head1
head3

അയര്‍ലണ്ടിലെ സാമ്പത്തിക ഇടപാടുകളിൽ ‘  ശരിയത്ത് ക്രമം ‘ ശരിവെച്ച് റവന്യു ..!

ഡബ്ലിന്‍ : അയര്‍ലണ്ടിലുള്ളത് ശരിയത്ത് നിയമങ്ങളാണോ… അടുത്തിടെ ഇസ്ലാം മതവിഭാഗത്തിനായി റവന്യു പുറത്തിറക്കിയ പ്രത്യേക സര്‍ക്കുലറാണ് കത്തോലിക്കാ രാജ്യമെന്ന് അറിയപ്പെട്ടിരുന്ന അയര്‍ലണ്ടിന്റെ ഈ സ്പെഷല്‍ ‘ഡീവിയേഷന്‍’ സംശയിക്കുന്നത്.ഇതിനകം തന്നെ ഈ സര്‍ക്കുലര്‍ വിവിധ കേന്ദ്രങ്ങളില്‍ ചര്‍ച്ചയും വിവാദവുമായിട്ടുണ്ട്.

ഇസ്ലാമിക് ഫിനാന്‍സിംഗ് എന്ന തലക്കെട്ടിലാണ് പ്രത്യേക സര്‍ക്കുലര്‍ പ്രസിദ്ധീകരിച്ചത്.ശരിയത്ത് നിയമ തത്വങ്ങള്‍ക്ക് അനുസൃതമായ ധനസഹായ ക്രമീകരണങ്ങളാണ് ഇസ്ലാമിക് ഫിനാന്‍സിംഗ് എന്നതു കൊണ്ട് വിവക്ഷിക്കുന്നതെന്ന് സര്‍ക്കുലര്‍ വിശദീകരിക്കുന്നു.ശരിയത്ത് പോലെ പലിശ നല്‍കുന്നതും സ്വീകരിക്കുന്നതും സര്‍ക്കുലര്‍ വിലക്കുന്നുമുണ്ട്.അങ്ങനെ ചെയ്യുന്നവര്‍ക്കുള്ള ആനുകൂല്യങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള നടപടിക്രമങ്ങള്‍ സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇസ്ലാമിക് ഫിനാന്‍സ് ക്രമീകരണങ്ങള്‍ക്ക് മറ്റ് സാമ്പത്തിക ഇടപാടുകള്‍ക്ക് സമാനമായ ലക്ഷ്യമാണുള്ളതെന്നും റവന്യുവിന്റെ സര്‍ക്കുലര്‍ പറയുന്നു.ഘടനാപരമായി വായ്പയുമായി ബന്ധപ്പെട്ട ഒരു ബദല്‍ മാര്‍ഗമെന്ന നിലയാണ് ഇതിനുള്ളതെന്നും സര്‍ക്കുലര്‍ വിശദീകരിക്കുന്നു.

ശരിയത്തിന് അനുസൃതമായ ഇടപാടുകള്‍ മുഖ്യധാരാ സാമ്പത്തിക ഇടപാടുകളായി പരിഗണിക്കപ്പെടുന്നതിന് തടസ്സമില്ല.സാമ്പത്തിക ഇടപാടിന്റെ സാഹചര്യത്തെ ആശ്രയിച്ച് പരിഗണിക്കപ്പെടാതെയുമിരിക്കാമെന്നും സര്‍ക്കുലര്‍ പറയുന്നു. വ്യത്യസ്തമായി പരിഗണിച്ചാല്‍ അത് സ്പെസിഫൈയ്ഡ് സാമ്പത്തിക ഇടപാടായി അറിയപ്പെടും.

ഇത്തരം ഇടപാടുകള്‍ നിശ്ചിത ഫോറത്തില്‍(എസ് എഫ് ടി 1, എസ് എഫ് ടി 2) റവന്യുവിനെ അറിയിക്കണമെന്നും സര്‍ക്കുലര്‍ നിര്‍ദ്ദേശിക്കുന്നു.

