head3
head1

ബഹളം വെച്ച് പിരിഞ്ഞു ആദ്യസമ്മേളനം, പ്രധാനമന്ത്രിയെ തിരഞ്ഞെടുത്തില്ല !

ഡബ്ലിന്‍ : പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാന്‍ യോഗം ചേര്‍ന്ന ഐറിഷ് പാര്‍ലമെന്റ് യോഗം ഒച്ചപ്പാടിലും, തര്‍ക്കത്തിലും തുടരാനാവാതെ പിരിഞ്ഞു.

ഭരണപക്ഷത്തിന് പിന്തുണ നല്‍കുമെന്ന് ധാരണയുണ്ടാക്കിയ സ്വാതന്ത്രാംഗങ്ങളെ പ്രതിപക്ഷത്ത് ഇരുത്തുകയും,അവര്‍ക്ക് പ്രസംഗത്തിനായി പ്രതിപക്ഷത്തിന് അനുവദിച്ച സമയം നല്‍കുകയും ചെയ്തതില്‍ പ്രതിഷേധിച്ച് ഇന്ന് രാവിലെ 11 മണിയോടെ യോഗം തുടങ്ങിയപ്പോള്‍ മുതല്‍ പ്രതിപക്ഷം അനതിസാധാരണമായ തോതില്‍ പ്രശ്‌നം ഉയര്‍ത്തിയതോടെ പിന്നീടുള്ള നടപടികള്‍ ഒന്നും മുമ്പോട്ട് പോകാനാവാത്ത അവസ്ഥ സംജാതമാവുകയായിരുന്നു.

സിന്‍ ഫെയ്നും,മറ്റു പ്രതിപക്ഷ കക്ഷികളും ഒന്നിച്ചണിനിരന്നതോടെ പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാനായുളള നോമിനേഷന്‍ നടത്താനുള്ള സ്പീക്കറുടെ അഭ്യര്‍ത്ഥന വൃഥാവിലായി. ഇതിനിടെ , നാളെ മുതല്‍ ഫെബ്രുവരി ആദ്യവാരം വരെ ഡയലിന് അവധി നല്‍കാനുള്ള സ്പീക്കറുടെ നിര്‍ദേശത്തെയും , പ്രതിപക്ഷം എതിര്‍ത്തു.

ഒച്ചപ്പാട് കനത്തതോടെ സ്പീക്കര്‍ സഭ നാളെയും തുടരുമെന്നും,ഇന്ന് നടത്താനിരുന്ന നടപടി ക്രമങ്ങള്‍ നാളെ നടത്തുമെന്നും അറിയിച്ച് സ്പീക്കര്‍ ആദ്യ ദിന സമ്മേളനം നിര്‍ത്തിവെച്ചു.

അരാജകത്വം

ഡെയിലില്‍ പ്രതിപക്ഷം ഇന്ന് കാട്ടിക്കൂട്ടിയ ബഹളങ്ങളെ ‘ഐറിഷ് ഭരണഘടനയുടെ അട്ടിമറി’ എന്ന് പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് എത്തുമെന്ന് കരുതപ്പെടുന്ന മിഹോള്‍ മാര്‍ട്ടീന്‍ വിശേഷിപ്പിച്ചത്. ഇന്നത്തെ സംഭവങ്ങള്‍ ‘തികച്ചും പ്രഹസനമാണെന്നാണ് സൈമണ്‍ ഹാരിസ് പ്രതീകരിച്ചത്.

ഗവണ്‍മെന്റിന് പിന്തുണ നല്‍കാന്‍ തീരുമാനിച്ച എട്ട് സ്വതന്ത്ര അംഗങ്ങളില്‍ നാല് പേര്‍ ഭരണപക്ഷ ബഞ്ചുകളിലും, മറ്റു നാലുപേര്‍ പ്രതിപക്ഷത്തും ഇരിക്കാന്‍ സ്പീക്കര്‍ അനുവദിച്ചതില്‍ പ്രതിഷേധം ഉയര്‍ന്നതാണ് ആദ്യ ദിന സമ്മേളനം ,അലസിപ്പോകാന്‍ കാരണമായത്.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക   https://chat.whatsapp.com/JzpXB775jusJD1C2xHcFqm</a

Comments are closed.