ഡബ്ലിന്‍ : അയര്‍ലണ്ടില്‍ ഏറ്റവും കൂടുതല്‍ പ്രതിവാര വരുമാനം നേടുന്നവര്‍ ആരാണ് ? അത്ഭുതപ്പെടരുത് ! ഞെട്ടരുത് ആ സത്യം അറിയുമ്പോള്‍ ! അയര്‍ലണ്ടിലെ ഇന്ത്യയില്‍ നിന്നുള്ള കുടിയേറ്റക്കാരായ സ്ത്രീകളാണ് ആ ബഹുമതി നേടിയിട്ടുള്ളത്.
അതേ ,അയര്‍ലണ്ടിലെ തദ്ദേശവാസികളും, വിദേശിയരുമായ എല്ലാ പുരുഷന്മാരെക്കാളും ,എല്ലാ സ്ത്രീകളെയുംകാള്‍ കൂടുതല്‍ പ്രതിവാര വരുമാനം ഇന്ത്യയില്‍ നിന്നെത്തി അയര്‍ലണ്ടില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ക്കാണ്.
. ഐറിഷ് സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്സ് ഓഫീസ് അടുത്തിടെ പ്രസിദ്ധീകരിച്ച ഡാറ്റയുടെ വിശകലനം കാണിക്കുന്നത്, 2022-ല്‍ ഇന്ത്യന്‍ സ്ത്രീകളുടെ ശരാശരി പ്രതിവാര വരുമാനം, 886.93 യൂറോ ആയിരുന്നു .
അയര്‍ലണ്ടില്‍ താമസിക്കുന്ന എല്ലാ ദേശീയതകളുടെയും (ഐറിഷ് വംശജരുള്‍പ്പെടെ) പുരുഷന്മാരുടെയും സ്ത്രീകളുടെയും കാര്യമെടുത്താല്‍ അവരുടെ ശരാശരി പ്രതിവാര വരുമാനം 670.90 യൂറോ മാത്രമാണ്.
അയര്‍ലണ്ടില്‍ തങ്ങളുടെ പുരുഷ എതിരാളികളേക്കാള്‍ കൂടുതല്‍ വരുമാനം നേടുന്ന ഏക സ്ത്രീ ദേശീയ ഗ്രൂപ്പും ഇന്ത്യന്‍ സ്ത്രീകളാണ്.അയര്‍ലണ്ടിലെ ഇന്ത്യന്‍ സ്ത്രീകള്‍ ഇവിടെ ജോലി ചെയ്യുന്ന ഇന്ത്യന്‍ പുരുഷന്മാരേക്കാള് 4 ശതമാനം കൂടുതല്‍ സമ്പാദിച്ചു,അയര്‍ലണ്ടിലെ ഇന്ത്യന്‍ പുരുഷന്മാരുടെ പ്രതിവാര വരുമാനം 852.98 യൂറോയാണ്.
ഇന്ത്യന്‍ പൗരന്മാര് ഒഴികെ, എല്ലാ ദേശീയ ഗ്രൂപ്പുകളിലുമായി താരതമ്യപ്പെടുത്തുമ്പോള്‍ പുരുഷന്മാരുടെ ശരാശരി വരുമാനം സ്ത്രീകളേക്കാള്‍ കൂടുതലാണ്.
അയര്‍ലണ്ടിലെ ഇന്ത്യന്‍ സ്ത്രീകള്‍ , ഐറിഷ് സ്ത്രീ പൗരന്മാരേക്കാള് 45 ശതമാനം അധികവും (യൂറോ 611.60) മൊത്തം സ്ത്രീ ശരാശരി പ്രതിവാര വരുമാനത്തേക്കാള്‍ 50 ശതമാനം കൂടുതലും (യൂറോ 592.92) നേടി.
അയര്‍ലണ്ടില്‍ ഏറ്റവും അധികം പ്രതിവാര വരുമാനം നേടുന്നതും ഇന്ത്യന്‍ പൗരന്മാരാണ് ! ശരാശരി പ്രതിവാര വരുമാനത്തിന്റെ കാര്യത്തില്‍, ഇന്ത്യന്‍ പൗരന്മാര് അയര്‍ലണ്ടില്‍ 873.38 യൂറോ നേടി ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ ,രണ്ടാം സ്ഥാനത്തുള്ള യുകെ പൗരന്മാര്ക്ക് ശരാശരി യൂറോ 710.32 വരുമാനമേയുള്ളു.
അയര്‍ലണ്ടില്‍ സേവനമനുഷ്ഠിക്കുന്ന ആരോഗ്യപ്രവര്‍ത്തകരാണ് ഇന്ത്യന്‍ സ്ത്രീകളുടെ അഭിമാനം ഉയര്‍ത്താന്‍ ഏറ്റവും അധികം സംഭാവന ചെയ്തിട്ടുള്ളത്.അയര്‍ലണ്ടിലെ 75 ശതമാനത്തോളം ഇന്ത്യന്‍ നഴ്സുമാരും ,കേരളം എന്ന ഒരൊറ്റ സംസ്ഥാനത്തു നിന്നുള്ളവരാണ് , ഐ ടി ,ഫിനാന്‍സ് , ഫാര്‍മ മേഖലകളില്‍ ജോലി ചെയ്യുന്ന ആയിരകണക്കിന് ഇന്ത്യക്കാരും അവരുടെ പ്രൊഫഷണല്‍ വൈദഗ്ധ്യത്തിന് തുല്യമായ വരുമാനം നേടുന്നുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
അയര്‍ലണ്ടിലെ നിര്‍ണ്ണായക സാന്നിധ്യമായി ഇന്ത്യന്‍ സമൂഹം വളരുകയാണ്.ഇന്ത്യയും ,അയര്‍ലണ്ടും തമ്മിലുള്ള അകലാത്ത ഇഴയടുപ്പവും,സൗഹൃദവും ആയിരക്കണക്കിന് പേരെ പഠനത്തിനായും ,തുടര്‍ന്ന് തൊഴില്‍ അവസരങ്ങള്‍ നേടുന്നതിനും കാരണമായി.അയര്‍ലണ്ടിന്റെ ദേശിയ വളര്‍ച്ചയ്ക്കും, പുരോഗതിയ്ക്കും,ശാസ്ത്ര സാങ്കേതിക ,ആരോഗ്യ മേഖലകളിലെ കുതിപ്പിനും ഇന്ത്യന്‍ സമൂഹത്തിന്റെ സംഭാവനകള്‍ അനന്യമാണെന്ന് പ്രാദേശിക സമൂഹവും ഇപ്പോള്‍ തിരിച്ചറിയുന്നു എന്നതും അഭിമാനകരം തന്നെ !
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.
Comments are closed.