ഡബ്ലിന്‍ : അയര്‍ലണ്ടില്‍ ഈ ആഴ്ച്ചയോടെ രൂപമെടുക്കുന്ന പുതിയ സര്‍ക്കാര്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 300,000 പുതിയ വീടുകള്‍ നിര്‍മ്മിക്കുമെന്നതും, ,300,000 തൊഴിലവസരങ്ങള്‍ ആരംഭിക്കുമെന്നതുമടക്കമുള്ള കര്‍മ്മ പദ്ധതികള്‍ക്ക് ത്രികക്ഷി സഖ്യത്തിന്റെ അംഗീകാരം.അടുത്ത ബുധനാഴ്ച സര്‍ക്കാര്‍ അധികാരമേല്‍ക്കുമെന്നാണ് കരുതുന്നത്.അതിന് മുന്നോടിയായാണ് സര്‍ക്കാര്‍ പരിപാടി പ്രഖ്യാപിച്ചത്.സ്വതന്ത്രന് ഹീലി റേ കൂടി സഖ്യത്തിലെത്തിയതോടെ സര്‍ക്കാരിനെ പിന്തുണയ്ക്കുന്ന ടി ഡിമാരുടെ എണ്ണം 95 ആയി.
ഫിനഫാളിന് എട്ടും ഫിനഗേലിന് ഏഴും മന്ത്രിമാരുണ്ടാകും.പാസ്കല്‍ ഡോണോഹോയാകും പുതിയ ധനകാര്യ മന്ത്രിയെന്നാണ് കരുതുന്നത്.
ഇന്റര്‍നാഷണല്‍ പ്രൊട്ടക്ഷന്‍ അക്കൊമൊഡേഷന്‍ ,ഇന്റഗ്രേഷന്‍ എന്നിവ ജസ്റ്റിസ് വകുപ്പിലേക്ക് തിരികെ കൊണ്ടുവരുമെന്ന് സഖ്യത്തിന്റെ രൂപരേഖയില്‍ പറയുന്നു. വകുപ്പിന്റെ പേര് ജസ്റ്റിസ് ,ഹോം അഫയേഴ്സ് ആന്റ് മൈഗ്രേഷന്‍ വകുപ്പ് എന്നാക്കും.ശക്തവും സുസ്ഥിരവുമായ സമ്പദ്വ്യവസ്ഥ, സുരക്ഷിത പട്ടണങ്ങള്‍, നഗരങ്ങള്‍, ഗ്രാമങ്ങള്‍, വൈകല്യമുള്ളവര്‍ക്ക് കൂടുതല്‍ പിന്തുണ,വിദ്യാഭ്യാസത്തില്‍ നിക്ഷേപം, സന്തുലിത വികസനം എന്നിവ 160 പേജുള്ള സര്‍ക്കാര്‍ പരിപാടി ഓഫര്‍ ചെയ്യുന്നു.
ഭവനരഹിതരായ ആളുകള്‍ക്ക് പ്രത്യേകിച്ച് യുവാക്കള്‍ക്ക് വീടുകള്‍ വാങ്ങാന്‍ കഴിയുന്ന നിലയിലേയ്ക്ക് ഡെലിവറിയും പബ്ലിക് സര്‍വ്വീസ് പരിഷ്കരണവും വരും.ഹോസ്പിറ്റാലിറ്റി മേഖലയുടെ ചില ഭാഗങ്ങളില്‍ 9% വാറ്റ് നിരക്കിലേക്ക് കുറയ്ക്കാനും സര്‍ക്കാരില്‍ ധാരണയായി.
ഫുഡ് സര്‍വ്വീസ്, എന്റര്‍ടെയിന്‍മെന്റ്, ഹെയര്‍ഡ്രെസ്സിംഗ് എന്നിവയ്ക്കുള്ള വാറ്റ് നിരക്ക് 9% ആയി കുറയ്ക്കുകയെന്നത് ഹോസ്പിറ്റാലിറ്റി മേഖലയില്‍ അടിമുടി മാറ്റങ്ങള്‍ക്ക് കാരണമാകും.
അടുത്ത അഞ്ച് വര്‍ഷത്തേയ്ക്കുള്ള സര്‍ക്കാര്‍ പരിപാടികള്‍…. വാഗ്ദാനങ്ങളുടെ പെരുമഴക്കാലം
അടുത്ത അഞ്ച് വര്‍ഷത്തേയ്ക്കുള്ള സര്‍ക്കാര്‍ പരിപാടികളില്‍ വാഗ്ദാനങ്ങളുടെ പെരുമഴയാണ്. 2027 നവംബര്‍ 16 വരെ മീഹോള്‍ മാര്‍ട്ടിനും തുടര്‍ന്ന് സൈമണ്‍ ഹാരിസുമാകും പ്രധാനമന്ത്രിമാരാവുക.ഓരോ ഇനങ്ങളിലും നടപ്പാക്കാന്‍ ലക്ഷ്യമിടുന്ന കര്‍മ്മ പദ്ധതികള്‍ സര്‍ക്കാര്‍ പ്രോഗ്രാമില്‍ അക്കമിടുന്നു.
ഭവന നിര്‍മ്മാണം
സ്റ്റാര്‍ട്ടര്‍ ഹോം’ പ്രോഗ്രാം ആരംഭിക്കും(വിശദാംശങ്ങള്‍ വ്യക്തമാക്കിയിട്ടില്ല)
ഹെല്‍പ്പ് ടു ബൈ സ്കീം പരിഷ്കരിച്ച് നിലനിര്‍ത്തും.
