head3
head1

അമേരിക്കന്‍ ഭീഷണി : ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യയില്‍ പുതിയ വിപണി തേടി അയര്‍ലണ്ട്

ഡബ്ലിന്‍: താരിഫ് യുദ്ധം ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാന്‍ ഐറിഷ് ഉല്‍പ്പന്നങ്ങള്‍ക്കായി പുതിയ വിപണികള്‍ തേടുമെന്ന് സൂചന നല്‍കി ഉപപ്രധാനമന്ത്രി സൈമണ്‍ ഹാരിസ്.താരിഫ് നടപ്പാക്കുന്നതിന് 90 ദിവസത്തെ സാവകാശം അനുവദിച്ച പശ്ചാത്തലത്തിലാണ് വിദേശകാര്യ, വ്യാപാര മന്ത്രി കൂടിയായ ഹാരിസിന്റെ ഈ പരിശ്രമം.

ബുധനാഴ്ച വാഷിംഗ്ടണ്‍ ഡി സിയില്‍ യു എസ് വാണിജ്യ സെക്രട്ടറി ഹോവാര്‍ഡ് ലുട്നിക്കിനെ കണ്ടതിന് ശേഷമാണ് ഇങ്ങനെയൊരു സൂചന നല്‍കിയത്.പുതിയ വിപണികള്‍ക്കായി അന്വേഷണം തുടരുകയാണെന്ന് ഹാരിസ് പറഞ്ഞു.യൂറോപ്യന്‍ യൂണിയന്‍-കാനഡ വ്യാപാര കരാര്‍ അംഗീകരിക്കുന്നതിനുള്ള പ്രപ്പോസല്‍ സര്‍ക്കാരിന് മുന്നില്‍ കൊണ്ടുവരും. ഇന്ത്യ, സിംഗപ്പൂര്‍, വിയറ്റ്നാം, മെക്സിക്കോ എന്നിവയുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൂടുതല്‍ ഐറിഷ് ഉത്പന്നങ്ങള്‍ ഇന്ത്യയിലേയ്ക്ക് അയയ്ക്കാനുള്ള ചര്‍ച്ചകള്‍ ഡിസംബര്‍ മുതല്‍ തന്നെ ആരംഭിച്ചിട്ടുണ്ട്. അയര്‍ലണ്ടിലും ,ഇന്ത്യയിലുമായി ബേസ് ചെയ്തിരിക്കുന്ന നിരവധി കമ്പനികളുമായി ഐറിഷ് തൊഴില്‍ വിദേശകാര്യ വകുപ്പുകള്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തിവരുന്നു.ഇന്ത്യയാണ് അയര്‍ലണ്ടിന് ബന്ധം ദൃഢമാക്കാന്‍ കഴിയുന്ന ഏറ്റവും വലിയ വിപണിയെന്ന ധാരണ അയര്‍ലണ്ടിനുണ്ട്.സ്വാഭാവികമായും ഒട്ടേറെ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ തിരിച്ച് അയര്‍ലണ്ടിലേക്ക് എത്തുവാനും ഇത് കാരണമാവും

താരിഫുകളുടെ കാര്യത്തില്‍ ചര്‍ച്ചകളിലേക്ക് നീങ്ങുമെന്ന് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഐറിഷ് ഉല്‍പ്പന്നങ്ങള്‍ എല്ലാ വിപണികളിലും എത്തിക്കേണ്ടതുണ്ടെന്ന് ഹാരിസ് പറഞ്ഞു.

അമേരിക്കയുമായി കൂടുതല്‍ വ്യാപാരം നടത്താന്‍ ആഗ്രഹിക്കുന്നുവെന്നതില്‍ സംശയമില്ല.എന്നാല്‍ ആ പ്രക്രിയ കൂടുതല്‍ വൈവിധ്യവല്‍ക്കരിക്കേണ്ടതുണ്ട്.ഇയുവിന് മേല്‍ 20% താരിഫാണ് ട്രംപ് പ്രഖ്യാപിച്ചത്. ഫാര്‍മ മേഖലയെ ഒഴിവാക്കിയിരുന്നു. ഇതിന് ബദലായി ഓറഞ്ച് ജ്യൂസ്, കോഫി, മോട്ടോര്‍ സൈക്കിളുകള്‍, ബോട്ടുകള്‍ എന്നിവയ്ക്ക് മേല്‍ ഏപ്രില്‍ 15 മുതല്‍ ഘട്ടം ഘട്ടമായി പകരച്ചുങ്കം നിലവില്‍ വരുത്താന്‍ ഇ യു നീക്കമുണ്ടായിരുന്നു.എന്നാല്‍ ബര്‍ബണ്‍ വിസ്‌കിയെ പട്ടികയില്‍ ഉള്‍പ്പെടുത്തിയില്ല.

ബര്‍ബണിന് താരിഫ് ചുമത്തിയാല്‍ യൂറോപ്യന്‍ യൂണിയന്‍ പാനീയങ്ങള്‍ക്ക് 200 ശതമാനം താരിഫ് ഏര്‍പ്പെടുത്തുമെന്ന് ട്രംപ് മുമ്പ് ഭീഷണിപ്പെടുത്തിയിരുന്നു.ഇത് ഐറിഷ് പാനീയ മേഖലയെ തകര്‍ക്കുന്ന നീക്കമായിരുന്നു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/JzpXB775jusJD1C2xHcFqm</<

Comments are closed.