അയര്‍ലണ്ടിലെ ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാര്‍ക്കും , ഫ്ളാറ്റ് റേറ്റ് എക്‌സ്‌പെന്‍സ് അനുവദിച്ചു നൽകിയേക്കും
ഡബ്ലിന്‍: റവന്യുവില്‍ നിന്നും നഴ്സുമാര്‍ക്ക് ലഭിക്കുന്ന അതെ നിരക്കിലുള്ള ഫ്ളാറ്റ് റേറ്റ് എക്‌സ്‌പെന്‍സ് , ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാര്‍ക്കും അനുവദിച്ചു നല്‍കണമെന്ന് ആവശ്യമുയര്‍ത്തി ഓവര്‍സീസ് ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാര്‍. .നഴ്സുമാര്‍ക്ക് ഏകദേശം എഴുനൂറിലധികം യൂറോയാണ് ഈ ഇനത്തില്‍ ടാക്‌സ് റീഫണ്ട് ലഭിക്കുന്നത്.
യൂണിഫോമിനും,മറ്റു അടിസ്ഥാന ചിലവുകള്‍ക്കുമുള്ള ഈ ടാക്‌സ് റീഫണ്ട് ,അയര്‍ലണ്ടിലെ 100 % നഴ്സുമാര്‍ക്കും ലഭിക്കുന്നുണ്ട്. ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാര്‍ക്കും ഇതേ ആനുകൂല്യം ലഭിക്കേണ്ടതാണ് എന്നാണ് ഹെല്‍ത്ത് കെയര്‍ അസിസ്റ്ററുമാരുടെ ആവശ്യം.
ജോലിസ്ഥലത്തെ സുരക്ഷ, ആരോഗ്യം, ക്ഷേമം (ജനറല്‍ ആപ്ലിക്കേഷന്‍) റെഗുലേഷന്‍സ് 2007 പ്രകാരം, ജീവനക്കാര്‍ക്ക് സംരക്ഷണ വസ്ത്രങ്ങളും ഉപകരണങ്ങളും നല്‍കാന്‍ തൊഴിലുടമകള്‍ക്ക് ബാധ്യതയുണ്ട്. പ്രസ്തുത ചെലവുകള്‍ തൊഴിലുടമകളില്‍ നിന്നും ലഭിക്കാത്ത എല്ലാ ജീവനക്കാര്‍ക്കും, അവരുടെ സ്വന്തം വാര്‍ഷിക നികുതി ക്രെഡിറ്റുകളുടെ ഭാഗമായി അവര്‍ക്ക് പിന്നീട് ക്ലെയിം ചെയ്യാമെന്നിരിക്കെയാണ് ,അനുവദനീയമായ ജീവനക്കാരുടെ പട്ടികയില്‍ ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാരെ ഇതേ വരെ ഉള്‍പ്പെടുത്താത്തത്.എന്നാല്‍ വ്യക്തപരമായ രീതിയില്‍ ഇതേ ആനുകൂല്യം കൈപ്പറ്റുവാന്‍ ഇപ്പോഴും ജീവനക്കാര്‍ക്ക് അര്‍ഹതയുണ്ടെങ്കിലും ,ബഹുഭൂരിപക്ഷം ഹെല്‍ത്ത് കെയര്‍മാരും ഇപ്പോള്‍ ,പരിമിതമായ തോതിലുള്ള ഈ ആനുകൂല്യത്തിനായി അപേക്ഷിക്കുന്നില്ലെന്നതാണ് വാസ്തവം.
ഫ്ളാറ്റ് റേറ്റ് എക്‌സ്‌പെന്‍സ് ലഭിക്കേണ്ടവരുടെ പട്ടികയില്‍ ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാരെ ഉള്‍പ്പെടുത്തണം എന്നാവശ്യപ്പെട്ട് അയര്‍ലണ്ടില്‍ ജോലി ചെയ്യുന്ന ഓവര്‍സീസ് ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാരുടെ സംഘടന ധനകാര്യ വകുപ്പിനും,റവന്യുവിനും നിവേദനം നല്‍കിയിട്ടുണ്ട്. ആവശ്യത്തെ അനുഭാവപൂര്‍വ്വവും,അടിയന്തര പ്രാധാന്യത്തോടെയും പരിഗണിക്കുമെന്ന് മന്ത്രാലയങ്ങള്‍ നിവേദക സംഘത്തെ അറിയിച്ചിട്ടുമുണ്ട്.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.
Comments are closed.