സെക്കന്‍ഡ് ഹാന്‍ഡ് വീടുകള്‍ ആദ്യമായി വാങ്ങുന്നവരെ ഉള്‍പ്പെടുത്തി ഫസ്റ്റ് ഹോം സ്കീം വിപുലീകരിക്കും
ഒഴിഞ്ഞുകിടക്കുന്നതും ഉപേക്ഷിച്ചതുമായ ഭവനങ്ങള്‍ പുതുക്കിപ്പണിയുന്നതിനുള്ള ഗ്രാന്റ് 2030 വരെ നീട്ടും
ആര് ടി ബിയുടെ എന്‍ഫോഴ്സ്മെന്റ് അധികാരം വര്‍ദ്ധിപ്പിക്കും
റെന്റ് പ്രൈസ് രജിസ്റ്റര്‍ സ്ഥാപിക്കും
2030 അവസാനത്തോടെ 300,000 പുതിയ വീടുകള്‍ നിര്‍മ്മിക്കും
ലാന്റ് പ്രൈസ് രജിസ്റ്റര്‍ രജിസ്റ്റര്‍ സ്ഥാപിക്കും
സര്‍ക്കാര്‍ പിന്തുണയില്‍ നിര്‍മ്മിക്കുന്ന 25% ഭവനങ്ങളുടെയും നിര്‍മ്മാണത്തില്‍ ആധുനിക നിര്‍മ്മാണ രീതികള്‍ ഉപയോഗിക്കുന്നത് നിയമപരമാക്കും
പുതിയ കെട്ടിടങ്ങളില്‍ തടിയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കും
ഭവന വിപണിയില്‍ ക്രെഡിറ്റ് യൂണിയനുകളുടെ പങ്ക് വികസിപ്പിക്കും
ലാന്‍ഡ് ഡെവലപ്മെന്റ് ഏജന്‍സിയുടെ നിര്‍ബന്ധിത പര്‍ച്ചേയ്സ് പവര്‍ ശക്തിപ്പെടുത്തും
സര്‍ക്കാര്‍ ഏജന്‍സികളും എംബസികളും വഴി നിര്‍മ്മാണ മേഖലയില്‍ വിദേശ തൊഴിലാളികളെ നിയമിക്കും.
ചൈല്‍ഡ് കെയര്‍
ചൈല്‍ഡ് കെയര്‍ കോസ്റ്റ് പ്രതിമാസം 200 യൂറോയായി കുറയ്ക്കുന്നതിന് നടപടികള്‍
താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങള്‍ക്ക് ഏറ്റവും കൂടുതല്‍ പ്രയോജനം ലഭിക്കുന്ന വിധത്തില്‍ നവജാതശിശുക്കള്‍ക്കായി സര്‍ക്കാര്‍ വിഹിതത്തോടെ മാനേജ്ഡ് സേവിംഗ്സ് അക്കൗണ്ട് സ്ഥാപിക്കുന്നത് പരിഗണിക്കും
അംഗസംഖ്യ കൂടുതലുള്ള കുടുംബങ്ങള്‍ക്കുള്ള ചെലവുകള്‍ പരിമിതപ്പെടുത്തുന്നതിനുള്ള ഓപ്ഷനുകള്‍
സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ചൈല്‍ഡ്കെയര്‍ സൗകര്യങ്ങള്‍ നിര്‍മ്മിക്കുന്നതിനും വാങ്ങുന്നതിനും നിക്ഷേപം
സര്‍വ്വീസ് പ്രൊവേഡേഴ്സിന് ഭരണപരമായ ഭാരം കുറയ്ക്കുക
.
സ്കൂള്‍ കെട്ടിട നിര്‍മ്മാണ പരിപാടിയില്‍ സര്‍ക്കാര്‍ ഫെസിലിറ്റികളുടെ ഇടപെടല്‍ ഉറപ്പാക്കും
പ്രീസ്കൂളിന്റെ രണ്ടാം വര്‍ഷത്തില്‍ ഓരോ ദിവസവും ഒരു മണിക്കൂര്‍ അധിക ഇ സി സി ഇ ലഭ്യമാക്കുന്നത് പരിഗണിക്കും
.
ഇ സി സി ഇ യോഗ്യതാ മാനദണ്ഡങ്ങള്‍ ഭേദഗതി ചെയ്യുന്നതിനുള്ള ഓപ്ഷനുകള്‍ വിലയിരുത്തും.
ഫാമിലി ഹോമില്‍ ജോലി ചെയ്യുന്ന ചൈല്‍ഡ് മൈന്റ്ഴ്സിന് നാഷണല്‍ ചൈല്‍ഡ്കെയര്‍ പദ്ധതി വ്യാപിപ്പിക്കും.
ഡിസ്സബിലിറ്റി
മീന്‍സ് ടെസ്റ്റ് ഘട്ടം ഘട്ടമായി നിര്‍ത്തലാക്കും.
ഡിസ്സബിലിറ്റി സര്‍വ്വീസ് ഫണ്ടിംഗ്, സ്റ്റാഫിംഗ്, പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കായി ഒരു മള്‍ട്ടി-ആനുവല്‍ സമീപനം പരിഗണിക്കും.
വൈകല്യ നിയമം പരിഷ്കരിക്കും
സ്പെഷ്യല്‍ സ്കൂളുകളില്‍ നാഷണല്‍ തെറാപ്പി സര്‍വീസ് തുടങ്ങും
തെറാപ്പികള്‍ക്കായി കുട്ടികളുടെ വാര്‍ഷിക ഗ്രാന്റ് ഫണ്ട് സ്ഥാപിക്കും
സ്പീച്ച് ആന്‍ഡ് ലാംഗ്വേജ് തെറാപ്പിസ്റ്റുകള്‍, ഫിസിയോതെറാപ്പിസ്റ്റുകള്‍, ഒക്യുപേഷണല്‍ തെറാപ്പിസ്റ്റുകള്‍, ഡയറ്റീഷ്യന്മാര്, സൈക്കോളജിസ്റ്റുകള്‍, സോഷ്യല്‍ വര്‍ക്കേഴ്സ് എന്നിവര്‍ക്കുള്ള കോളേജ് സീറ്റുകളുടെ എണ്ണം ഇരട്ടിയാക്കും.
