അയര്‍ലണ്ടില്‍ പരീക്ഷാ മൂല്യ നിര്‍ണ്ണയത്തിനും എ ഐ വരുന്നു
ഗവേഷണത്തിന് ലക്ഷം യൂറോ അനുവദിച്ച് സംസ്ഥാന പരീക്ഷാ കമ്മീഷന്
ഡബ്ലിന്‍ : ലീവിംഗ് സെര്‍ട്ട് അടക്കമുള്ള പരീക്ഷാപ്പേപ്പറുകളുടെ മൂല്യനിര്‍ണ്ണയം എ ഐ നടത്തുന്ന കാലമാണ് വരാന്‍ പോകുന്നത്. ഇതു സംബന്ധിച്ച ഗവേഷണത്തിന് തുടക്കമിടുകയാണ് അയര്‍ലണ്ട്. പരീക്ഷാപ്പേപ്പര്‍ എക്സാമിനര്‍മാര്‍ക്ക് മികച്ച പഠനത്തിനുള്ള ഗവേഷണത്തിന് 100,000 യൂറോയാണ് സ്റ്റേറ്റ് പരീക്ഷാ കമ്മീഷന് അനുവദിച്ചത്.ഈ നീക്കത്തിന് സമ്മിശ്ര പ്രതികരണമാണുള്ളത്. എ ഐയുടെ കടന്നുവരവില്‍ ആശങ്കപ്പെടേണ്ടതില്ലെന്നാണ് ഒരു വിഭാഗം എക്സാമിനര്‍മാര്‍ പറയുന്നത്.
ഡെസ്ക് ഗവേഷണത്തിനും ആക്ടീവ് റിസേര്ച്ചിനുമായി ഗവേഷകര്‍ക്ക് ഒരു വര്‍ഷം സമയമാണ് നല്‍കിയിട്ടുള്ളത്. തുടര്‍ന്ന് ഉദാഹരണങ്ങള്‍ സഹിതം സംസ്ഥാന പരീക്ഷാ കമ്മീഷന് അന്തിമ റിപ്പോര്‍ട്ട് നല്‍കണം.സാങ്കേതികവിദ്യ എങ്ങനെ ഉപയോഗിക്കുന്നു, എ ഐയുമായി ബന്ധപ്പെട്ട അവസരങ്ങളും വെല്ലുവിളികളും തുടങ്ങി നാല് ചോദ്യങ്ങള്‍ക്ക് റിപ്പോര്‍ട്ട് ഉത്തരം നല്‍കേണ്ടതുണ്ട്.
സീനിയര്‍, ജൂനിയര്‍ സൈക്കിള്‍ പരീക്ഷകളുടെ അടക്കം റിസള്‍ട്ട് പുറത്തിറക്കുന്നതില്‍ പാന്‍ഡെമിക് മുതല്‍ തുടര്‍ച്ചയായ കാലതാമസം നേരിടുന്നുണ്ട്.എക്സാമിനര്‍മാരുടെ കുറവാണ് ഈ കാലതാമസത്തിന് കാരണമാകുന്നത്. ഈ കുറവ് പരിഹരിക്കാന്‍ എ ഐയെ ഉപയോഗിക്കാനാകുമോ എന്നാണ് ഗവേഷണം.
വിദ്യാര്‍ത്ഥികള്‍ക്ക് അവസാന പരീക്ഷ എഴുതുന്നതിനും റിസള്‍ട്ട് വരുന്നതിനും ഇടയിലുള്ള സമയം ഗണ്യമായി കുറയ്ക്കുന്നതാകും എ ഐയുടെ വാല്യുവേഷന്.അധ്യാപകരെക്കൂടി ഉള്ഡപ്പെടുത്തിയുള്ള എ ഐ വാല്യുവേഷനാണ് കമ്മീഷന് വിഭാവനം ചെയ്യുന്നത്. ഇതെങ്ങനെ സാധ്യമാക്കാമെന്നാണ് ഗവേഷണം ഉന്നമിടുന്നത്.ജനറേറ്റീവ് എ ഐ സംവിധാനം ഉപയോഗിക്കാനാണ് പദ്ധതി.
ഒരു യൂസര്‍ നല്കുന്ന പ്രോംപ്റ്റിനെ അടിസ്ഥാനമാക്കി പുതിയ എന്തെങ്കിലും സൃഷ്ടിക്കുന്ന സാങ്കേതികവിദ്യയാണ് ജനറേറ്റീവ് എ ഐ. ചാറ്റ്ജിപിടി ആണ് ഈ സാങ്കേതികവിദ്യയുടെ ഏറ്റവും നല്ല ഉദാഹരണം.ഈ സംവിധാനത്തെയാകും ഇവാല്യുവേഷനിലും ഉപയോഗിക്കുക.
ക്ലാസ് മുറികളില്‍ നിന്ന് അധ്യാപക അധിഷ്ഠിത വിലയിരുത്തലുകള്‍ പൂര്‍ണ്ണമായും നീക്കുന്നതിന് എ ഐയുടെ ഉപയോഗം സര്‍ക്കാര്‍ നേരത്തേ ആലോചിച്ചിരുന്നു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.


Comments are closed.