1997 ലെ ടാക്സ് കണ്‍സോളിഡേഷന്‍ നിയമത്തിലെ സെക്ഷന്‍ 267എന്‍ അനുസരിച്ച് സാമ്പത്തിക ഇടപാടുകള്‍ക്ക് എസ് എഫ് ടി 1 ഫോമും കമ്പനികള്‍ക്ക് എസ് എഫ് ടി 2 ഫോമും ഉപയോഗിക്കണമെന്നും സര്‍ക്കുലര്‍ പറയുന്നു.
.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഇസ്ലാമിക സാമ്പത്തിക ഇടപാടുകളുടെ നികുതി ട്രീറ്റ്‌മെന്റിനെക്കുറിച്ചുള്ള റവന്യൂസ് ടാക്‌സ് ആന്‍ഡ് ഡ്യൂട്ടി മാനുവല്‍ കാണണമെന്നും റവന്യു നിര്‍ദ്ദേശിക്കുന്നു..https://www.revenue.ie/en/tax-professionals/tdm/income-tax-capital-gains-tax-corporation-tax/part-08a/08a-01-01.pdf  

പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന ഗൂഡാലോചനകൾ

അയർലണ്ടിൽ ഇതിനകം തന്നെ നിരവധി ഇസ്‌ലാമിക് ഫിനാൻസ് ഗ്രൂപ്പുകൾ പ്രവർത്തിക്കുന്നുണ്ട് എന്നാണ് ലഭ്യമായ വിവരം. ജനസംഖ്യയുടെ രണ്ട് ശതമാനത്തിൽ താഴെയാണ് മുസ്ളീങ്ങൾ എങ്കിലും ,’ കാപ്പിറ്റൽ മാർക്കറ്റിൽ  ഗണ്യമായ തോതിൽ നിക്ഷേപം അവർക്കുള്ളതായി പറയപ്പെടുന്നു.കൃത്യമായ മാർഗ നിർദേശങ്ങളോടെ ഏതാനം വർഷങ്ങൾ മുമ്പേ ആരംഭിച്ച ഈ പ്രവർത്തനങ്ങൾക്ക് അയർലണ്ടിലെ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പിന്തുണയുണ്ടെന്നുണ്ടെന്നാണ് ശ്രദ്ധേയം.നൂറുകണക്കിന് രാഷ്ട്രീയ പ്രവർത്തകരെയും , നിയമ വിദഗ്ദരെയും ,സർക്കാർ ഉദ്യോഗസ്ഥരെയും പാട്ടിലാക്കി , ഇവർക്ക് അനുകൂലമായ നിയമങ്ങൾ നിർമ്മിക്കപ്പെടുന്നുണ്ടെന്നും ആരോപണമുണ്ട്.

‘ഹലാൽ മോർട്ട് ഗേജുകൾ ‘ വരെ  ഏർപ്പെടുത്തുവാനുള്ള പദ്ധതിയാണ് മാർഗ്ഗരേഖയിൽ നിർദേശിക്കപ്പെടുന്നത്. നിലവിൽ ,വർഷങ്ങളായി ‘സൃഷ്ടിക്കപ്പെട്ടിട്ടുള്ള  ഭവന പ്രതിസന്ധിയ്ക്ക് ‘ പരിഹാരമായി പലിശ രഹിത മോർട്ട് ഗേജുകൾ ഏർപ്പെടുത്താനും , ഇസ്ളാമിക് ഫിനാൻസ് ഗ്രൂപ്പുകൾക്ക് സാധിക്കുമെന്നാണ് ഇവർ പ്രതീക്ഷിക്കുന്നത്.നിലവിലുള്ള  ബാങ്കുകൾ വഴിയും  ഇത് നടപ്പാക്കാമെന്ന പ്രതീക്ഷയിലാണ് ഇസ്‌ളാമിക്ക് ഫിനാൻസ് ഗ്രൂപ്പുകൾ , മുന്നേറ്റം നടത്തുന്നത്.

വീഡിയോ കാണാം : 

ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/GIyQ0yKn4MTDYghl03CtcD</a</a</a</a

Comments are closed.