വര്‍ക്ക് എബിലിറ്റി, എംപ്ലോയബിലിറ്റി, പുതിയ വര്‍ക്ക് ആന്‍ഡ് ആക്സസ് പ്രോഗ്രാം തുടങ്ങിയവ വികസിപ്പിക്കും.
വ്യക്തിഗത സഹായം ലഭിക്കുന്നതിനും ഡിസ്സബിലിറ്റി ഹോം സപ്പോര്‍ട്ട് സമയവും വര്‍ദ്ധിപ്പിക്കും.
വൈകല്യ ഹോം സപ്പോര്‍ട്ട് പേയ്മെന്റിനെ വയോജന സര്‍വ്വീസ് നിരക്കുകളുമായി യോജിപ്പിക്കും
വൈകല്യമുള്ള യുവാക്കളെ നഴ്സിംഗ് ഹോമുകളില്‍ പാര്‍പ്പിക്കുന്ന രീതി അവസാനിപ്പിക്കും
ദേശീയതലത്തില്‍ യാത്രാ സഹായ പദ്ധതി വികസിപ്പിക്കും.
വീല്‍ചെയര്‍ ആക്സസിബിള്‍ വെഹിക്കിള്‍ ഗ്രാന്റ് സ്കീം വിപുലീകരിക്കും.
റെയില്‍ സര്വീസുകളുപയോഗിക്കുന്നതിന് 24 മണിക്കൂര്‍ നോട്ടീസ് നല്‍കണമെന്ന ആവശ്യകത കുറയ്ക്കും
ന്യൂറോളജി നഴ്സ് സ്പെഷ്യലിസ്റ്റുകളുടെയും ന്യൂറോളജി കണ്‍സള്‍ട്ടന്റുകളുടെയും എണ്ണം വര്‍ദ്ധിപ്പിക്കും.
നികുതി
വിശാലമായ ഒരു നികുതി അടിത്തറ നിലനിര്‍ത്തും
ഇന്‍ഡെക്സിംഗ് ക്രെഡിറ്റുകളും ബാന്‍ഡുകളും ഉള്‍പ്പെടെ പുരോഗമനപരമായ മാറ്റങ്ങള്‍ നടപ്പിലാക്കും
മാന്ദ്യമുണ്ടായാല്‍ മൂലധന ചെലവ് നിലനിര്‍ത്തും .ആദായനികുതി ക്രെഡിറ്റുകളിലേക്കോ ബാന്ഡുകളിലേക്കോ ഉള്ള മാറ്റങ്ങള്‍ വേണ്ടെന്ന് വെയ്ക്കും.നിലവിലുള്ള പബ്ലിക് സര്‍വ്വീസ് ഡെലിവറി നിലവാരത്തിന്റെ ഫണ്ടിംഗ് സംരക്ഷിക്കും.
സാമൂഹിക സംരക്ഷണം
പെന്ഷന് പ്രായം 66 ആയി നിലനിര്‍ത്തും
ആഴ്ചകളിലെ പെന്ഷന് പേയ്മെന്റുകള്‍ ക്രമേണ വര്‍ദ്ധിപ്പിക്കും
വര്‍ക്കിംഗ് ഫാമിലി പേയ്മെന്റ് ലഭിക്കുന്ന ദുര്‍ബല വിഭാഗങ്ങളെ സഹായിക്കുന്നതിന് ഇന്ധന അലവന്‍സ്, ഗാര്‍ഹിക ആനുകൂല്യ പാക്കേജ്, ലിവിംഗ് എലോണ്‍ അലവന്‍സ് എന്നിവ മെച്ചപ്പെടുത്തും
നിലവിലുള്ള പദ്ധതികളില്‍ നിന്ന് പുറത്തായ സ്ത്രീകളെ പെന്ഷന് യോഗ്യരാക്കുന്നതിന് പരിഷ്കാരങ്ങളും മാറ്റങ്ങളും പരിശോധിക്കും
പ്രധാന ക്ഷേമ പേയ്മെന്റുകള്‍ വര്‍ദ്ധിപ്പിക്കും
ജോലി ചെയ്യാന്‍ കഴിയാത്ത ആളുകള്‍ക്ക് പ്രയോജനം ഉറപ്പാക്കുക
ചൈല്‍ഡ് സപ്പോര്‍ട്ട് പേയ്മെന്റ് വര്‍ദ്ധിപ്പിക്കും
കുട്ടികളുടെ ദാരിദ്ര്യം കുറയ്ക്കുന്നതിന് ലക്ഷ്യമിടുന്ന ചൈല്‍ഡ് ബെനഫിറ്റ് പേയ്മെന്റ് പര്യവേക്ഷണം ചെയ്യും
ഊര്‍ജ്ജ ചെലവുകള്‍
വീടുകളിലും ബിസിനസുകളിലും ഊര്‍ജ്ജ ചെലവുകള്‍ നിയന്ത്രിക്കുന്നതിന് നികുതി നടപടികള്‍ വരും
ഹോള്‍സെയില്‍ വിലയില്‍ നിന്ന് റീട്ടെയില്‍ വിലയിലേക്കുള്ള വേഗതയും നിലവാരവും സ്വതന്ത്രമായി അവലോകനം ചെയ്യുന്നതിന് കമ്മീഷന് സ്ഥാപിക്കും
വിദ്യാഭ്യാസം
പ്രൈമറി തലത്തില്‍ വിദ്യാര്‍ത്ഥി അധ്യാപക അനുപാതം 19:1 ആയി കുറയ്ക്കും
1,00,000 വിദ്യാര്‍ത്ഥികളെക്കൂടി സ്കൂള്‍ ഗതാഗത സര്‍വ്വീസുകളില്‍ ഉള്‍പ്പെടുത്തും
സ്പെഷ്യല്‍ സ്കൂളുകളില്‍ നാഷണല്‍ തെറാപ്പി സര്‍വ്വീസ് സൃഷ്ടിക്കും
ഡിസ്ലെക്സിയ വിലയിരുത്തുന്നതിന് വിദ്യാര്‍ത്ഥികളുടെ പഠന ശേഷി അളക്കാന്‍ ഉപയോഗിക്കുന്ന ഡ്രംകോണ്ട്ര ടെസ്റ്റുകള്‍ പരിഷ്കരിക്കും.
