head3
head1

ഇന്ത്യ- അയര്‍ലണ്ട് വ്യാപാര നിക്ഷേപ ബന്ധം : കൂടുതല്‍ കമ്പനികള്‍ അയര്‍ലണ്ടിലേക്ക്

ഡബ്ലിന്‍ : ഇന്ത്യ- അയര്‍ലണ്ട് വ്യാപാര നിക്ഷേപ ബന്ധങ്ങള്‍ കൂടുതല്‍ ശക്തമായതായി ഐ ഡി എ അയര്‍ലണ്ട് വാര്‍ഷിക റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.അയര്‍ലണ്ടില്‍ കൂടുതല്‍ നിക്ഷേപം നടത്തുന്നതിനും ബന്ധം പുഷ്ടിപ്പെടുത്തുന്നതിനുമായി ഇന്ത്യന്‍ കമ്പനികളുമായി ആരോഗ്യകരമായ ചര്‍ച്ചകള്‍ തുടരുകയാണെന്ന് ഐ ഡി എ അയര്‍ലണ്ടിന്റെ ഇന്ത്യന്‍ ഡയറക്ടര്‍ തനാസ് ബുഹാരിവല്ല പറഞ്ഞു.

പുതിയ നിക്ഷേപങ്ങളുടെ എണ്ണത്തിലും സ്ഥിരം തൊഴിലവസരത്തിലും ഊന്നിയാണ് സംഭാഷണം പുരോഗമിക്കുന്നത്. ലൈഫ് സയന്‍സസ്, ടെക് കമ്പനികള്‍ എന്നിവയില്‍ കേന്ദ്രീകരിക്കുമ്പോള്‍ത്തന്നെ സസ്റ്റെയ്നബിലിറ്റി, മികച്ച ഓട്ടോമേഷന്‍, വാല്യു ചെയിന്‍ ഡവലപ്മെന്റ് എന്നിവയ്ക്കും ശ്രദ്ധ നല്‍കുന്നുണ്ട്.

അയര്‍ലണ്ടില്‍ ബിസിനസിന് വളരെ അനുകൂലമായ അന്തരീക്ഷമാണ്.ഇത് പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനും ഹരിത സംരംഭങ്ങള്‍ തുടങ്ങുന്നതിന് കമ്പനികളെ പ്രോല്‍സാഹിപ്പിക്കുന്നതാണ്. ഇന്ത്യയും അയര്‍ലണ്ടും തമ്മിലുള്ള സഹകരണം വളരെ പോസിറ്റീവായി തുടരുകയാണ്. ഇത് ആഗോള ബിസിനസ്സ് രംഗത്ത് മികവിനെ പ്രതിഫലിപ്പിക്കുന്നതാണെന്നും ഇദ്ദേഹം പറഞ്ഞു.

അയര്‍ലണ്ടില്‍ ഐ ഡി എ പ്രവര്‍ത്തനങ്ങളില്‍ മികവ്

അയര്‍ലണ്ടില്‍ ഐ ഡി എ കഴിഞ്ഞ വര്‍ഷം മികച്ച പ്രകടനം കാഴ്ചവെച്ചതായി വാര്‍ഷിക റിപ്പോര്‍ട്ടില്‍ പറയുന്നു. നിക്ഷേപങ്ങളുടെ എണ്ണം, എഫ് ഡി ഐ മേഖലയിലെ സ്ഥിരം തൊഴിലവസരങ്ങള്‍, റീജിയണല്‍ ഇന്‍വെസ്റ്റ്മെന്റ്, ക്ലയന്റ് ട്രാന്‍സ്മിഷന്‍ ,ഗവേഷണ വികസനം, നവീകരണം, സുസ്ഥിരത, ഡിജിറ്റലൈസേഷന്‍, ടാലന്റ് ഡെവലപ്‌മെന്റ് തുടങ്ങിയവയിലെല്ലാം മികവുകാട്ടി.

എഫ് ഡി ഐ നിക്ഷേപങ്ങളും തൊഴിലവസരങ്ങളും വര്‍ധിച്ചു

അയര്‍ലണ്ടിലേക്കുള്ള നേരിട്ടുള്ള വിദേശ നിക്ഷേപങ്ങള്‍ മൊത്തത്തില്‍ കാര്യമായി വര്‍ധിച്ചുവെന്ന് കണക്കുകള്‍ പറയുന്നു. ആകെ 248 നിക്ഷേപങ്ങളുണ്ടായി. 19,000 തൊഴിലവസരങ്ങളാണ് ഇതിലൂടെ എത്തിയത്. നിക്ഷേപങ്ങളില്‍ മൂന്നിലൊന്നും (83എണ്ണം), ഗ്രീന്‍ഫീല്‍ഡ് /ഫസ്റ്റ് ടൈം നിക്ഷേപമായിരുന്നു.ഐഡിഎ അയര്‍ലണ്ടിന് 1,800 ക്ലൈയിന്റ് കമ്പനികളാണുള്ളത്. കഴിഞ്ഞ വര്‍ഷമാകെ 2023ല്‍ 300,583 പേര്‍ക്ക് തൊഴില്‍ നല്‍കി.തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ഇത്രയധികം ആളുകള്‍ക്ക് ജോലി നല്‍കുന്നത്.

നാഷണല്‍ എംപ്ലോയ്മെന്റിന്റെ 11.3%മായാണ് ഇത് കണക്കാക്കുന്നത്.ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്യൂണിക്കേഷന്‍ സര്‍വ്വീസ് മേഖലയിലൊഴികെ(2.9%) മറ്റെല്ലാ രംഗത്തും തൊഴില്‍ വളര്‍ച്ചയുണ്ടായി.മോഡേണ്‍ മാനുഫാക്ചറിംഗ് (1.8%), ട്രഡീഷണല്‍ മാനുഫാക്ചറിംഗ് (0.2%), ബിസിനസ്, ഫിനാന്‍ഷ്യല്‍, മറ്റ് സര്‍വ്വീസുകള്‍ (0.8%) എന്നിങ്ങനെയാണ് വളര്‍ച്ചയുണ്ടായത്.

ഐ ഡി എയുടെ ഈ വര്‍ഷത്തെ നിക്ഷേപങ്ങളിലെ വര്‍ധനവ് അയര്‍ലണ്ടിനോടുള്ള ആകര്‍ഷണവും എഫ് ഡി ഐ കമ്പനികളുമായുള്ള ശക്തമായ ബന്ധവുമാണ് സൂചിപ്പിക്കുന്നതെന്ന് ഐ ഡി എ അയര്‍ലന്‍ഡ് സി ഇ ഒ മീഹോള്‍ ലോഹന്‍ പറഞ്ഞു.

ഐറിഷ് മലയാളി ന്യൂസ്     

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍  ചെയ്യുക https://chat.whatsapp.com/GIyQ0yKn4MTDYghl03CtcD

Comments are closed.