head3
head1

എ ഐ ബിയിലും വരും എ ഐ സര്‍വ്വീസുകള്‍: ഇന്‍ഫോസിസുമായി ചേര്‍ന്ന് പുതിയ കര്‍മ്മ പദ്ധതികള്‍

ഡബ്ലിന്‍ : എ ഐ ബിയുടെ ആധുനികവല്‍ക്കരണത്തിന് ഇന്‍ഫോസിസുമായി ചേര്‍ന്ന് പുതിയ കര്‍മ്മ പദ്ധതികള്‍ നടപ്പാക്കും. എ ഐ ബിയുടെ ആപ്ലിക്കേഷന്‍ ലാന്‍ഡ്‌സ്‌കേപ്പ് വികസിപ്പിച്ച് എഐ-പവേര്‍ഡ് ടൂളിംഗിലൂടെ സര്‍വ്വീസുകള്‍ നല്‍കാനാണ് ഇന്‍ഫോസിസ് വഴിയൊരുക്കുക.

എ ഐ ബിയുടെ ഡിജിറ്റല്‍ ട്രാന്‍സ്ഫോര്‍മേഷന്‍ സംരംഭങ്ങള്‍ ത്വരിതപ്പെടുത്തുന്നതിന് ഇന്‍ഫോസിസ് മുന്‍ഗണന നല്‍കും.ബാങ്കുമായി 10 വര്‍ഷത്തെ ബന്ധമാണ് ഇന്‍ഫോസിസിനുള്ളത്. ഇത് വിപുലീകരിക്കുന്നതിനുള്ള കരാറായെന്ന് ഇന്‍ഫോസിസ് വ്യക്തമാക്കി.ബാങ്കിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കുന്നതും നവീകരണം ത്വരിതപ്പെടുത്തുന്നതുമായ നടപടികളാകും ഇന്‍ഫോസിസ് കൊണ്ടുവരിക.

ഇന്‍ഫോസിസുമായുള്ള സഹകരണത്തിലൂടെ സാങ്കേതികവിദ്യയും ഡാറ്റാ കഴിവുകളും നവീകരിക്കുമെന്ന് എഐബിയിലെ ഗ്രൂപ്പ് ചീഫ് ടെക്‌നോളജി ഓഫീസര്‍ ഗ്രഹാം ഫാഗന്‍ പറഞ്ഞു. ഇത് ഉപഭോക്താക്കള്‍ക്ക് മികച്ച ഫലം നല്‍കും. റിപ്പബ്ലിക് ഓഫ് അയര്‍ലന്‍ഡിലും യുകെയിലുമാണ് എ ഐ ബി പ്രവര്‍ത്തിക്കുന്നത്.

എ.ഐ.ബിയുമായുള്ള സഹകരണം ഇന്‍ഫോസിസിന്റെ അയര്‍ലണ്ടിലെ യാത്രയിലെ നാഴികക്കല്ലാണെന്ന് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ബാങ്കിംഗ് ആന്റ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ഗ്ലോബല്‍ ഹെഡുമായ ഡെന്നിസ് ഗാഡ പറഞ്ഞു.

ഓട്ടോമോട്ടീവ് ആഫ്റ്റര്‍മാര്‍ക്കറ്റ് പാര്‍ട്ടുകളുടെ മുന്‍നിര വിതരണക്കാരില്‍ ഒന്നായ എല്‍.കെ.ക്യു യൂറോപ്പുമായുള്ള അഞ്ച് വര്‍ഷത്തെ സഹകരണ കരാര്‍ കഴിഞ്ഞ മാസം ഇന്‍ഫോസിസ് പ്രഖ്യാപിച്ചു.18 രാജ്യങ്ങളിലെ എച്ച് ആര്‍ പ്രക്രിയകള്‍ കാര്യക്ഷമമാക്കുന്നതിന് ഏകീകൃത, ക്ലൗഡ് അധിഷ്ഠിത ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം സ്വീകരിക്കാന്‍ എല്‍.കെ.ക്യു യൂറോപ്പിനെ ഇന്‍ഫോസിസ് സഹായിച്ചത് ശ്രദ്ധേയമായിരുന്നു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/JzpXB775jusJD1C2xHcFqm</

Comments are closed.