ഡബ്ലിന്‍ : രാഷ്ട്രീയ സാമൂഹിക സമ്മര്‍ദ്ദങ്ങള്‍ക്ക് വിരാമമിട്ട് അയര്‍ലണ്ടിലെ അധ്യാപകര്‍, ഗാര്‍ഡ,നഴ്സുമാര്‍ അടക്കമുള്ള എച്ച് എസ് ഇ ജീവനക്കാര്‍ എന്നിവരുള്‍പ്പെടെയുള്ള 3,85,000 ഓളം വരുന്ന സിവില്‍, പൊതുമേഖലാ ജീവനക്കാരുടെ ശമ്പളം കൂട്ടി.ജനുവരി മുതല്‍ മുതല്‍ മുന്‍കാല പ്രാബല്യവും ലഭിക്കും.
രണ്ടര വര്‍ഷത്തിനുള്ളില്‍ എല്ലാ വിഭാഗം ജീവനക്കാര്‍ക്കും ശമ്പളം 10.25% ശതമാനം വര്‍ധനയാണ് ലഭിക്കുക.രാത്രിയും പകലും നീണ്ട മാരത്തണ്‍ ചര്‍ച്ചയ്ക്കൊടുവിലാണ് ശമ്പള കരാര്‍ സംബന്ധിച്ച് യൂണിയനുകളും സര്‍ക്കാരും തമ്മില്‍ ധാരണയിലെത്തിയത്.
വിശദവിവരങ്ങള്‍
2024 ലെ വര്‍ദ്ധനവ്• 2024 ജനുവരി 1-ന് 2.25% ശമ്പളത്തില്‍ വാര്‍ഷിക വര്‍ദ്ധനവ് അല്ലെങ്കില്‍ നിലവിലുള്ള വാര്‍ഷിക ശമ്പളത്തില്‍ €1,125 യൂറോ ഏതാണ് വലുത്.
• 2024 ജൂണ്‍ 1-ന് 1% ശമ്പള വര്‍ദ്ധനവ്.
•2024 ഒക്ടോബര്‍ 1-ന് 1% ശമ്പള വര്‍ദ്ധനവ് അല്ലെങ്കില്‍ €500, ഏതാണ് വലുത്, .
2025ലെ വര്‍ദ്ധനവിന്റെ തോത്
• 2025 മാര്‍ച്ച് 1-ന് 2% ശമ്പള വര്‍ദ്ധനവ് അല്ലെങ്കില്‍ €1,000, ഏതാണ് വലുത്.
2025 ഓഗസ്റ്റില്‍ ഒരു ശതമാനം ശമ്പള വര്‍ദ്ധനവ്
2026 ലെ ശമ്പള വര്‍ദ്ധനവ്
•2026 ഫെബ്രുവരി 1-ന്. 1% ശമ്പള വര്‍ദ്ധനവ് അല്ലെങ്കില്‍ €500, ഏതാണ് വലുത്,
• 2026 ജൂണ്‍ 1-ന് 1% ശമ്പള വര്‍ദ്ധനവ്.
അത്യന്തം സങ്കീര്‍ണ്ണമായ പ്രക്രിയയാണ് പൂര്‍ത്തിയായതെന്ന് പബ്ലിക് എക്സ്പെന്റിച്ചര്‍ മന്തി പാസ്കല്‍ ഡോണോ പറഞ്ഞു.അയര്‍ലണ്ടിന്റെ പബ്ലിക് സര്‍വീസ് മെച്ചപ്പെടുത്താനും ജീവനക്കാരെ നിലനിര്‍ത്താനും പുതിയ കരാറിലൂടെ കഴിയുമെന്ന് മന്ത്രി പറഞ്ഞു.ഒരു ശതമാനം എന്നത് വ്യക്തിയെ സംബന്ധിച്ച് ചെറുതായി തോന്നുമെങ്കിലും 300 മില്യണ്‍ യൂറോ ഇതിനായി സര്‍ക്കാരിന് ചെലവിടേണ്ടി വരുമെന്ന് മന്ത്രി ഡോണോ പറഞ്ഞു.