സ്കൂളുകളില്‍ വിദേശ ഭാഷകളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കും പ്രൈമറി സ്കൂളുകളിലേയ്ക്കും ആധുനിക വിദേശ ഭാഷകളുടെ പഠനം വിപുലീകരിക്കും.
സ്കൂളുകളില്‍ ഐ സി ടി (ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ടെക്നോളജി)ശേഷി വികസിപ്പിക്കും
പാഠ്യപദ്ധതിയില്‍ ഐ സി ടിയും കോഡിംഗും ഉള്‍പ്പെടുത്തും
ലീവിംഗ് സര്‍ട്ടിഫിക്കറ്റ് തലം വരെയുള്ള പ്രൈമറി, പോസ്റ്റ്-പ്രൈമറി വിദ്യാര്‍ത്ഥികള്‍ക്കായി ഐറിഷ് സൈന്‍ ലാംഗ്വേജ് പാഠ്യപദ്ധതി വികസിപ്പിക്കും.
സൗജന്യ ഹോട്ട് സ്കൂള്‍ മീല്‍സ് പ്രോഗ്രാം മെച്ചപ്പെടുത്തി വികസിപ്പിക്കും
എല്ലാ കുട്ടികള്‍ക്കും സൗജന്യ സ്കൂള്‍ പുസ്തകങ്ങള്‍ നല്‍കും. ആവശ്യമായ മാറ്റങ്ങള്‍ വരുത്തും
ആരോഗ്യം
കുറഞ്ഞത് 12 വയസ്സ് വരെയുള്ള കുട്ടികള്‍ക്ക് സൗജന്യ ജി പി സേവനങ്ങള്‍ വിപുലീകരിക്കും.പദ്ധതി വിപുലീകരണവും പരിഗണിക്കും
കുട്ടികള്‍ക്കുള്ള എനര്‍ജി ഡ്രിങ്കുകള്‍ നിരോധിക്കും
ഡ്രഗ്സ് പേയ്മെന്റ് സ്കീമില്‍ കുറവുകള്‍ പരിഗണിക്കും
ആശുപത്രികളിലെ കാര്‍ പാര്‍ക്കിംഗ് നിരക്കുകള്‍ കുറയ്ക്കുന്നത് പരിഗണിക്കും
സൗജന്യ ഗര്ഭനിരോധനത്തിലേക്കുള്ള പ്രവേശനം വിപുലീകരിക്കും
മെഡിക്കല്‍ കാര്‍ഡ് വരുമാന പരിധി വര്‍ദ്ധിപ്പിക്കും
എച്ച് ആര് ടി മരുന്നുകളുടെ വിതരണം സൗജന്യമാണെന്ന് ഉറപ്പാക്കും.
നഴ്സിംഗ്, മെഡിസിന്, മറ്റ് ആരോഗ്യ സംരക്ഷണം എന്നീ മേഖലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സീറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കും
പബ്ലിക് കണ്‍സള്‍ട്ടന്റുമാരുടെ എണ്ണം വര്‍ദ്ധിപ്പിക്കും
രാജ്യത്തെ ഇന്‍പേഷ്യന്റ് ആശുപത്രി കിടക്കകളുടെ ശേഷി 4,000 മുതല്‍ 4,500 വരെ വര്‍ദ്ധിപ്പിക്കും
ഐ സി യു ബെഡ് കപ്പാസിറ്റി 100 കിടക്കകളെങ്കിലും വര്‍ദ്ധിപ്പിക്കും
കൂടുതല്‍ കമ്മ്യൂണിറ്റി കിടക്കകള്‍ നല്‍കും
കോര്‍ക്ക്, ഡബ്ലിന്‍ (2 ), ഗോള്‍വേ എന്നിവിടങ്ങളില്‍ നാല് പുതിയ ഇലക്റ്റീവ് ആശുപത്രികള്‍ തുടങ്ങും
ലിമെറിക്ക്, വാട്ടര്‍ഫോര്‍ഡ് എന്നിവിടങ്ങളില്‍ ആറ് സര്‍ജിക്കല്‍ ഹബ്ബുകള്‍ സ്ഥാപിക്കും
വടക്കുപടിഞ്ഞാറന്‍ മേഖലയില്‍ അധിക സര്‍ജിക്കല്‍ ഹബ്ബിന്റെ സാധ്യതയും തേടും.
