർ  ഇതൊക്കെ തിരിച്ചറിഞ്ഞതിന്റെ പ്രത്യക്ഷമായ എതിർപ്പാണ് ഡബ്ലിനിൽ ഇന്നലെ നടത്തപെട്ട പ്രകടനവും.

കുടിയേറ്റക്കാരെ ഒന്നിച്ചെതിർക്കുന്ന പൊതുസമൂഹത്തിന്റെ  പ്രവണത രൂക്ഷമാവുന്നതോടെ ജോലിയ്ക്കും , പഠനത്തിനുമായി അയർലണ്ടിൽ എത്തുന്നവരെയും അത് ബാധിച്ചേക്കാം. ആയിരക്കണക്കിന് പേരാണ് അയർലണ്ടിൽ നിയമാനുസൃതമായി എത്തിയിട്ടുള്ളത്.ജീവിക്കാൻ വേണ്ടിയുള്ള പോരാട്ടത്തിനായി ജോലി തേടിയെത്തുന്നവരിൽ നിന്നും വ്യത്യസ്തമാണ് ഉക്രൈനികൾ ഒഴികെയുള്ള   റഫ്യുജികളുടെ മതപ്രചരണ അജണ്ട. ആരോഗ്യമേഖലടക്കമെത്തുന്ന വിദേശ ജീവനക്കാരുടെ പേരും പെരുമയുമാണ് മതാധിഷ്ടിത റഫ്യുജികൾ കുടിയേറ്റത്തിനായുള്ള അവകാശവാദമായി  ഉപയോഗപ്പെടുത്തുന്നത് എന്നത് അയർലണ്ടിലെ സാധാരണക്കാർ ഇനിയും വേണ്ടത്ര  മനസിലാക്കിയിരുന്നില്ല.അതുകൊണ്ടു തന്നെ റഫ്യുജികളുടെ അജണ്ടയെ പറ്റി   തൊഴിലിടങ്ങളിലും , സോഷ്യൽ മീഡിയ  ഡൊമൈനുകളിലും അടുത്തയിടെ ഉയരുന്ന   ചർച്ചകൾ അനധികൃത കുടിയേറ്റക്കാർക്കെതിരെ തിരിയാൻ ഐറിഷുകാർക്ക് പ്രേരണ നൽകി.
പൊതു സമീപനം എല്ലാ കുടിയേറ്റക്കാർക്കും എതിരെയാണെങ്കിലും, രാജ്യത്തെ എല്ലാ മേഖലകളെയും പിടിച്ചു നിർത്തുന്ന നിയമാനുസൃത കുടിയേറ്റക്കാർക്കെതിരെ ഐറിഷ് ജനതയ്ക്ക് കാര്യമായ എതിർപ്പൊന്നുമില്ല. എന്നാൽ  അനധികൃത കുടിയേറ്റക്കാർക്ക്   ചൊല്ലും,ചെലവും കൊടുത്ത്  പോറ്റാൻ നിയമാനുസൃത കുടിയേറ്റക്കാർക്കും ബാധ്യതയുണ്ട്.അതുകൊണ്ടു തന്നെ അനധികൃത കുടിയേറ്റക്കാരെ എതിർക്കുന്നവർക്കൊപ്പം ചേരാൻ നിയമാനുസൃത കുടിയേറ്റക്കാരും ഇപ്പോൾ നിർബന്ധിതരാവുകയാണ്.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/JzpXB775jusJD1C2xHcFqm</a</a

Comments are closed.