നഴ്സുമാര്‍ക്കും ഗാര്‍ഡയ്ക്കും അധ്യാപകര്‍ക്കും നാലായിരം യൂറോയിലേറെ വര്‍ധന
പുതിയ കരാറനുസരിച്ച് ഗാര്‍ഡയുടെ തുടക്ക ശമ്പളം 37,355ല്‍ നിന്ന് 41183യൂറോയായി വര്‍ധിക്കും. ഏതാണ്ട് 4,000 യുടെ വര്‍ധനവാണ് വാര്‍ഷിക ശമ്പളത്തില്‍ വര്‍ധിപ്പിച്ചു ലഭിക്കുക.നഴ്സുമാരുടെ വേതനം 33,943ല്‍ നിന്ന് 37,422 യൂറോയായും അധ്യാപകരുടേത് 43,000 യൂറോയായും കൂടും. 4,037 യൂറോയുടെ വര്‍ധനവാണ് ലഭിക്കുക.
ധാരണയിലെത്തിയത് ദിവസങ്ങള്‍ നീണ്ട ചര്‍ച്ചയില്‍
ഡബ്ല്യു ആര് സിയില്‍ നടന്ന ദിവസങ്ങള്‍ നീണ്ട ചര്‍ച്ചയില്‍ സര്‍ക്കാര്‍ 8% വര്‍ധനവാണ് ഓഫര്‍ ചെയ്തത്.യൂണിയനുകള്‍ 12%ലധികം വര്‍ധനവും ആവശ്യപ്പെട്ടു.ഏറ്റവും ഒടുവിലും 22 മണിക്കൂര്‍ നീണ്ട ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഇരുപക്ഷവും കരാറില്‍ ധാരണയായത്.ശമ്പളക്കരാര്‍ സംബന്ധിച്ച ചര്‍ച്ചകള്‍ കഴിഞ്ഞ നവംബറിലാണ് ആരംഭിച്ചത്.ഇടയ്ക്ക് നടന്ന രണ്ടു ചര്‍ച്ചകളും അലസി പിരിയുകയായിരുന്നു.ഡബ്ല്യു ആര് സി യുടെ മധ്യസ്ഥതയിലാണ് തര്‍ക്കം പരിഹരിച്ചത്.
ശമ്പള കരാറിന്റെ നിബന്ധനകള്‍ 19 അഫിലിയേറ്റ് യൂണിയനുകളെ അറിയിച്ചതായി ഐറിഷ് കോണ്‍ഗ്രസ് ഓഫ് ട്രേഡ് യൂണിയന്‍സ് (ഐ സി ടി യു) അറിയിച്ചു.ലഭിക്കാവുന്ന പരമാവധി വര്‍ധനവാണ് ശമ്പളത്തില്‍ നേടിയിരിക്കുന്നതെന്നാണ് ഐ സി ടി യു വിലയിരുത്തുന്നത്.
ബാലറ്റിന് മാര്‍ച്ച് 25വരെ സമയം
കരാറിലെ വ്യവസ്ഥകള്‍ പരിഗണിച്ച് അംഗീകരിക്കുന്നതിനുള്ള ബാലറ്റിന് യൂണിയനുകള്‍ക്ക് മാര്‍ച്ച് 25 വരെ സമയം ലഭിക്കും.തൊഴിലാളികള്‍ക്ക് 2024ല്‍ വാഗ്ദാനം ചെയ്തതിനേക്കാള്‍ ഉയര്‍ന്ന ശമ്പളം (4.5%) ചര്‍ച്ചകളിലൂടെ ഉറപ്പാക്കിയെന്നും യൂണിയന് പറഞ്ഞു.കരാറിന്റെ വിശദാംശങ്ങള്‍ ഫോര്‍സയും ട്രേഡ് യൂണിയന് അംഗങ്ങള്‍ക്ക് അയച്ചുകൊടുത്തു.
കരാറില്‍ അംഗീകരിച്ച ഒരു ശതമാനം എന്ന ലോക്കല്‍ ബാര്‍ഗെയ്നിംഗ് സംവിധാനത്തിന്റെ വിശദാംശങ്ങള്‍ ഈ വര്‍ഷം ജൂണ്‍ 30നകം അംഗീകരിക്കും. അതിനുശേഷം 2025 ജൂണ്‍ വരെ പ്രാദേശിക തലത്തില്‍ ചര്‍ച്ചകള്‍ നടക്കുമെന്നും ഐ സി ടി യു അറിയിച്ചു.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/
Comments are closed.