കുട്ടികളുടെ സ്പൈനല്‍ ശസ്ത്രക്രിയയ്ക്ക് ജീവനക്കാരെയും റിസോഴ്സുകളും വര്‍ദ്ധിപ്പിക്കും
ആശുപത്രികളിലുടനീളം സ്പൈനല്‍ സര്‍വ്വീസ് ഏകോപിപ്പിക്കും
എമര്‍ജന്‍സി മെഡിസിനില്‍ കണ്‍സള്‍ട്ടന്റുകളുടെ എണ്ണം 50% വര്‍ദ്ധിപ്പിക്കും
കൂടുതല്‍ പബ്ലിക് ഡെന്റല്‍ ഡോക്ടര്‍മാരെ നിയമിക്കും
മെഡിക്കല്‍ കാര്‍ഡ് ഉടമകള്‍ക്കായി പുതിയ ഡെന്റല്‍ ട്രീറ്റ്മെന്റ് സര്‍വീസ് സ്കീം നടപ്പാക്കും
ജസ്റ്റിസ്
ജസ്റ്റിസ്, ഹോം അഫയേഴ്സ്, മൈഗ്രേഷന്‍ എന്നിവയുള്‍പ്പെടുത്തി പുതിയ വകുപ്പ് സ്ഥാപിക്കും
പ്രമുഖ ബസ്, ട്രെയിന്‍ സ്റ്റേഷനുകളില്‍ ഗാര്‍ഡ ഹബ്ബുകള്‍ ആരംഭിക്കും
പ്രതിഷേധങ്ങളില്‍ പങ്കെടുക്കുന്നവര്‍ ഫേയ്സ് മാസ്ക് ധരിക്കുന്നത് നിരോധിക്കും,
സ്വകാര്യ വീടുകള്‍ക്ക് മുന്നിലെ പ്രതിഷേധം നിരോധിക്കും
നോര്‍ത്ത് കൗണ്ടി ഡബ്ലിനിലെ തോണ്ടണ് ഹാളില്‍ പുതിയ ജയില്‍ നിര്‍മ്മിക്കും
തടവുകാര്‍ക്ക് ഇലക്ട്രോണിക് ടാഗിംഗ് കൊണ്ടുവരും
സാമൂഹിക വിരുദ്ധരെ നേരിടാന്‍ എ എസ് ബി ഒ കളുടെ ഉപയോഗം വര്‍ദ്ധിപ്പിക്കും
കാണാതാകുന്ന കേസുകള്‍, തീവ്രവാദം, ദേശീയ സുരക്ഷ എന്നിവയുമായി ബന്ധപ്പെട്ട കേസുകളില്‍ അന്വേഷണത്തിന് ലൈവ് ഫേഷ്യല്‍ റെക്കഗ്നിഷന്‍ ഗാര്‍ഡയ്ക്ക് ക്രിമിനല്‍ അന്വേഷണങ്ങളില്‍ എ ഐ ഉപയോഗിക്കാന്‍ അനുവദിക്കും
ക്രിമിനല്‍ അസറ്റ്സ് ബ്യൂറോയുടെ അധികാരങ്ങള്‍ വികസിപ്പിക്കും
നികുതിയടക്കുന്നതില്‍ വീഴ്ച വരുത്തിയവരുടെ പട്ടിക പ്രസിദ്ധീകരിക്കാന്‍ അധികാരം നല്‍കും
അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ 5,000 പുതിയ ഗാര്‍ഡകളെ റിക്രൂട്ട്ചെയ്യും
കുറ്റകൃത്യങ്ങളെ നിയന്ത്രിക്കുന്നതിന് രാജ്യവ്യാപകമായി സീ സംതിംഗ്,സേ സംതിംഗ് മെസ്സേജ് സിസ്റ്റം നടപ്പിലാക്കും
കാലാവസ്ഥാ വ്യതിയാനം
2040 ആകുമ്പോഴേക്കും ഹരിതഗൃഹ വാതക ഉദ്വമനം ഗണ്യമായി കുറയ്ക്കും
എല്ലാ മേഖലകളിലും വാര്‍ഷിക കാലാവസ്ഥാ ആക്ഷന്‍ പ്ലാനും ത്രൈമാസ പുരോഗതി റിപ്പോര്‍ട്ടും പ്രസിദ്ധീകരിക്കും.
ബയോജെനിക് മീഥേനിന്റെ സവിശേഷതകള്‍ തിരിച്ചറിഞ്ഞ്, ഹരിതഗൃഹ വാതകത്തിന്റെ പുനര്വര്ഗ്ഗീകരണത്തിനായി ഇ യുവിലും അന്താരാഷ്ട്ര തലത്തിലും വാദിക്കും
സുസ്ഥിര വികസനത്തിനായി സമഗ്രമായ ഗവണ്മെന്റ് തന്ത്രം നടപ്പിലാക്കും.ഗവണ്മെന്റിന്റെ എല്ലാ തലങ്ങളിലും ഇത് ഉറപ്പാക്കും.
താഴ്ന്ന വരുമാനക്കാരായ കുടുംബങ്ങള്‍ കേന്ദ്രീകരിച്ച് ഓരോ വര്‍ഷവും കൂടുതല്‍ ബി2 ഭവന നവീകരണം സാധ്യമാക്കും
ഊര്‍ജ്ജ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാന്‍ ആഗ്രഹിക്കുന്ന വീട്ടുടമസ്ഥര്‍ക്കുള്ള ഗ്രാന്റുകളും ധനസഹായവും പരിഷ്കരിക്കും
2030 ആകുമ്പോഴേക്കും 9ജിഗാവാട്ട് ഓണ്‍ഷോര്‍ വിന്‍ഡ്, 8ജിഗാവാട്ട് സോളാര്‍, 5ജിഗാവാട്ട് ഓഫ്ഷോര്‍ വിന്‍ഡ് എന്നിവ നല്‍കും.
