head1
head3

താരിഫ് യുദ്ധം മുറുകുന്നു.,ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് 104% തീരുവ ചുമത്തി അമേരിക്ക

വാഷിംഗ്ടണ്‍:ലോകത്ത് താരിഫ് യുദ്ധം മുറുകുന്നു. അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ 34% പകരച്ചുങ്കം ഏര്‍പ്പെടുത്തിയതിനെതിരെ ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് 104% തീരുവ ചുമത്തി ട്രംപ് ഭരണകൂടം. ഈ താരിഫ് ഇന്നലെ രാത്രി മുതല്‍ പ്രാബല്യത്തില്‍ വന്നു.താരിഫുമായി ഒരു വിഭാഗവുമായി ചര്‍ച്ചകള്‍ക്ക് യു എസ് തയ്യാറെടുക്കുന്നതിനിടെയാണ് ചൈനയ്ക്കെതിരെ വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കി വന്‍ താരിഫ് ഏര്‍പ്പെടുത്തിയത്.ഡൊണാള്‍ഡ് ട്രംപിന്റെ താരിഫ് നയം പതിറ്റാണ്ടുകളായി നിലനില്‍ക്കുന്ന ആഗോള വ്യാപാര സംവിധാനത്തെ അട്ടിമറിക്കുമെന്നും സാമ്പത്തിക മാന്ദ്യമുണ്ടാക്കുമെന്നുമുള്ള ഭീതി പടര്‍ത്തിയിട്ടുണ്ട്.

യു എസിന്റെ പ്രധാന വ്യാപാര പങ്കാളികളായ ദക്ഷിണ കൊറിയ,ജപ്പാന്‍ എന്നീ രാജ്യങ്ങളുമായി ചര്‍ച്ചകള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയുമായും അടുത്ത ആഴ്ച ചര്‍ച്ച നടത്തും.

ചൈന കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ച പകര താരിഫുകള്‍ക്ക് മറുപടിയായാണ് ഡൊണാള്‍ഡ് ട്രംപ് ഇറക്കുമതി തീരുവ 104% ആയി വര്‍ദ്ധിപ്പിച്ചത്.ഇതിനെ നേരിടുക ചൈനയ്ക്ക് പ്രയാസകരമാകുമെന്നാണ് കരുതുന്നത്. അമേരിക്കന്‍ നടപടിയെ ബ്ലാക്ക്മെയിലെന്ന് വിശേഷിപ്പിച്ച ചൈന അതിന് വഴങ്ങില്ലെന്നും അവസാനം വരെ പോരാടുമെന്നും വ്യക്തമാക്കി.യു എസ് സാധനങ്ങള്‍ക്ക് 34% പകരതീരുവ ചുമത്തുമെന്ന് ചൈന നേരത്തേ പ്രഖ്യാപിച്ചിരുന്നു.

ഏതാണ്ട് 70 രാജ്യങ്ങളുമായി ചര്‍ച്ച നടത്തി അനുയോജ്യമായ കരാറിലെത്താന്‍ ട്രംപ് തന്റെ ടീമിന് നിര്‍ദ്ദേശം നല്‍കിയെന്ന് വൈറ്റ് ഹൗസ് വെളിപ്പെടുത്തി. എന്നാല്‍ അവയിലൊന്നും ചൈനയില്ല.അതേ സമയം.ചൈന ചെറുത്തുനില്‍പ്പിന് തയ്യാറെടുക്കുകയാണ്. പുതിയ വിദേശ പ്ലാന്റുകള്‍ ആസൂത്രണം ചെയ്യുന്നതടക്കമുള്ള പദ്ധതികളാണ് പ്ലാന്‍ ചെയ്യുന്നത്.അപകടസാധ്യതകള്‍ മുന്നില്‍ക്കണ്ട് 2025ലെ ചൈന ജിഡിപി വളര്‍ച്ചാ പ്രവചനം 4.7% ല്‍ നിന്ന് 4.2% ആയി സിറ്റി കുറച്ചിട്ടുണ്ട്.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/JzpXB775jusJD1C2xHcFqm</

Comments are closed.