ഒരു വര്‍ഷം കുറഞ്ഞത് ഒരു റിന്യൂവബിള്‍ ഇലക്ട്രിസിറ്റി സപ്പോര്‍ട്ട് സ്കീം (ആര് ഇ എസ് എസ്) നടപ്പാക്കും
ഡാറ്റാ സെന്ററുകളുടെ പുനരുപയോഗ ഊര്‍ജ്ജ സ്രോതസ്സുകളുടെ ഉപയോഗം, എനര്‍ജി എഫിഷ്യന്റ് ടെക്നോളജി, കാര്‍ബണ്‍ കുറയ്ക്കുന്നതിന് വേസ്റ്റ് ഹീറ്റിംഗ് ക്യാപ്ചര്‍ പോലുള്ള ഫലപ്രദമായ നടപടികള്‍ നടപ്പാക്കും
ഗതാഗതം
നാഷണല്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയുടെ കീഴില്‍ ട്രാന്‍സ്പോര്‍ട്ട് സെക്യൂരിറ്റി ഫോഴ്സ് രൂപീകരിക്കും
എല്ലാ പൊതുഗതാഗതത്തിലും കോണ്ടാക്റ്റ്ലെസ് പേയ്മെന്റുകള്‍
നഗരത്തില്‍ നിന്ന് സൗത്ത് വെസ്റ്റ് ഡബ്ലിനിലേക്ക് മെട്രോലിങ്കിനെക്കുറിച്ച് സാധ്യതാ പഠനം
കുട്ടികള്‍ക്കുള്ള സൗജന്യ പൊതുഗതാഗതം വിപുലീകരിക്കും
ബസ് സര്‍വീസുകളും ലൈറ്റ് റെയിലും ഉള്‍പ്പെടുത്തി ഓരോ മെട്രോപൊളിറ്റന്‍ പ്രദേശത്തിനും അനുയോജ്യമായ ഗതാഗത സ്ട്രാറ്റെജി ഉറപ്പാക്കും
ഗ്രാമീണ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിന് റൈഡ്-ഷെയറിംഗ് പ്ലാറ്റ്ഫോമുകള് നടപ്പാക്കുന്നതിന് എന്‍ ടി എയെ അനുവദിക്കും
പട്ടണങ്ങളില്‍ നിന്നും ഗ്രാമങ്ങളില്‍ നിന്നുമുള്ള ട്രെയിന്‍ സ്റ്റേഷനുകളിലേക്ക് ഷട്ടില്‍ ബസുകള്‍ നല്‍കുന്നത് ഉള്‍പ്പെടെ സുസ്ഥിര ഗതാഗത ഓപ്ഷനുകള്‍ വികസിപ്പിക്കും
ബൈക്ക്-ടു-വര്‍ക്ക് സ്കീം മാതൃകയില്‍ മൂന്നാം ലെവല്‍ വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക ബൈക്ക് സ്കീം
തുടര്‍, ഉന്നത വിദ്യാഭ്യാസ കാമ്പസുകളിലുടനീളം ബൈക്ക്, ഇ-ബൈക്ക് റെന്റ് പ്രോഗ്രാമുകള്‍
നിലവിലുള്ള റോഡുകളുടെ പരിപാലനത്തിനൊപ്പം പുതിയ റോഡുകള്‍ക്കുള്ള ധനസഹായം വര്‍ദ്ധിപ്പിക്കും.
മൊബൈല്‍ ഫോണ്‍ ഉപയോഗവും സീറ്റ് ബെല്‍റ്റ് ധരിക്കാത്തതും ഓട്ടോമാറ്റിക്കായി കണ്ടെത്തുന്നതിന് പുതിയ റോഡ് സുരക്ഷാ ക്യാമറകള്‍
ഗ്രാജുവേറ്റഡ് പെനാല്‍റ്റി പോയിന്റ് സിസ്റ്റം അവലോകനം ചെയ്യും
എന്റര്‍പ്രൈസ്
ഊര്‍ജ്ജത്തിന്റെ വാറ്റ് നിരക്ക് 9% ല്‍ തുടരും
എസ് എം ഇ മേഖലയിലെ വളര്‍ച്ചയ്ക്കായി 10 വര്‍ഷത്തെ പദ്ധതി വികസിപ്പിക്കും
അയര്‍ലണ്ടില്‍ ബിസിനസ് ചെലവ് കുറയ്ക്കും നേരിട്ടുള്ള വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിനുമായി സ്ഥാപനങ്ങളെ വിപുലീകരിക്കും.
ഡാറ്റ സംരക്ഷണം
ഡാറ്റ സംരക്ഷണത്തില്‍ അയര്‍ലണ്ടിനെ യൂറോപ്പിലെ ഏറ്റവും സുരക്ഷിതമായ രാജ്യമാക്കും
ഇ യുവിലെ പൊതു അടിസ്ഥാന സൗകര്യ പദ്ധതികളില്‍ അയര്‍ലണ്ടിന്റെ പങ്കാളിത്തം വര്‍ദ്ധിപ്പിക്കും,
ഐറിഷ് ബിസിനസുകള്‍ക്കായുള്ള ഇ യു കാനഡ സ്വതന്ത്ര വ്യാപാര കരാര്‍ അംഗീകരിക്കും
ചെറുകിട ബിസിനസുകള്‍ക്കായുള്ള നിയമനിര്‍മ്മാണത്തിലും നിയന്ത്രണത്തിലും എസ് എം ഇ ടെസ്റ്റ് കര്‍ശനമായി നടപ്പിലാക്കും
പ്രാദേശിക ബിസിനസുകളുടെ ആദ്യവര്‍ഷങ്ങളില്‍ ജോലിസ്ഥലത്ത് പരിശീലനവും അപ്രന്റീസ്ഷിപ്പ് പദ്ധതികളും നടപ്പാക്കുന്നതിന് നാഷണല്‍ സ്ട്രാറ്റെജി പ്രസിദ്ധീകരിക്കും
ഉന്നത വിദ്യാഭ്യാസം
സ്റ്റുഡന്റ് കോണ്ട്രിബ്യൂഷന് ഫീസ് കുറയ്ക്കുന്നത് തുടരും.മെയിന്റനന്‍സ് ഗ്രാന്റുകള്‍ വര്‍ദ്ധിപ്പിക്കും, എസ് യു എസ് ഐ പരിഷ്കരിക്കും.
പൊതു സ്വകാര്യ ഭൂമികളില്‍ സര്‍ക്കാര്‍ സഹായത്തോടെ സ്റ്റുഡന്റ് അക്കൊമൊഡേഷന്‍ നല്‍കുന്നതിന് മള്‍ട്ടി-ആനുവല്‍ പദ്ധതി വികസിപ്പിക്കും
.
ക്യാമ്പസില്‍ സ്റ്റുഡന്റ് അക്കൊമൊഡേഷന്‍ ഒരുക്കുന്നതിന് ഫണ്ട് കടം വാങ്ങാന്‍ സാങ്കേതിക സര്‍വകലാശാലകളെ പ്രാപ്തമാക്കും.
കോഴ്സുകള്‍ മാറ്റുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പിഴ ഈടാക്കുന്നതും ഉയര്‍ന്ന ഫീസ് നിരക്കുകളും ഒഴിവാക്കുന്നതിനും സൗജന്യ ഫീസ് ഇനിഷ്യേറ്റീവ് ആക്സസ് ചെയ്യാന്‍ കഴിയുമെന്ന് ഉറപ്പാക്കാനും സെക്കന്റ് ചാന്‍സ് അവതരിപ്പിക്കും.
കൃഷി
ക്ഷീരകര്‍ഷകര്‍ക്കുള്ള സഹായം വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നതിനും നടപടികള്‍ ഉറപ്പാക്കും.
ആടുകളെ വളര്‍ത്തുന്നവര്‍ക്കുള്ള പദ്ധതി സഹായം വര്‍ദ്ധിപ്പിക്കും
ഭരണകാലയളവില്‍ ഡയറി ബീഫ് പദ്ധതിക്കുള്ള സഹായം കൂട്ടും ഉപഭോഗം പ്രോത്സാഹിപ്പിക്കും
.സി എ പിയ്ക്കായി ഇ യു തലത്തില്‍ പോരാടും.
സ്വകാര്യ ഉപയോഗത്തിനായി ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കുന്നതിനൊപ്പം വരുമാനം കൂട്ടുന്നതിന് വൈദ്യുതി ഗ്രിഡിന് അധിക ഊര്‍ജ്ജം വില്‍ക്കുന്നതിനും കര്‍ഷകര്‍ക്ക് പ്രതിഫലം നല്‍കും.
പുനരുപയോഗ ഊര്‍ജ്ജ ഉല്‍പ്പാദനത്തിനായി കമ്മ്യൂണിറ്റി ലെഡ് എനര്‍ജി മോഡലുകള്‍ പരിഗണിക്കും
നൈട്രേറ്റ്സ് ഡിറോഗേഷന് പുതുക്കല്‍ പദ്ധതി നടപ്പിലാക്കും
നികുതിയുമായി ബന്ധപ്പെട്ട് സ്ത്രീ കര്‍ഷകര്‍ക്കുള്ള തടസ്സങ്ങള്‍ പരിശോധിക്കും.
ഗ്രാമപ്രദേശങ്ങളില്‍ സാമ്പത്തികവും സാമൂഹികവുമായ നല്കുന്ന സംഭാവന കണക്കിലെടുത്ത് ഹോഴ്സ് ആന്‍ഡ് ഗ്രേഹൗണ്ട് ഫണ്ടിന് തുടര്‍ച്ചയായ സഹായം ഉറപ്പാക്കണം.
കലയും സംസ്കാരവും
കലാകാരന്മാര്ക്കുള്ള അടിസ്ഥാന വരുമാനം വിലയിരുത്തും.
വൈകി പ്രവര്‍ത്തിക്കുന്നതിന് ലൈസന്‍സിംഗ് നിയമങ്ങള്‍ അപ്ഡേറ്റ് ചെയ്യുന്നതിനായി നിയമനിര്‍മ്മാണം നടത്തും
ആര്‍ട്സ് കൗണ്‍സില്‍ വഴി ധനസഹായം ലഭിക്കാത്ത കലാ സാംസ്കാരിക സൗകര്യങ്ങളെ പിന്തുണയ്ക്കുന്നതിന് മൈനര്‍ ക്യാപിറ്റല്‍ വര്‍ക്ക്സ് ഗ്രാന്റ് സ്കീമിന്റെ സാധ്യത പരിഗണിക്കും
കൗമാരക്കാരായ കുട്ടികള്‍ക്ക് തിയേറ്റര്‍, സംഗീതം, കലാ പരിപാടികള്‍ എന്നിവയിലേക്ക് പ്രവേശനം നല്‍കുന്നതിന് കള്‍ച്ചര്‍ കാര്‍ഡ് അവതരിപ്പിക്കും
ജി പി ഒയെ ഹിസ്റ്റോറിക് ലാന്‍ഡ്മാര്‍ക്കായി പുനര്‍വികസിപ്പിക്കും. ഐറിഷ് ടൗണ്‍ ഓഫ് കള്‍ച്ചര്‍ പ്രോഗ്രാം സ്ഥാപിക്കുന്നതിന് ധനസഹായം നല്‍കും
നൈറ്റ് ടൈം ഇക്കോണമി സപ്പോര്‍ട്ട് സ്കീം തുടരും.
ഡാനിയല്‍ ഒ’കോണലിന്റെ 250ാം ജന്മദിനത്തിന്റെയും യു എസ് സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ വാര്‍ഷികം
ഹന്ന ഷീഹി-സ്കെഫിംഗ്ടണിന്റെ ജനനം കോണ്‍സ്റ്റന്‍സ് മാര്ക്കിവിച്ചിന്റെ മരണം എന്നിവ അനുസ്മരിക്കും.
1928ല്‍ ഐറിഷ് പൗണ്ടിന്റെ ജനനവും 2029-ല്‍ ലാന്‍ഡ് ലീഗിന്റെ 150ാം വാര്‍ഷികവും ആഘോഷിക്കും.
ദേശീയ സുരക്ഷയും പ്രതിരോധവും
സൈനിക നിഷ്പക്ഷതാ നയം സംരക്ഷിക്കും
വിദേശത്ത് സൈന്യത്തെ വിന്യസിക്കുന്നതുമായി ബന്ധപ്പെട്ട ട്രിപ്പിള്‍ ലോക്ക് സംവിധാനം പരിഷ്കരിക്കും.നിലവില്‍ ഈ സംവിധാനത്തിന് യു എന്‍ മാന്‍ഡേറ്റ്, കാബിനറ്റ് അംഗീകാരം, ഡെയ്ലിന്റെ അംഗീകാരം എന്നിവ ആവശ്യമാണ്.യു എന്‍ മാന്‍ഡേറ്റിന്റെ ആവശ്യകത ഇല്ലാതാക്കുക എന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം.
പ്രത്യേക ക്രിമിനല്‍ കോടതി നിലനിര്‍ത്തും.സംസ്ഥാന നിയമത്തിനെതിരായ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പരിഗണിക്കും
പുതിയ ഡാറ്റ റിടെന്‍ഷന്‍, പ്രിവന്‍ഷന്‍ നിയമങ്ങള്‍ നടപ്പിലാക്കും
അധിനിവേശ പ്രദേശ ബില്‍
അധിനിവേശ പലസ്തീന് പ്രദേശങ്ങളില്‍ നിന്നുള്ള സാധനങ്ങള്‍ നിരോധിക്കുന്ന നിയമനിര്‍മ്മാണം വരും
മയക്കുമരുന്ന്
വ്യക്തിഗത ഉപയോഗത്തിനായി മയക്കുമരുന്ന് കൈവശം വച്ചിരിക്കുന്നവരെ ഹെല്‍ത്ത് സര്‍വ്വീസുകളിലേയ്ക്ക് തിരിച്ചുവിടും
മയക്കുമരുന്ന് ഉപയോഗത്തിനായുള്ള പാര്‍ലമെന്ററി സംയുക്ത സമിതി പുനസ്ഥാപിക്കും.സമിതിയുടെ ശുപാര്‍ശകളില്‍ ആരോഗ്യ വകുപ്പ്, ജസ്റ്റിസ്, ഹോം, കുടിയേറ്റ വകുപ്പ് എന്നിവയുടെ സഹകരണം ഉറപ്പാക്കും.
ഡബ്ലിന്‍ നഗരത്തെ പുനരുജ്ജീവിപ്പിക്കും
ഡബ്ലിന്‍ സിറ്റി സെന്റര്‍ ടാസ്ക്ഫോഴ്സ് നടപ്പിലാക്കും
കോര്‍ക്ക് സിറ്റിക്കായി ആരംഭിക്കുന്ന ടാസ്ക്ഫോഴ്സ് മാതൃക മറ്റ് പ്രദേശങ്ങളിലും നടപ്പാക്കും
ഡബ്ലിനിലെ ഗാര്‍ഡയുടെ എണ്ണം ഗണ്യമായി വര്‍ദ്ധിപ്പിക്കും
നഗരത്തില്‍ മയക്കുമരുന്ന് ഉപയോഗം കുറയ്ക്കുന്നതിന് ലക്ഷ്യമിട്ട് സി സി ടി വി കവറേജും കര്‍ശന സത്വര നടപടികളും
ഒ’കോണല്‍ സ്ട്രീറ്റിനെ നഗര വികസന മേഖലയായി നാമനിര്‍ദ്ദേശം ചെയ്യും
പുനര്‍വികസന പദ്ധതിയിലൂടെ ജി പി ഒ യുടെ ചരിത്രപരമായ പ്രാധാന്യത്തെ ആദരിക്കും
നാഷണല്‍ കണ്‍സേര്‍ട്ട് ഹാളിന് ഫണ്ടും റിസോഴ്സും നല്‍കും
നൈറ്റ്-ടൈം ഇക്കണോമി ബില്‍ നടപ്പിലാക്കും രാത്രികാല പരിപാടികളും വര്‍ഷം മുഴുവനും നീണ്ട പ്രവര്‍ത്തന സമയവും സാംസ്കാരിക സ്ഥാപനങ്ങളുമായി സഹകരണവും ഉറപ്പാക്കും
പിന്നോക്കം നില്ക്കുന്ന നഗര പ്രദേശങ്ങളെ പുനരുജ്ജീവിപ്പിക്കുന്നതിന് അര്‍ബന്‍ കമ്മ്യൂണിറ്റിസ് ഇനിഷ്യേറ്റീവ് ആരംഭിക്കും
ഗേലിക്ക് /ഐറിഷ് സംസ്കാരം
ഗേലിക്ക് പ്രദേശങ്ങള്‍ക്കും നിര്‍ദ്ദിഷ്ട ഭവന ലക്ഷ്യങ്ങള്‍ക്കും പ്രത്യേക വികസന പദ്ധതികള്‍ അവതരിപ്പിക്കും
ഗേലിക്ക് ബിസിനസുകള്‍ക്ക് സാമ്പത്തിക സഹായവും ഉപദേശവും നല്‍കുന്നതിനായി റിസോഴ്സ് നല്‍കും
ഐറിഷ്-മീഡിയം അധ്യാപകര്‍ക്കായി പരിശീലന പരിപാടികള്‍ വര്‍ദ്ധിപ്പിക്കും
ഡയറക്ട് ഇലക്ഷന് ഉഡാറാസ് ന ഗെയ്ല്റ്റാച്ച്റ്റയിലേക്ക് പുനഃസ്ഥാപിക്കും
കുടുംബങ്ങള്‍ക്കുള്ള പിന്തുണയും സഹായവും ലഭ്യമാക്കുക
യുവ ശ്രോതാക്കളെ കേന്ദ്രീകരിച്ച് ഐറിഷ് ഭാഷാ റേഡിയോ സ്റ്റേഷനുകള്‍ക്കുള്ള പ്രക്ഷേപണ ലൈസന്‍സുകള്‍ വിപുലീകരിക്കും
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/
Comments are closed.